ആലിയ ഭട്ട് ചിത്രത്തില്‍ റോഷന്‍ മാത്യുവും; നിര്‍മ്മാണം ഷാരൂഖും ആലിയയും
മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ നടനാണ് റോഷന്‍ മാത്യു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ താനൊരു മികച്ച അഭിനേതാവാണെന്നും മലയാളസിനിമയ്ക്ക് തന്നില്‍ നിന്നും ധാരാളം നല്ല കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാം എന്നും റോഷന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ റോഷനെ കിട്ടത്തില്ല. ഭാഷയുടെ അതിരുകള്‍ തകര്‍ത്ത് റോഷന്‍ മുന്നേറുകയാണ്.
നയനമനോഹരി; നയന ഗാംഗുലിയുടെ കിടിലന്‍ ചിത്രങ്ങള്‍
നേരത്തെ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു റോഷന്‍ മാത്യു. അതും സാക്ഷാല്‍ അനുരാഗ് കശ്യപിന്റെ ചിത്രത്തിലെ നായകനായി. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ചോക്ക്ഡ് ആയിരുന്നു അരങ്ങേറ്റം. ഇതിന് പിന്നാലെ മറ്റൊരു ബോളിവുഡ് ചിത്രത്തിലും റോഷന്‍ എത്തുകയാണ്. ഇത്തവണയും വന്‍ താരനിരയാണ് ചിത്രത്തിന്റെ മുന്‍നിരയിലും പിന്‍നിരയിലും അണിനിരക്കുന്നത്.

ബോളിവുഡിന്റെ കിങ് ഖാന്‍ ആയ ഷാരൂഖ് ഖാനും താരറാണി ആലിയ ഭട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് റോഷന്‍ അഭിനയിക്കുന്നത്. ഡാര്‍ലിംഗ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വന്‍താര നിരയാണ് അണിനിരക്കുന്നത്. വിജയ് വര്‍മ, ഷെഫാലി ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആലിയയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്റെ ആദ്യ ചിത്രമായിരിക്കും ഡാര്‍ലിംഗ്സ്.

ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് ന്റര്‍ടെയ്ന്‍മെന്റും എറ്റേണല്‍ സണ്‍ഷൈനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അരങ്ങിലും അണിയറയിലും ബോളിവുഡിലെ പുലികള്‍ ആണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമാ പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ് ഈ വാര്‍ത്ത. ഭാര്യയും ഭര്‍ത്താവുമായാണ് വിജയ് വര്‍മയും ആലിയയും എത്തുന്നത്. സ്ത്രീകേന്ദ്രീകൃത കഥയാണ് ചിത്രം പറയുന്നത്. ജസ്മീത് കെ റീന്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

പൃഥ്വിരാജ് ചിത്രം കുരുതി, സിബി മലയലിന്റെ കൊത്ത്, സിദ്ധാര്‍ത്ഥ് ഭരതന്റെ ചതുരം എന്നിവയാണ് റോഷന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടാരിക്കുന്ന മലയാള സിനിമകള്‍. ഇവ പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഡാര്‍ലിംഗ്സ് ടീമിനൊപ്പം റോഷനും ചേരും. അതേസമയം റോഷനും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയായ വര്‍ത്തമാനം റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 12നാണ് സിനിമ റിലീസ് ചെയ്യുക.
Recommended Video

അടി കപ്യാരെ കൂട്ടമണിയായിരുന്നു റോഷന്റെ ആധ്യ സിനിമ. പിന്നീട് പുതിയ നിയമം, ആനന്ദം, മാച്ച് ബോക്‌സ്, കൂടെ, തൊട്ടപ്പന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ പ്രകടനം കേരളത്തിന് പുറത്തു നിന്നുവരെ കൈയ്യടി നേടുന്നതായിരുന്നു. പിന്നീട് കപ്പേളയിലാണ് റോഷന്റെ കണ്ടത്. നെറ്റ്ഫ്‌ളിക്‌സിലൂടെ വന്‍ വിജയമാണ് കപ്പേള സ്വന്തമാക്കിയത്. ലോക്ക്ഡൗണ്‍ കാലത്തിറങ്ങിയ സീ യു സൂണ്‍, ചോക്ക്ഡ് എന്നി ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.
സീ യു സൂണിലെ പ്രകടനം വലിയ തോതില്‍ ആരാധകരെ സൃഷ്ടിച്ചതായിരുന്നു. മലയാളത്തിനും ഹിന്ദിയ്ക്കും പുറമെ തമിഴിലും അരങ്ങേറാന്‍ തയ്യാറെടുക്കുയാണ് റോഷന്‍. വിക്രം ചിത്രം കോബ്രയിലൂടെയാണ് റോഷന്റെ തമിഴ് അരങ്ങേറ്റം.


Click it and Unblock the Notifications











