ഷാരൂഖ് ഖാന്റെ മകളും താരപുത്രനും പ്രണയത്തില്‍! തെളിവായി വീഡിയോകള്‍; ആഘോഷമാക്കി ആരാധകര്‍

താരങ്ങളുടെ പാതയിലൂടെ അവരുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ബോളിവുഡില്‍ പതിവാണ്. അങ്ങനെ കടന്നു വരികയും ഇന്ന് വലിയ താരങ്ങളായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകളും സിനിമയിലേക്ക് കടന്നു വരികയാണഅ. അച്ഛന്റെ പാതയിലൂടെ സുഹാന സിനിമയിലേക്ക് കടക്കുമ്പോള്‍ കൂട്ടിന് വേറെയും താര പുത്രന്മാരും പുത്രിമാരുമുണ്ട്.

ആര്‍ച്ചീസ് എന്ന സോയാ അക്തറുടെ സിനിമയിലൂടെയാണ് സുഹാനയുടെ ബോളിവുഡ് എന്‍ട്രി. ഇതില്‍ സുഹാനയ്‌ക്കൊപ്പം അരങ്ങേറുന്നവരില്‍ ശ്രീദേവിയുടെ മകള്‍ ഖുഷി കപൂറും അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍ അഗസ്ത്യ നന്ദയുമുണ്ട്. അതേസമയം അഗസ്ത്യയും സുഹാനയും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ സംശയം വീണ്ടും സോഷ്യല്‍ മീഡിയ ഉയര്‍ത്തുകയാണ്.

Suhana Khan

കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ ഡിസൈനറായ മനീഷ് മല്‍ഹോത്ര നടത്തിയ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സുഹാനയും അഗസ്ത്യയും എത്തിയിരുന്നു. ഇവിടെ നിന്നുമുള്ള ഇരുവരുടേയും വീഡിയോകളും ചിത്രങ്ങളും പുറത്തായതോടെയാണ് ഈ പ്രണയം വീണ്ടും ചര്‍ച്ചകളില്‍ സജീവമായി മാറിയത്. സുഹാനയെ കാറു വരെ അനുഗമിക്കുന്ന അഗസ്ത്യയേയും വീഡിയോയില്‍ കാണാം.

അമിഭാത് ബച്ചന്റെ മകള്‍ ശ്വേതയുടെ മകനാണ് അഗസ്ത്യ നന്ദ. സുഹാന ഖാന്‍, ഖുഷി കപൂര്‍, അഗസ്ത്യ നന്ദ എന്നിവരുടെ അരങ്ങേറ്റ ഷോ എന്ന നിലയില്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ആര്‍ച്ചീസിനായി കാത്തിരിക്കുന്നത്. മൂന്ന് വലിയ താരകുടുംബങ്ങളിലെ ഏറ്റവും പുതിയ തലമുറയില്‍പ്പെട്ടവര്‍ അരങ്ങേറുന്ന ഷോ എന്ന നിലയിലും ആര്‍ച്ചീസ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇതിന് പുറമെയാണ് സുഹാനയുടേയും അഗസ്ത്യയുടേയും പ്രണയ വാര്‍ത്തകളും പ്രചരിക്കുന്നത്. അമിതാഭ് ബച്ചന്റെ കൊച്ചുമകനും ഷാരൂഖ് ഖാന്റെ മകളും ജീവിതത്തില്‍ ഒരുമിക്കുന്നുവെന്നത് ബോളിവുഡ് ആരാധകരെ സംബന്ധിച്ച് വലിയ വാര്‍ത്തയാണ്. അതേസമയം ഇതെല്ലാം ആര്‍ച്ചീസിന്റെ പ്രൊമോഷന് വേണ്ടിയുള്ള പിആര്‍ തന്ത്രങ്ങള്‍ മാത്രമാണെന്നും ചിലര്‍ പറയുന്നു. മറ്റ് ചിലര്‍ പറയുന്നതാകട്ടെ എല്ലാം സോഷ്യല്‍ മീഡിയയുടെ ഭാവനകള്‍ മാത്രമാണെന്നാണ്.

സോയ അക്തറൊക്കുന്ന ആര്‍ച്ചീസ് ഡിസംബര്‍ 7 നാണ് റിലീസ് ചെയ്യുക. പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് സോയ അക്തര്‍ ആര്‍ച്ചീസ് ഒരുക്കിയിരിക്കുന്നത്. ആര്‍ച്ചീസിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം തങ്ങളുടെ പ്രണയ വാര്‍ത്തകളെക്കുറിച്ച് സുഹാനയോ അഗസ്ത്യയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരകുടുംബങ്ങളും വാര്‍ത്തകളെ അവഗണിക്കുകയാണ്.

Suhana Khan

ഷാരൂഖ് ഖാന്റെ മക്കളില്‍ രണ്ടു പേരും സിനിമയിലേക്ക് കടന്നു വരികയാണ്. സുഹാന ക്യാമറയുടെ മുന്നിലേക്ക് വരുമ്പോള്‍ സഹോദരന്‍ ആര്യന്‍ ഖാന്‍ സംവിധാനത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. ജാന്‍വി കപൂറിന്റെ സഹോദരി കൂടിയായ ഖുഷി കപൂറിന്റെ എന്‍ട്രിയുടെ പേരിലും ആര്‍ച്ചീസ് ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ്. എന്തായാലും സിനിമയുടെ റിലീസാനായി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അഗസ്ത്യയുടെ സഹോദരി നവ്യ നവേലി നന്ദ ഈയ്യടുത്ത് റാംപ് വാക്കില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

More from Filmibeat

Read more about: suhana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X