അമൃതയേയും മക്കളേയും ഒഴിവാക്കി കുടുംബ ചിത്രം; സെയ്ഫിന്റെ സഹോദരിക്കെതിരെ സോഷ്യല്‍ മീഡിയ

ബോളിവുഡിലെ താരകുടുംബമാണ് സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റേയും. സെയ്ഫിന്റെ മാതാപിതാക്കളായ മന്‍സൂര്‍ അലി ഖാനും ഷര്‍മിള ടഗോറും രാജ്യം ആദരിക്കുന്നവരാണ്. അമ്മയുടെ പാതയിലൂടെ സെയ്ഫും സഹോദരി സോഹ അലി ഖാനും സിനിമയിലെത്തി. സെയ്ഫിന്റെ ഭാര്യ ബോളിവുഡിലെ സൂപ്പര്‍ താരം കരീന കപൂര്‍. സോഹയുടെ ഭര്‍ത്താവ് നടന്‍ കുണാല്‍ കേമുവാണ്. സെയ്ഫിന്റേയും സോഹയുടേയും സഹോദരിയാണ് സബ ഇലി ഖാന്‍.

എന്നാല്‍ തന്റെ സഹോദരങ്ങളെ പോലെ അഭിനയമായിരുന്നില്ല സബ തിരഞ്ഞെടുത്തത്. ജ്വല്ലറി ഡിസൈനറാണ് സബ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സബ. തങ്ങളുടെ കുടുംബത്തിന്റെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ശീലമുണ്ട് സബയ്ക്ക്. സെയ്ഫിന്റേയും സോഹയുടേയും മക്കളുടേയുമൊക്കെ പല പഴയ ചിത്രങ്ങളും ഇങ്ങനെ സബ പങ്കുവെക്കുകയും പിന്നീടത് വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

Saif Ali Khan

ഇപ്പോഴിതാ സബ പങ്കുവച്ച പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പട്ടൗഡി കുടുംബത്തിലെ അമ്മമാരുടേയും മക്കളുടേയും ചിത്രങ്ങളാണ് വീഡിയോയാക്കി സബ പങ്കുവച്ചിരിക്കുന്നത്. നേരത്തെ സാറയുടേയും ഇബ്രാഹിമിന്റേയുമൊക്കെ ചിത്രങ്ങള്‍ ഇതുപോലെ സബ പങ്കുവെക്കുകയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ പുതിയ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോയില്‍ സെയ്ഫും ഷര്‍മിളയും, സോഹയും ഇനായയും, കരീനയും തൈമറും, കരീനയും ജഹാംഗീരുമൊക്കെയുള്ള ചിത്രങ്ങളാണുള്ളത്. '' അമ്മയുടെ സ്ഥാനം ഒരിക്കലും പകരംവെക്കാനാകില്ല. അമ്മമാര്‍ക്കും മക്കള്‍ക്കുമൊപ്പമുള്ള ചില സ്‌പെഷ്യല്‍ നിമിഷങ്ങള്‍ ഇതാ. എന്റെ ചില ഇഷ്ട ചിത്രങ്ങള്‍. കുടുംബ ചിത്രങ്ങള്‍. സാറയേയും ഇഗ്ഗിയേയും ഇതില്‍ ചേര്‍ത്തിട്ടില്ല. അവര്‍ എവിടേയെന്ന് ചോദിക്കരുത്'' എന്നാണ് സബ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ അതു തന്നെയാണ് ചോദിക്കുന്നത്.

എന്തുകൊണ്ടാണ് സബ സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളായ സാറ അലി ഖാനേയും ഇബ്രാഹിം അലി ഖാനേയും ആദ്യ ഭാര്യ അമൃത സിംഗിനേയും ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സെയ്ഫുമായി വിവാഹ ബന്ധം പിരിഞ്ഞ ശേഷം അമൃത ഒറ്റയ്ക്കാണ് മക്കളെ വളര്‍ത്തിയത്, മക്കളെ ഒരിക്കലും അച്ഛനില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടില്ല, പിന്നെ എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അച്ഛനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് സാറയും ഇബ്രാഹിമും. അദ്ദേഹത്തിന്റെ രണ്ടം ഭാര്യയേയും മക്കളേയും കുടുംബമായി അംഗീകരിച്ചവരാണ് അവര്‍. എന്നിട്ടും എന്തുകൊണ്ട് സാറയേയും ഇബ്രാഹിമിനേയും ഒഴിവാക്കിയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് താരങ്ങള്‍ മറുപടി നല്‍കിയിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X