ഞാനെന്ത് ചെയ്തിട്ടാ? എന്റെ രക്തത്തിനായി എന്തിന് കൊതിക്കുന്നു? ഹൃത്വിക്കിനെ പ്രണയിച്ചതിന് ആക്രമണമെന്ന് കാമുകി
ബോളിവുഡിലെ പുതിയ താരജോഡിയാണ് ഹൃത്വിക് റോഷനും സബ ആസാദും. സൂസൈന്‍ ഖാനുമായുള്ള വിവാഹ ബന്ധം അവസാനിച്ച ശേഷം നീണ്ട കാലമായി സിംഗിള്‍ ലൈഫ് ജീവിച്ചിരുന്ന ഹൃത്വിക് ഈയ്യടുത്താണ് സബയുമായി പ്രണയത്തിലാകുന്നത്. നടിയും ഗായികയുമാണ് സബ ആസാദ്. ഇരുവരും ഒരുമിച്ച് പൊതു വേദികളിലും മറ്റും സ്ഥിരമായി എത്താറുണ്ട്. ഹൃത്വിക്കിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് സബയ്ക്കുളളത്.
സബയുടേയും ഹൃത്വിക്കിന്റേയും പ്രണയത്തിന് ആശംസകളും പിന്തുണയുമായി ആരാധകരും സിനിമാ ലോകവും എത്തുമ്പോഴും ചിലര്‍ക്ക് ഈ ബന്ധം അംഗീകരിക്കാനായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് സബയുടേയും ഹൃത്വിക്കിന്റേയും പ്രണയത്തെ അധിക്ഷേപിക്കാറുള്ളത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഓണ്‍ലൈന്‍ അധിക്ഷേപങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സബ.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സബ മനസ് തുറന്നത്. ''എല്ലാത്തിനേയും അവഗണിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ കുറച്ച് സമയമെടുത്തു. ഞാന്‍ കല്ലെന്നുമല്ല, എനിക്ക് വേദനിക്കും. ചില ദിവസം എഴുന്നേല്‍ക്കുക ഞാന്‍ ആരോട് എന്താണ് ചെയ്തത്? നിങ്ങളോട് ഞാന്‍ എന്താണ് ചെയ്തത്? ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു, നിങ്ങള്‍ നിങ്ങളുടെ ജീവിതം ജീവിക്കുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ എന്റെ രക്തത്തിനായി കാത്തിരിക്കുന്നത്? എന്ന് ചിന്തിച്ചാണ്'' സബ പറയുന്നു.
ഹൃത്വിക്കിനൊപ്പം സ്ഥിരമായി വേദികളില്‍ എത്താറുണ്ട് സബ. സബയുടെ പരിപാടികള്‍ക്ക് ഹൃത്വിക്കും എത്താറുണ്ട്. പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന സബയ്ക്ക് പെട്ടെന്ന് വന്നു ചേര്‍ന്ന ഈ അറ്റന്‍ഷന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നുവെന്നാണ് താരം പറയുന്നത്. ''ഞാന്‍ വളരെ പ്രൈവറ്റായിട്ടുള്ള വ്യക്തിയാണ്. എന്റെ കൂടെയുളളവര്‍ക്ക് അറിയാം. ഞാന്‍ പുറത്ത് പോകാറില്ല. വീട്ടിലിരിക്കാനാണ് ഇഷ്ടം. അതുകൊണ്ട് തുടക്കത്തില്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പേടിപ്പെടുത്തുന്നതായിരുന്നു. മുമ്പൊന്നുമില്ലാത്ത വിധം എക്‌സ്‌പോസ് ആയത് പോലെയായിരുന്നു'' സബ പറയുന്നു.
''പാപ്പരാസി സംസ്‌കാരത്തോട് എനിക്ക് അടുപ്പമില്ല. പക്ഷെ അവരും അവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. മാര്‍ക്കറ്റില്‍ ഒരു സ്‌പേസുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള താല്‍പര്യമുണ്ട്. അവര്‍ ആ സ്‌പേസാണ് ഫില്‍ ചെയ്യുന്നത്. ഞാന്‍ എന്ഞറെ ജോലിയാണ് ചെയ്യുന്നത്'' സബ പറയുന്നു.

2022 മെയിലാണ് സബയും ഹൃത്വിക്കും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് സബയുടെ പുതിയ സീരീസായ ഹു ഈസ് യുവര്‍ ഗൈനക്ക് റിലീസായത്. സീരീസിലെ സബയുടെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ടുള്ള ഹൃത്വിക്കിന്റെ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഹൃത്വിക്കും സബയും. ഇരുവരും ഉടനെ തന്നെ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ സുസൈന്‍ ഖാനെ ഹൃത്വിക് റോഷന്‍ വിവാഹം കഴിച്ചിരുന്നു. ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും. ഹൃത്വിക്കിന്റേയും സൂസൈന്റേയും വിവാഹ മോചനം ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications