'നിന്റെ അമ്മയെ അയക്കെടാ'; അതോടെ അയാളുടെ വായടഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ നേരിട്ട സായ് തംഹാങ്കര്‍
സിനിമാലോകത്തെ പലരും എന്നും ആശങ്കയോടെ കാണാന്‍ കാരണം കാസ്റ്റിംഗ് കൗച്ച് ആണ്. വലിയ ബന്ധങ്ങളും പാരമ്പര്യമൊന്നുമില്ലാതെ അവസരം തേടിയെത്തുന്ന നിഷ്‌കളങ്കരെ ലക്ഷ്യമിട്ട് നടക്കുന്ന ചൂഷകര്‍ എല്ലാകാലത്തും സിനിമാ രംഗത്തുണ്ട്. പഴയകാലത്തു നിന്നും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് പലരുടേയും വെളിപ്പെടുത്തലുകള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞവരില്‍ ഇന്നത്തെ പ്രമുഖതാരങ്ങള്‍ വരെയുണ്ട്. പലപ്പോഴും കാസ്റ്റിംഗ് കൗച്ചിന് ഇരകളാകേണ്ടി വരിക, സിനിമാ ലോകത്ത് വേരുകളോ ബന്ധങ്ങളോ ഇല്ലാത്ത സാധാരണക്കാരായ പെണ്‍കുട്ടികളാകും. എന്നാല്‍ ഇത്തരക്കാരില്‍ നിന്നും താരപുത്രിമാര്‍ക്ക് പോലും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ് വരലക്ഷ്മി ശരത്കുമാറിനെപ്പോലെയുള്ളവരുടെ വെളിപ്പെടുത്തലുകള്‍.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിട്ട നടിമാരില്‍ ഒരാളാണ് സായ് തംഹാങ്കര്‍. ബോളിവുഡിലും സാന്നിധ്യ അറിയിച്ചിട്ടുള്ള സായ് മറാത്തി സിനിമയിലെ സൂപ്പര്‍ നായികയാണ്. ബോളിവുഡിലും നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ ഡബ്ബ കാര്‍ട്ടല്‍ എന്ന വെബ് സീരീസിലെ പ്രകടനത്തിലൂടേയും കയ്യടി നേടിയിരുന്നു. ഒരിക്കല്‍ മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്കുണ്ടായ ദുരനുഭവം സായ് വെളിപ്പെടുത്തിയിരുന്നു.
''ഒരു ദിവസം ഒരാള്‍ എന്നെ വിളിച്ചു. തന്റെ പക്കല്‍ ഒരു സിനിമയുണ്ടെന്ന് പറഞ്ഞു. പക്ഷെ ഒരു വിഷയമുണ്ട്. നിങ്ങള്‍ സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും കൂടെ കിടക്കേണ്ടി വരും. പൊതുവെ നായകന്റെ കൂടെ കിടക്കാനും പറയാറുണ്ട്. പക്ഷെ നീ ആയതിനാല്‍ നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും കൂടെ കിടന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു. നിന്റെ അമ്മയെ അയക്കെടാ എന്നായിരുന്നു എന്റെ മറുപടി''സായ് പറയുന്നു.
''അടുത്ത പത്ത് സെക്കന്റ് നേരം അയാള്‍ നിശബ്ദനായിരുന്നു. ഇനി മേലാല്‍ എന്നെ വിളിക്കരുതെന്ന് ഇപ്പോള്‍ നിനക്ക് മനസിലായില്ലേ എന്ന് ഞാന്‍ ചോദിച്ചു. എന്നിട്ട് ഫോണ്‍ വച്ചു. പിന്നീടൊരിക്കലും അങ്ങനൊരു ഫോണ്‍ കോള്‍ വന്നിട്ടില്ല. നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യം തുറന്ന് പറയണം'' എന്നാണ് സായ് പറയുന്നത്.
ടെലിവിഷനിലൂടെയാണ് സായ് കരിയര്‍ ആരംഭിക്കുന്നത്. തുസ്യാവിന എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം.പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സായ് താരമാകുന്നത് മറാത്തി സിനിമകളിലൂടെയാണ്. മറാത്തി സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സായ് തംഹാങ്കര്‍. മഹാരാഷ്ട്ര സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍, ഫിലിംഫെയര്‍ മറാത്തി തുടങ്ങിയ പുരസ്‌കാരങ്ങളും സായ് നേടിയിട്ടുണ്ട്.

സിനിമകള്‍ക്ക് പുറമെ ഒടിടി ലോകത്തും സായ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ഭക്ഷക്, ആമസോണ്‍ പ്രൈമിന്റെ അഗ്നി എന്നിവയിലും അഭിനയിച്ചു. ഇതിന് പുറമെ യോലോ, പെറ്റ് പുരാണ്‍, ക്രൈം ബീറ്റ്, മന്‍വത് മര്‍ഡേഴ്‌സ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു. നെറ്റ്ഫ്‌ള്കിസ് സീരീസായ ഡബ്ബ കാര്‍ട്ടലിലൂടെ ഈയ്യടുത്തും കയ്യടി നേടി. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് സായ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയിലൂടയാണ് മലയാളത്തിലെത്തുന്നത്.
സായ് തംഹാങ്കറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഗ്രൗണ്ട് സീറോയാണ്. മറാത്തിയില്‍ ഗുല്‍കണ്ട്, ബോല്‍ ബോല്‍ റാണി, അസംഭവ് എന്നീ സിനിമകള്‍ അണിയറയിലുണ്ട്. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ അവതാരകയായും വിധി കര്‍ത്താവായുമെല്ലാം സായ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒടിടി കാലത്ത് മികച്ച അവസരങ്ങളിലൂടെ മറ്റ് ഭാഷകളിലും സായ് സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications