For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയ്ഫിന്് ഓരോ പത്ത് വര്‍ഷവും കുട്ടികള്‍; ഇനി നടക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് കരീന

  |

  ബോളിവുഡിലെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സെയ്ഫും കരീനയും വിവാഹം കഴിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട് ജോഡി ഓണ്‍ സ്‌ക്രീനിലേത് പോലെ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സെയ്ഫിനേയും കരീനയേയും പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് സെയ്ഫിന്റേയും കരീനയുടേയും മക്കളും. രണ്ട് മക്കളാണ് സെയ്ഫിനും കരീനയ്ക്കുമുള്ളത്. തൈമുര്‍ അലി ഖാന്‍ ആണ് മൂത്ത മകന്‍. ജഹാംഗീര്‍ അലി ഖാന്‍ ആണ് ഇളയമകന്‍. താരങ്ങളെ പോലെ താരപുത്രന്മാരേയും സോഷ്യല്‍ മീഡിയയും പാപ്പരാസികളും നിരന്തരം പിന്തുടരാറുണ്ട്.

  വിവാഹം നടക്കാന്‍ കാരണം കവിത ചേച്ചി, നടന്‍ സുഭാഷുമായുള്ള കല്യാണം നടന്നതിനെ കുറിച്ച് സൗപര്‍ണ്ണിക

  സെയ്ഫിന്റെ രണ്ടാം വിവാഹമാണ് കരീനയുമായുള്ളത്. നടി അമൃത സിംഗ് ആയിരുന്നു സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിലും രണ്ട് മക്കളുണ്ട്. നടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് സാറയും ഇബ്രാഹിമും. സാറ ഇന്ന് ബോളിവുഡിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. നാല് മക്കളുടെ അച്ഛനായ സെയ്ഫിനെക്കുറിച്ചുള്ള കരീനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിലാണ് കരീന മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  മക്കളെ വളര്‍ത്തുന്നതില്‍ സെയ്ഫ് മിടുക്കനാണെന്നാണ് കരീന പറയുന്നത്. നാല് പേരെയും വളരെ നന്നായി തന്നെയാണ് സെയ്ഫ് വളര്‍ത്തിയിരിക്കുന്നത്. തന്റെ വിശാലമായ ലോകവീക്ഷണം അവരിലേക്ക് പകര്‍ന്നു നല്‍കാനും അവരെ നല്ല മനുഷ്യരായി വളര്‍ത്താനും സെയ്ഫിന് സാധിച്ചിട്ടുണ്ടെന്നാണ് കരീന പറയുന്നത്. അതേസമയം തന്റെ ജീവിത്തിലെ ഒരു പതിറ്റാണ്ടിലും സെയഫ് അച്ഛനായിട്ടുണ്ടെന്ന രസകരമായ വസ്തുതയും കരീന ചൂണ്ടിക്കാണിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

  ''സെയ്ഫിന് ഓരോ പത്ത് വര്‍ഷത്തിലും ഒരു കുട്ടിയുണ്ടായിട്ടുണ്ട്. ഇരുപതുകളിലും മുപ്പതുകളിലും നാല്‍പ്പതുകളിലും ഇപ്പോള്‍ അമ്പതിലും. എന്നാല്‍ ഇന് അറുപതുകളില്‍ അത് നടക്കില്ലെന്ന്് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. സെയ്ഫിനെ പോലെ വിശാലമായ കാഴ്ചപ്പാടുള്ള ഒരാള്‍ക്ക് മാത്രമാണ് ഇതുപോലെ നാല് മക്കളെ വളര്‍ത്താനാവുക. എല്ലാവര്‍ക്കും വന്‍ സമയം നല്‍കുന്നുണ്ട്. സാറ മുതല്‍ ജേഹിന് വരെ തന്റെ സാന്നിധ്യവും അറിവും നല്‍കാന്‍ സെയഫിന് സാധിക്കുന്നുണ്ട്. എല്ലാം തമ്മിലൊരു ബാലന്‍സുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഒരേ സമയം ഞങ്ങള്‍ രണ്ടു പേരും ഷൂട്ടിന് പോകില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്്. ആരെങ്കിലും ഒരാള്‍് കുട്ടികള്‍ക്കൊപ്പമുണ്ടാകണം'' എന്നാണ് കരീന പറയുന്നത്.

  സെയ്ഫും മകന്‍ തൈമുറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കരീന മനസ് തുറക്കുന്നുണ്ട്. ''ടിമ്മിന് ആളുകളെ ഭയങ്കര ഇഷ്ടമാണ്. വീട്ടില്‍ കുറേ ആളുണ്ടെങ്കില്‍ അവന് അതിന്റെ ഭാഗമാകണം. ചെറിയൊരു സെയ്ഫ് തന്നെയാണ് അവന്‍. റോക്ക് സ്റ്റാര്‍ ആകണമെന്ന് പറയും. അച്ഛനൊപ്പം പോപ്പ് ഗാനങ്ങള്‍ കേള്‍ക്കും. അവര്‍ക്കിടയില്‍ അസാധ്യമായൊരു ആത്മബന്ധമുണ്ട്. അബ്ബയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് ടിം പറയുക'' കരീന പറയുന്നു.

  Recommended Video

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഈയ്യടുത്തായിരുന്നു കരീന കപൂര്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് ഇളയമകന് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. മകന്റെ ജനനത്തിനായി അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത കരീന വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ മടങ്ങിയെത്തിയിരുന്നു. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. അതേസമയം ഒടിടി എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് കരീന കപൂര്‍. സുജോയ് ഘോഷ് ഒരുക്കുന്ന സിനിമയിലൂടെയാണ് കരീനയുടെ ഡിജിറ്റല്‍ എന്‍ട്രി. തെലുങ്ക് ചിത്രമായ ആദിപുരുഷ്, വിക്രം വേദയുടെ ഹിന്ദി റീമേക്ക് എന്നിവയാണ സെയ്ഫിന്റെ പുതിയ സിനിമകള്‍.

  Read more about: saif ali khan kareena kapoor
  English summary
  Saif Ali Khan Has Had A Kid In Every Decade Says Wife Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X