twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    5000 കോടിയുടെ സ്വത്തുള്ള നവാബ്! പക്ഷെ അഞ്ച് പൈസ മക്കള്‍ക്ക് കൊടുക്കാന്‍ സെയ്ഫിന് ആകില്ല; കാരണം

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. പതിറ്റാണ്ടുകളായി ബോളിവുഡിന്റെ മുന്‍നിരയില്‍ സെയ്ഫുണ്ട്. താരകുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് സിനിമയിലെത്തുന്നത്. അച്ഛന്‍ ക്രിക്കറ്റ് താരവും അമ്മ നടിയുമായിരുന്നു. അമ്മയുടെ പാതയായിരുന്നു സെയ്ഫ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് സെയ്ഫിന്റെ അച്ഛന്‍. അമ്മ ഷര്‍മിള ടാഗോര്‍ എന്ന ബോളിവുഡിന്റെ ഐക്കോണിക് നായികയും.

    Also Read: ഞാൻ ഗർഭിണിയാണ്, അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും മൃദുല പിന്മാറിയതിനെ കുറിച്ച് നിർമാതാവ്Also Read: ഞാൻ ഗർഭിണിയാണ്, അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; സീരിയലിൽ നിന്നും മൃദുല പിന്മാറിയതിനെ കുറിച്ച് നിർമാതാവ്

    പട്ടൗഡി കുടുംബത്തിലെ പത്താമത്തെ നവാബ് ആണ് സെയ്ഫ് അലി ഖാന്‍. 2011 ല്‍ മന്‍സൂര്‍ അലി ഖാന്റെ മരണത്തിന് ശേഷം പട്ടൗഡിയില്‍ നടന്ന ചടങ്ങിലായിരുന്നു സെയ്ഫിനെ നവാബായി സ്ഥാനാരോഹണം നടത്തിയത്. രാജ്യം ജനാധിപത്യത്തിലേക്ക് കടന്നതിനാല്‍ പ്രത്യേക അധികാരമൊന്നുമില്ലാതെ, കേവലം പേര് മാത്രമാണ് നവാബ് എന്നത്. എന്നിരുന്നാലും തന്റെ നാട്ടുകാരുടെ സന്തോഷത്തിനായിട്ടാണ് താനതിന് തയ്യാറായതെന്നാണ് നവാബായതിനെക്കുറിച്ച് സെയ്ഫ് പറഞ്ഞത്.

    അമ്മയുടെ പാതയിലൂടെ

    രണ്ട് സഹോദരിമാരാണ് സെയ്ഫിനുള്ളത്. സബ അലി ഖാനും സോഹ അലി ഖാനും. സബ ജ്വല്ലറി ഡിസൈനറായി മാറിയപ്പോള്‍ സെയ്ഫും സോഹയും അമ്മയുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. മുന്‍ രാജകുടുംബത്തിന്റെ നിലവിലെ അവകാശിയായ സെയ്ഫിന്റെ പേരില്‍ അയ്യായിരം കോടിയുടെ സ്വത്തുണ്ടെന്നാണ് കണക്കാക്കുന്നത്. ഹരിയാനയിലെ പട്ടൗഡി പാലസും ഭോപ്പാലിലെ സ്വത്തുക്കളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

    Also Read: പൈസയുള്ള വീട്ടിലെ പെണ്ണിനെ കണ്ടിട്ടും കെട്ടിയില്ല; മൂന്നാമത്തെ പെണ്ണ് കാണലിനെ പറ്റി നടൻ ഹരിശ്രീ അശോകന്‍Also Read: പൈസയുള്ള വീട്ടിലെ പെണ്ണിനെ കണ്ടിട്ടും കെട്ടിയില്ല; മൂന്നാമത്തെ പെണ്ണ് കാണലിനെ പറ്റി നടൻ ഹരിശ്രീ അശോകന്‍

    സ്വത്തുകള്‍

    തന്റെ സ്വത്തുകള്‍ സ്വാഭാവികമെന്ന വണ്ണം തന്റെ മക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് കാണാന്‍ പക്ഷെ സെയ്ഫിന് സാധിക്കില്ല. നിയമപരമായ വെല്ലുവിളികളാണ് സെയ്ഫിന് മുന്നില്‍ തടസമായി നില്‍ക്കുന്നത്. ഹൗസ് ഓഫ് പട്ടൗഡി എന്നത് എനിമി ഡിസ്പ്യൂട്ട് ആക്ട് ഓഫ് ദ ഇന്ത്യന്‍ ഗവേണ്‍മെന്റിന്റെ കീഴില്‍ വരുന്നതാണ് താരത്തിന് മുന്നിലെ തടസം. ആയതിനാല്‍ ഈ സ്വത്തില്‍ ആര്‍ക്കും അവകാശം ഉന്നയിക്കാനാകില്ല.

    Also Read: ഊട്ടിയിലെ തണുപ്പത്തും രാവിലെ പറഞ്ഞ സമയത്തിലും നേരത്തെ എത്തുന്ന ബച്ചൻ; ഓർമ്മകൾ പങ്കുവച്ച് മേജർ രവിAlso Read: ഊട്ടിയിലെ തണുപ്പത്തും രാവിലെ പറഞ്ഞ സമയത്തിലും നേരത്തെ എത്തുന്ന ബച്ചൻ; ഓർമ്മകൾ പങ്കുവച്ച് മേജർ രവി

    അവകാശം

    അതേസമയം ആര്‍ക്കെങ്കിലും സ്വത്തില്‍ അവകാശം ഉന്നയിക്കണമെന്നുണ്ടെങ്കില്‍ അവര്‍ നേരിട്ട് ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ അല്ലെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയെയോ ആയിരിക്കണം സമീപിക്കേണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്തെ നവാബ് ആയിരുന്ന സെയ്ഫിന്റെ അച്ഛന്റെ അച്ഛന്‍ ഹമീദുള്ള ഖാന്‍ തന്റെ സ്വത്ത് വിവരങ്ങളുടെ യഥാര്‍ത്ഥ കണക്കും അവകാശവുമൊന്നും രേഖയാക്കത്തതിനാല്‍ കുടുംബത്തിനുള്ളില്‍ തന്നെ വലിയൊരു തര്‍ക്കത്തിലേക്ക് ഇത് വഴിയൊരുക്കാനും സാധ്യതയുണ്ട്. സെയ്ഫിന്റെ കുടുംബത്തിന് പാക്കിസ്ഥാനിലടക്കം വേരുകളുണ്ട്.

    മക്കളും സിനിമയിലേക്ക്

    നാല് മക്കളാണ് സെയ്ഫിനുള്ളത്. നടി അമൃത സിംഗിനെയാണ് സെയ്ഫ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അമൃതയുമായി പിരിഞ്ഞ ശേഷം സെയ്ഫ് നടി കരീന കപൂറിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഈ ബന്ധത്തിലും രണ്ട് മക്കളാണ് സെയ്ഫിനുള്ളത്. മൂത്ത മകന്‍ തൈമുര്‍ അലി ഖാനും ഇളയമകന്‍ ജഹാംഗീര്‍ അലി ഖാനുമാണ്.

    അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ തന്നെ മൂത്ത മകള്‍ സാറ അലി ഖാന്‍ ബോളിവുഡിലെത്തി. വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ബോളിവുഡിലൊരു ഇടം നേടിയെടുക്കാന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാമത്തെ മകന്‍ ഇബ്രാഹിം അലി ഖാനും തന്റെ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്.

    Read more about: saif ali khan
    English summary
    Saif Ali Khan Is The Nawab And Has Wealth Of 5000 cr But Can't Give Anything To His Kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X