ആ നിമിഷം എന്റെ ജീവിതം മാറി മറിഞ്ഞു, അവളുടെ കൈ പിടിച്ച ആ നിമിഷം; വികാരഭരിതനായി സെയ്ഫ്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. അമ്മയുടെ പാതയിലൂടെയാണ് സെയ്ഫ് സിനിമയിലെത്തുന്നത്. 1991 ലാണ് സെയ്ഫും നടി അമൃത സിംഗും വിവാഹിതരാകുന്നത്. പിന്നാലെ ഇരുവര്‍ക്കും രണ്ട് മക്കളും പിറന്നു. മകള്‍ സാറ അലി ഖാനും മകന്‍ ഇബ്രാഹിം അലി ഖാനും. എന്നാല്‍ പതിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സെയ്ഫും അമൃതയും പിരിഞ്ഞു. കാലങ്ങള്‍ക്കിപ്പുറം സെയ്ഫ് കരീന കപൂറിന്റെ ഭര്‍ത്താവും ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

അതേസമയം സെയ്ഫുമായും കീരനയുമായും മക്കളായ തൈമുറുമായും ജേയുമായും വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും ഇബ്രാഹിനുമുള്ളത്. സെയ്ഫിനും കുടുംബത്തിനുമൊപ്പം സാറയെ സ്ഥിരതമായി കാണാറുണ്ട്. കരീനയുമായും നല്ല അടുപ്പമാണ് സാറയ്ക്കുള്ളത്. അച്ഛനും അമ്മയ്ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ മക്കളെ ബാധിക്കാതിരിക്കാന്‍ സെയ്ഫും അമൃതയും എക്കാലത്തും ശ്രമിച്ചിരുന്നു.

Saif Ali Khan

ഇപ്പോഴിതാ സെയ്ഫിന്റേയും സാറയുടേയും പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കോന്‍ ബനേഗ കറോര്‍പതിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലായി മാറുന്നത്. വീഡിയോയില്‍ ആദ്യമായി സാറയുടെ കൈ പിടിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന സെയ്ഫിനെയാണ് കാണാന്‍ സാധിക്കുന്നത്. ഡോക്ടറില്‍ നിന്നും താനാമ് തന്റെ ആദ്യത്തെ കുഞ്ഞിനെ ഏറ്റുവാങ്ങിയതെന്നാണ് സെയ്ഫ് പറയുന്നത്.

തന്റെ മകളെ ആദ്യമായി കൈകളിലേക്ക് വാങ്ങിയ ആ നിമിഷം താന്‍ ഒരിക്കലും മറക്കില്ലെന്നാണ് സെയ്ഫ് പറയുന്നത്. എന്നും സാറ തനിക്ക് കൊച്ചുകുഞ്ഞായിരിക്കുമെന്നാണ് സെയ്ഫ് പറയുന്നത്. തന്റെ ജീവിതം തന്നെ മാറ്റി മറിച്ച നിമിഷമായിരുന്നു സാറയുടെ ജനനമെന്നാണ് സെയ്ഫ് പറയുന്നത്. വീഡിയോയില്‍ സാറയ്‌ക്കൊപ്പം ഇരിക്കുന്ന സുശാന്ത് സിംഗിനേയും കാണാം. സാറയ്‌ക്കൊപ്പം കേദാര്‍നാഥിന്റെ പ്രൊമോഷന് വേണ്ടി കെബിസിയിലെത്തായിരുന്നു സുശാന്ത്. സാറയുടെ അരങ്ങേറ്റ ചിത്രമായിരുന്നു കേദാര്‍നാഥ്.

Saif Ali Khan

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സാറയുടെ ആദ്യ സിനിമ വലിയ വിജയം നേടിയിരുന്നില്ല. എങ്കിലും സാറയുടെ പ്രകടനം കയ്യടി നേടി. തുടര്‍ന്ന് വന്ന രണ്‍വീര്‍ സിംഗ് നായകനായ സിമ്പ വലിയ വിജയം നേടി. ഇതിന് ശേഷം സാറയെ തേടി നിരവധി സിനിമകളുമെത്തി. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി റിലീസുകളിലും സാറ അലി ഖാന്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ് സാറ. തന്റെ തമാശ വീഡിയോകളിലൂടേയും സാറ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.

അതേസമയം ആദിപുരുഷ് ആണ് സെയ്ഫ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. തെലുങ്ക് ചിത്രം ദേവാരയാണ് സെയ്ഫിന്റെ പുതിയ സിനിമ. പിന്നാലെ ജ്വല്‍ തീഫ് ദ റെഡ് സണ്‍ ചാപ്റ്റര്‍ എന്ന ചിത്രത്തിലും സെയ്ഫ് അഭിനയിക്കുന്നുണ്ട്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X