സൗന്ദര്യം നഷ്ടപ്പെടുമോ എന്ന ആശങ്ക; കരീന താല്‍പര്യപ്പെട്ടത് വാടക ഗര്‍ഭധാരണത്തിന്, മാറിയത് ഇതോടെ!

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അതുകൊണ്ട് തന്നെ ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ മകന്‍ എന്ന നിലയില്‍ ആരാധകരുടെ പ്രിയപ്പെട്ടവനാണ് തൈമുര്‍ അലി ഖാന്‍. ജനിച്ചത് മുതല്‍ തന്നെ തൈമുറിന് പിന്നാലെ മാധ്യമങ്ങളുമുണ്ടായിരുന്നു. തൈമുര്‍ എന്ത് ചെയ്താലും വാര്‍ത്തയാകുമായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ മകന്‍ ജേഹ് കൂടെ പിറന്നിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിയും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്.

ഇതിനിടെ ഈയ്യടുത്തായിരുന്നു കരീനയുടെ ജീവിത കഥ പുറത്തിറങ്ങിയത്. തന്റെ ജീവിത്തിലെ ഒരുപാട് കഥകളും സന്ദര്‍ഭങ്ങളുമെല്ലാം പുസ്തകത്തില്‍ കരീന വെളിപ്പെടുത്തുന്നുണ്ട്. ഈ പുസ്തകത്തില്‍ ഒരു ഭാഗത്ത് സെയ്ഫും മനസ് തുറക്കുന്നുണ്ട്. രസകരമായൊരു തുറന്നു പറച്ചിലാണ് ഇതില്‍ സെയ്ഫ് നടത്തുന്നത്. താനും കരീനയും കുട്ടികളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ കരീന സറോഗസിയെക്കുറിച്ച് ചിന്തിച്ചതിനെക്കുറിച്ചാണ് സെയ്ഫ് വെളിപ്പെടുത്തുന്നത്.

സറഗസി

തുടക്കത്തില്‍ സറഗസിയിലൂടെ കുട്ടിയ്ക്ക് ജന്മം നല്‍കാനായിരുന്നു കരീന ചിന്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ ചിന്ത കരീന ഉപേക്ഷിക്കുകയായിരുന്നുവെന്നും സെയ്ഫ് പറയുന്നുണ്ട്. തങ്ങള്‍ ആദ്യമായി കാണുമ്പോള്‍ കരീന സൈസ് സീറോ ആയിരുന്നുവെന്നാണ് സെയ്്ഫ് പറയുന്നത്. പലപ്പോഴും കുട്ടികളുടെ സെക്ഷനില്‍ നിന്നുമായിരുന്ന കരീന വസ്ത്രങ്ങള്‍ എടുത്തിരുന്നത്. അത് മാത്രമായിരുന്നു അവള്‍ക്ക് ഫിറ്റ് ആയിരുന്നതെന്നും സെയ്ഫ് പറയുന്നു.

പ്രസവ സമയത്തിലൂടെ

പ്രസവ സമയത്തിലൂടെ കടന്നു പോകുമ്പോള്‍ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കും. അക്കാര്യത്തില്‍ കരീനയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും അതിനാല്‍ സറോഗസി മതിയെന്നായിരുന്നു കരീന പറഞ്ഞിരുന്നത്. എന്നാല്‍ പതിയെ കരീനയുടെ മനസ് മാറുകയും പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സെയ്ഫ് പറയുന്നു. ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ് കരീന കപൂര്‍ എന്ന ബോളിവുഡിന്റെ ബേബോ. 2012 ലായിരുന്നു സെയ്ഫും കരീനയും വിവാഹിതരാകുന്നത്. ദമ്പതികളുടെ ആദ്യത്തെ മകന്‍ തൈമുര്‍ അലി ഖാന്‍ ജനിക്കുന്നത് 2016 ലാണ്. ഈയ്യടുത്താണ് രണ്ടാമത്തെ മകന്‍ ജനിക്കുന്നത്.

 പഴയ സ്ഥിതിയിലേയ്ക്ക്

നേരത്തെ തന്റെ രണ്ടാം പ്രസവത്തെക്കുറിച്ചുള്ള കരീനയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കടുത്ത മാനസികപിരിമുറുക്കും അനുഭവപ്പെട്ടുവെന്നും താന്‍ വിഷാദത്തിന്റെ അവസ്ഥയില്‍ എത്തിയെന്നും കരീന പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു താരം മനസ് തുറന്നത്.

ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി കണ്ണാടിയില്‍ നോക്കിയപ്പോള്‍ തനിക്ക് തന്നെ ഒരു മാറ്റം തോന്നിയിരുന്നു. ഇനി ഒരിക്കലും പഴയ സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തില്ലെന്ന് എനിക്ക് തോന്നി.വീണ്ടും പഴത് പോലെ ശരീരം ഫിറ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അതിന് ഇനി കഴിയില്ലെന്ന് അന്ന് തോന്നിയെന്നും കരീന കപൂര്‍ ലൈവില്‍ പറയുന്നു.

 100 കിലോ ഭാരമുളളത് പോലെ

കൂടാതെ മകന് മുലയൂട്ടുന്നതിലും പ്രശ്നമുണ്ടായിരുന്നതായും കരീന പറഞ്ഞിരുന്നു. ആ സമയം താന്‍ അനുഭവിച്ച മാനസിക പ്രശ്നം വളരെ വലുതായിരുന്നുവെന്നും താരസുന്ദരി തുറന്നു പറഞ്ഞു. തനിക്ക് വല്ലാതെ വലിപ്പം വയ്ക്കുന്നത് പോലെ തോന്നി. കൂടാതെ കാലിനും തടി വെച്ചിരുന്നു. അന്ന് കാലിന് 100 കിലോ ഭാരമുളളത് പോലെ തോന്നിയെന്നാണ് കരീന വെളിപ്പെടുത്തുന്നത്. തൈമൂറിനെ പ്രസവിച്ചപ്പോഴുണ്ടായ സ്ഥിതിയായിരുന്നില്ലെന്നും അത് വളരെ രസകരമായിരുന്നുവെന്നും കരീന ലൈവില്‍ പറഞ്ഞു.

രണ്ടാമത്തെ കുഞ്ഞിന്റെ പേര്

ജേഹ് എന്നു വിളിക്കുന്നുവെങ്കിലും ജഹാംഗീര്‍ എന്നാണ് സെയ്ഫ്്-കരീന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ പേര്. ഇതിനെ തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങളും ട്രോളുകളും താരദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വന്നിരുന്നു. നേരത്തെ ആദ്യത്തെ കുട്ടി തൈമുറിന്റെ പേരിലും താരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം നെഗിറ്റിവിറ്റികള്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ താനില്ലെന്നും പറയുന്നവര്‍ ആലോചിക്കേണ്ടത് രണ്ട് നിഷ്‌കളങ്കരായ കുഞ്ഞു കുട്ടികളെ കുറിച്ചാണ് ഈ പറയുന്നത് എന്നാണെന്നും കരീന പറഞ്ഞിരുന്നു. ഇപ്പോള്‍ അഭിനയത്തിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് കരീന.

 പ്രണയവും വിവാഹവും

നാളുകളുടെ പ്രണയത്തിന് ശേഷമാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. സെയ്ഫ്-കരീനയുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ബോളിവുഡിലെ മുന്‍നിര നായകനും നായികയും എന്നതിലുപരി ഒരുപാട് ആരാധകരുള്ള താരങ്ങളാണ് സെയ്ഫും കരീനയും. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ എന്നും സെയ്ഫിനും കരീനയ്ക്കും പിന്നാലെയുണ്ടായിരുന്നു. സെയ്ഫിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു കരീനയുമായുമുള്ളത്. നടി അമൃത സിംഗ് ആണ് സെയ്ഫിന്റെ ആദ്യത്തെ ഭാര്യ.

അമൃത സിംഗിനും സെയ്ഫിനും രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിമും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തി. കേദാര്‍നാഥ് ആയിരുന്നു സാറയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് രണ്‍വീര്‍ സിംഗിന്റെ നായികയായി അഭിനയിച്ച സിമ്പ വലിയ വിജയമായി മാറുകയും ചെയ്തു. ലവ് ആജ് കല്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. നേരത്തെ സെയ്ഫും കരീനയും പ്രധാന വേഷത്തിലെത്തിയ ലവ് ആജ് കലിന്റെ രണ്ടാം ഭാഗത്തിലാണ് സാറ അഭിനയിച്ചത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സാറയും കരീനയും

അതേസമയം സാറയും കരീനയും തമ്മില്‍ നല്ല അടുപ്പമാണ്. തൈമുറിന്റെ ഏറ്റവും അടുത്തയാളാണ് സാറ എന്ന് കരീന പലപ്പോഴും പറഞ്ഞിട്ടുണ്ട്. സെയ്ഫിനു കരീനയ്ക്കും ഒപ്പം എല്ലാ ആഘോഷങ്ങള്‍ക്കും സാറയുമുണ്ടാകും. തന്റെ ബേബിമൂണില്‍ സാറയും ഒപ്പമുണ്ടായിരുന്നുവെന്നും കരീന പറഞ്ഞിരുന്നു. അതേസമയം രസകരമായൊരു മറ്റൊരു വസ്തുത, സെയ്ഫിനേയും കരീനയേയും പല തീരുമാനങ്ങളില്‍ നിന്നും പിന്മാറാന്‍ സ്വാധീനിച്ചത് സാറയാണെന്നും കരീന വെളിപ്പെടുത്തിയിരുന്നു.

വിവാഹ ശേഷം ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കില്ലെന്നായിരുന്നു സെയ്ഫും കരീനയും തീരുമാനിച്ചത്. അതേക്കുറിച്ച് സെയ്ഫ് തന്നെയാണ് സാറയോട് സംസാരിച്ചത്. എന്നാല്‍ അത് ബാലിശമായ തീരുമാനം ആണെന്നായിരുന്നു സാറയുടെ പ്രതികരണം. സിനിമയിലെ കഥാപാത്രങ്ങള്‍ ചുംബിക്കുന്നത് ഇന്ന് സാധാരണമാണ്. അല്ലാതെ പൂക്കള്‍ കാണിക്കുന്നത് മണ്ടത്തരമാണെന്നും അതിനാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നുമായിരുന്നു സാറ പറഞ്ഞത്. ഇതോടെ തങ്ങള്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയെന്നും കരീന വെളിപ്പെടുത്തിയിരുന്നു.

Read more about: saif ali khan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X