അഭിഷേക് ഉപേക്ഷിച്ച കഥാപാത്രം സ്വീകരിച്ചത് എന്തിന്? സെയ്ഫ് അലി ഖാന്‍ പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് കാത്തിരുന്ന ബണ്ടി ഓര്‍ ബബ്ലി 2 റിലീസ് ചെയ്യുന്നത്. സെയ്ഫ് അലി ഖാനും റാണി മുഖര്‍ജിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ ചിത്രത്തിലെ കോമഡി ആസ്വദിച്ചുവെന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ ഒന്നാം ഭാഗത്തിന്റെ നിലവാരം പുലര്‍ത്താന്‍ സാധിച്ചില്ലെന്നും പറയുന്നു. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നത് മുതല്‍ തന്നെ ഒന്നാം ഭാഗത്തിന്റെ ആരാധകര്‍ പറഞ്ഞത് അഭിഷേക് ബച്ചന്റെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു. ഒന്നാം ഭാഗത്തില്‍ അഭിഷേകും റാണിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അഭിഷേക് ചെയത് വേഷം സെയ്ഫ് ആണ് ചെയ്തിരിക്കുന്നത്.

റാണി മുഖര്‍ജിയും സെയ്ഫ് അലി ഖാനും ബോളിവുഡിലെ ഐക്കോണിക് പെയറുകളിലൊന്നാണ്. ഹം തും പോലുള്ള സിനിമകളിലെ ഇരുവരുടേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ സെയ്ഫും റാണിയും തിരികെ വരുന്നതിന്റെ സന്തോഷം ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭിഷേകിന്റെ റോളിലേക്ക് സെയ്ഫ് കടന്നു വന്നതിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരും കുറവല്ല. ബണ്ടിയായി മറ്റൊരു താരത്തെ സങ്കല്‍പ്പിക്കുക അവര്‍ ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ മനസ് തുറന്നിരിക്കുകയാണ് സെയ്ഫ്.

ആദിത്യ ചോപ്രയുടെ  കോള്‍

പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സെയ്ഫ് മനസ് തുറന്നത്. ''എനിക്ക് ആദിത്യ ചോപ്രയുടെ ഒരു കോള്‍ വരികയായിരുന്നു. മറ്റൊരു നടന്‍ ചെയ്ത് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. ചില കാരണങ്ങളാല്‍ അവര്‍ക്ക് ആ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റിയിരുന്നില്ലെന്നാണ് പറഞ്ഞത്. എനിക്കതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. ഇത് പോലെ തന്നെയാണ് എനിക്ക് ഹം തും വന്നതെന്ന് ഞാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഓക്കെയാണെങ്കില്‍, വിവാദങ്ങളോടെ എതിര്‍പ്പുകളുമില്ലെങ്കില്‍ ഞാന്‍ തയ്യാറആണ്. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ്. സാധാരണയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.

റാണി മുഖര്‍ജി

അതേസമയം സ്‌പോട്ട്‌ബോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരതമ്യങ്ങളെക്കുറിച്ച് റാണി മുഖര്‍ജിയും മനസ് തുറന്നിരുന്നു. ''താരതമ്യം ചെയ്യാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. അതിനാല്‍ രണ്ട് സിനിമകളേയും താരതമ്യം ചെയ്യരുതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അവരത് സോഷ്യല്‍ മീഡിയയിലൂടെ ചെയ്യും. പക്ഷെ സത്യത്തില്‍ അതേസമയം തന്നെ മനസിലാക്കേണ്ടത് ബണ്ടി ഓര്‍ ബബ്ലി 2 വേറൊരു സിനിമയാണെന്നതാണ്. 2005ലെ സിനിമയല്ല ഇത്'' എന്നായിരുന്നു റാണി മുഖര്‍ജി പറഞ്ഞത്.

റാണിയ്ക്കും സെയ്ഫിനുമാപ്പം

വരുണ്‍ വി ശര്‍മയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. റാണിയ്ക്കും സെയ്ഫിനുമാപ്പം യുവ നടന്‍ സിദ്ധാന്ത് ചതുര്‍വേദിയും പുതുമുഖ നടി ഷര്‍വരി വാഗും പ്രധാന വേഷങ്ങൡലെത്തുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയും അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗം ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുകളിലൊന്നാണ്. ഷാദ് അലിയായിരുന്നു ഒന്നാം ഭാഗം സംവിധാനം ചെയ്തത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐശ്വര്യയുടെ ഡാന്‍സും ചിത്രത്തിലെ പ്രധാന ഹൈലൈറ്റായിരുന്നു. ആദിത്യ ചോപ്രയുടേതായിരുന്നു കഥ. തിരക്കഥ ജയ്ദീപ് സാഹ്നിയും.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പുറത്തിറങ്ങാനുള്ളത്

അതേസമയം സെയ്ഫ് അലി ഖാന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. തെലുങ്കിലേക്ക് ചുവടുവെക്കുകയാണ് സെയ്ഫ്. പ്രഭാസ് ചിത്രം ആദിപുരുഷിലെ വില്ലന്‍ വേഷത്തിലൂടെയാണ് സെയ്ഫ് തെലുങ്കിലെത്തു്ന്നത്. ഭൂത് പോലീസായിരുന്നു ബണ്ടി ഓര്‍ ബബ്ലിയ്ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം. റാണിയുടെ മര്‍ദാനി 2വിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് ബണ്ടി ഓര്‍ ബബ്ലി 2. നിരവധി സിനിമകള്‍ റാണിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X