ദീപികയെ കൊണ്ടുവന്നത് കരീനക്ക് ഒട്ടും ഇഷ്ടമായില്ല; സെയ്ഫ് അലിഖാൻ നായികയെ മാറ്റാൻ നിർബന്ധിച്ചിരുന്നു
ബോളിവുഡിലെ എക്കാലത്തേയും മികച്ച പ്രണയ ചിത്രമാണ് ഇമ്തിയാസ് അലി സംവിധാനം ചെയ്ത 'ലവ് ആജ് കൽ.' സെയ്ഫ് അലി ഖാനും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയ സിനിമ ആ വർഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ പണം വാരിയ ചിത്രമായിരുന്നു. ലവ് ആജ് കൽ എന്ന സിനിമക്ക് ഇന്നും ആരാധകർ ഉണ്ട്. ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ് ദീപികയും സെയ്ഫ് അലിഖാനും തന്നെയാണ്. എന്നാൽ സെയ്ഫ് അലിഖാന് മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു.
15 വർഷം മുന്നേ 2009 ജൂലൈ 31നായിരുന്നു 'ലവ് ആജ് കൽ' റിലീസ് ചെയ്തത്. ഇന്നും ചിത്രം കാണുമ്പോൾ ഏറെ പുതുമകൾ തോന്നാറുണ്ട്. ചിത്രത്തിലെ നായികയായി എത്തിയത് ദീപിക പദുക്കോണായിരുന്നു. എന്നാൽ പ്രൊഡ്യൂസർ കൂടിയായ സെയ്ഫ് അലിഖാന് കരീന കപൂറിനെ നായികയാക്കണം എന്നായിരുന്നു ആഗ്രഹം. ആ സമയത്ത് ഇരുവരും ഡെയ്റ്റിംഗിൽ ആയിരുന്നു. മാത്രമല്ല അതിനു മുന്നേ ഇമ്തിയാസ് സംവിധാനം ചെയ്ത 'ജബ് വീ മെറ്റ്' എന്ന ചിത്രത്തിൽ കരീനയായിരുന്നു നായിക. ആ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

അതിനാൽ ഈ ചിത്രത്തിലും കരീനയെ തന്നെ കൊണ്ടു വരാം എന്നായി സെയ്ഫ് അലിഖാൻ. പക്ഷേ ഇതിലെ കഥാപാത്രം മീര പണ്ഢിറ്റായി ദീപികയെ മനസിൽ കണ്ടിട്ടാണ് ഇമ്തിയാസ് കഥ എഴുതിയത്. അതിനാൽ ഇമ്തിയാസിന് സെയ്ഫ് അലിഖാന്റെ ആവശ്യം സ്വീകരിക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല ഓം ശാന്തി ഓം ചെയ്യുന്നതിനു മുന്നേ ദീപികയുമായി ഒരു സിനിമ തനിക്ക് ചെയ്യണമെന്ന് ഇമ്തിയാസ് പറഞ്ഞിരുന്നുവെന്ന് ദീപിക തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അങ്ങനെ ചിത്രം ദീപികയെ വെച്ച് തന്നെയാണ് എടുത്തത്. എന്നാൽ ഇതിന്റെ പേരിൽ കരീനക്ക് ചെറിയൊരു ഇഷ്ടക്കേടുണ്ടായിരുന്നു. ചിത്രത്തിന് നിരവധി ഫിലിം ഫെയർ അവാർഡുകൾ നേടിയിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച, മികച്ച നടി അങ്ങനെ നിരവധി പുരസ്കാരങ്ങൾ 'ലവ് ആജ് കൽ' എന്ന ചിത്രം നേടി. ഈ ചിത്രത്തിന്റെ അവാർഡ് ഫങ്ഷനിടെ സിനിമയിൽ അവസരം ലഭിക്കാത്തതിലെ നീരസം കരീന കപൂർ പബ്ലിക്കായി പ്രകടിപ്പിച്ചിരുന്നു.

ഇതിനെ കുറിച്ച് ഇമ്തിയാസ് പ്രതികരിച്ചത് ഇങ്ങനെ. "കരീന പബ്ലിക്കായി പറഞ്ഞ കാര്യങ്ങളൊന്നും സന്തോഷം ഉണ്ടാക്കുന്നതല്ല. എനിക്കിത് വല്ലാതെ വിഷമം ഉണ്ടാക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ച് നിർത്തിയതാണ്, പക്ഷേ അത് കരീനയെ ഇന്നും വിഷമിപ്പിക്കുന്നുണ്ടെന്ന് ഞാൻ കരുതിയില്ല. "
"ലവ് ആജ് കൽ" 2020 ൽ ഇമ്തിയാസ് തന്നെ വീണ്ടും എടുത്തിരുന്നു. രണ്ടാം തവണ എടുത്തപ്പോൾ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനും കാർത്തിക് ആര്യനും ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. എന്നാൽ ചിത്രം വൻ പരാജയമായിരുന്നു. 'സോച്ചാ ന താ' എന്ന ചിത്രത്തിലൂടെയാണ് ഇമ്തിയാസ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 'അഹിഷ്ട അഹിഷ്ട', 'ജബ് വി മെറ്റ്', 'റോക്ക്സ്റ്റാർ', 'കോക്ക്ടെയ്ൽ,' 'ഹൈവേ' തുടങ്ങി നിരവധി മികച്ച സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications