For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്റേണല്‍ ഓര്‍ഗന്‍സിനെയെല്ലാം ബാധിച്ചു; ചങ്ക് പറിഞ്ഞ് പോയി കണ്ടപ്പോള്‍! മകളെക്കുറിച്ച് സാജന്‍ സൂര്യ

  |

  മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സാജന്‍ സൂര്യ. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാജനെ ജനപ്രീയനാക്കി മാറ്റിയത് സീരിയലുകളാണ്. നായകനെന്നോ വില്ലനെന്നോ നോക്കാത എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യുന്ന നടനാണ് സാജന്‍. തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഭാര്യയും അമ്മയും തന്റെ അഭിനയ ജീവിതത്തിന് നല്‍കുന്ന പിന്തുണയെക്കുറിച്ചുമെല്ലാം സാജന്‍ മനസ് തുറന്നിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജന്‍ സൂര്യ മനസ് തുറന്നത്.

  കുറുമ്പ് നോട്ടവുമായി ശ്രുതി രജനികാന്ത്, ചിത്രം വൈറലാവുന്നു

  രണ്ട് മക്കളാണ് സാജന്‍ സൂര്യക്കുള്ളത്. രണ്ടും പെണ്‍മക്കളാണ്. മക്കള്‍ തമ്മില്‍ ഏഴ് വയസിന്റെ വ്യത്യാസമുണ്ടെന്നും സാജന്‍ പറയുന്നു. പൊതുവെ കുറച്ച് പ്രായ വ്യത്യാസമുണ്ടെങ്കില്‍ മൂത്തയാള്‍ ഇളയ ആളെ കുഞ്ഞ് വാവയെ പോലെ നോക്കുമെന്നാണ് ധാരണ. അവര്‍ തമ്മില്‍ യാതൊരു വഴക്കുമുണ്ടാകില്ലെന്നായിരന്നു താന്‍ കരുതിയിരുന്നതെന്ന് പറയുന്ന സാജന്‍, പക്ഷെ വീട്ടില്‍ അടിയൊഴിഞ്ഞ നേരമില്ലെന്ന് തമാശരൂപേണ പറയുന്നുണ്ട്. മക്കളക്കുറിച്ചുള്ള സാജന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  മാളവിക എന്നാണ് മൂത്ത മകളുടെ പേര്. മൂത്തയാള്‍ക്ക് വളര്‍ന്നു എന്നൊരു ധാരണയില്ലെന്നാണ് സാജന്‍ പറയുന്നത്. രണ്ടാമത്തെയാള്‍ക്ക് അവള്‍ ചേച്ചിയുടെ അത്രയും എത്തിയെന്ന ധാരണയുമായെന്നും താരം പറയുന്നു. മൂത്തയാള്‍ സൈലന്റാണ്, എവിടെക്കൊണ്ടുനിര്‍ത്തിയാലും അവിടെ അങ്ങ് ഇരുന്നോളും, യാത്രകളിലെല്ലാം അവള്‍ സൈലന്റായിരിക്കുമെന്നാണ് മകളെക്കുറിച്ച് സാജന്‍ പറയുന്നത്. അതേസമയം പഠിപ്പിലും ഡാന്‍സിലുമൊക്കെയായി സ്മാര്‍ട്ടാണ് അവള്‍ എന്നും ആവശ്യത്തിന് മാത്രമേ സംസാരിക്കൂ. സ്‌കൂള്‍ ലീഡറൊക്കെയായിരുന്നു അവളെന്നും സാജന്‍ പറയുന്നു.

  എന്നാല്‍ രണ്ടാമത്തെയാള്‍ അങ്ങനെയേ അല്ലെന്നാണ് സാജന്‍ സൂര്യ പറയുന്നത്. മീനാക്ഷിയെന്നാണ് രണ്ടാമത്തെയാളുടെ പേര്. തന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണെങ്കില്‍ കമന്റ് മുഴുവനും വരുന്നത് അവളുടെ അടുത്ത് നിന്നായിരിക്കുമെന്നാണ് മകളെക്കുറിച്ച് സാജന്‍ സൂര്യ പറയുന്നത്. അങ്ങനെയുള്ളയാള്‍ ചേച്ചിയുടെ അടുത്തും അടങ്ങി ഇരിക്കില്ലല്ലോ എന്ന് പറയുന്ന താരം അവര്‍ തമ്മില്‍ ഭയങ്കര സ്നേഹമാണ്, തിക്ക് ഫ്രണ്ട്സാണെന്നും പറയുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ഭയങ്കര അടിയുമാണെന്നും താരം പറയുന്നു. അവള്‍ക്ക് അസുഖം വന്നാല്‍ അത് എല്ലാരേയും ബാധിക്കും. അവള്‍ ഭയങ്കര സൈലന്റാവും. കൊവിഡ് വന്നതിന് ശേഷം പോസ്റ്റ് കൊവിഡ് സിപ്റ്റംമ്സിന് അവളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഭയങ്കര സീരിയസായിരുന്നു. ആ സമയത്ത് തങ്ങളൊക്കെ വല്ലാതെ ടെന്‍ഷനടിച്ച് പോയിരുന്നുവെന്നും താരം ഓര്‍ക്കുന്നു.

  അവള്‍ക്ക് പെട്ടെന്ന് ഫുഡ് പോയിസണ്‍ അടിക്കും. ആശുപത്രിയില്‍ പോയി ഡ്രിപ്പിട്ട് തിരിച്ച് പോരും അങ്ങനെയാണ് പതിവെന്നാണ് താരം പറയുന്നത്.. തീരെ വയ്യാതിരിക്കുന്ന സമയത്ത് അവള്‍ മിണ്ടുകയേ ഇല്ലെന്നും അത് കാണുമ്പോള്‍ ചങ്ക് പറിഞ്ഞ് പോവുമെന്നും ഭയങ്കര വിഷമം തോന്നുമെന്നാണ് താരം പറയുന്നത്. അത് കഴിഞ്ഞ് അവള്‍ ഓക്കെയായി വരുന്നത് നമുക്ക് ശരിക്കും അറിയാമെന്നും ആ സമയത്ത് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും താരം പറയുന്നു. മകള്‍ക്ക് കൊവിഡ് വന്നതിനെക്കുറിച്ചും സാജന്‍ സൂര്യ മനസ് തുറക്കുന്നുണ്ട്.

  Also Read: പ്രീ ബുക്കിംഗില്‍ പുതുചരിത്രം സൃഷ്ടിച്ച് മരക്കാര്‍; ഫാന്‍സ് ഷോകള്‍ ആയിരം എന്ന മാന്ത്രിക സംഖ്യയിലേക്ക്‌

  Recommended Video

  Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

  അവള്‍ക്ക് കൊവിഡ് വന്ന സമയത്ത് തങ്ങള്‍ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്നാണ് സാജന്‍ സൂര്യ പറയുന്നത്. ഇന്റേണല്‍ ഓര്‍ഗന്‍സിനെയൊക്കെ ബാധിച്ചിരുന്നു. ബ്രെയിനിനെ വരെ ബാധിച്ച് തുടങ്ങിയിരുന്നുവെന്നും താരം പറയുന്നു. പോസ്റ്റ് കൊവിഡിനെക്കുറിച്ച് അധികം ചര്‍ച്ചയില്ലാത്ത സമയമായിരുന്നു അതെന്നും ആദ്യം പോയ ഹോസ്പിറ്റലുകാര്‍ക്ക് അസുഖം മനസ്സിലായിട്ടില്ലായിരുന്നുവെന്നും താരം പറയുന്നത്. രണ്ടാമത് പോയ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അസുഖം മനസ്സിലായത്. ചിലപ്പോള്‍ എന്‍ ഐസിയുവിലേക്ക് മാറ്റേണ്ടി വരുമെന്ന് ആദ്യമേ പറഞ്ഞിരുന്നവെന്നും താരം ഓര്‍ക്കുന്നുു. ഓരോ ദിവസവും സ്റ്റിറോയ്ഡ് കുത്തിവെക്കുമ്പോള്‍ ഇവള്‍ക്ക് എന്ത് മാറ്റമാണ് ഉണ്ടാവുന്നതെന്നായിരുന്നു നോക്കിയിരുന്നതെന്നും താരം പറയുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞതോടെ റാഷസ് വന്നുവെന്നും അതോടെ അത് നിര്‍ത്തിയെന്നും താരം പറയുന്നു. വല്ലാണ്ട് ടെന്‍ഷനടിച്ച് പോയ സമയമായിരുന്നു അതെന്നാണ് താരം പറയുന്നത്.

  Read more about: sajan surya
  English summary
  Sajan Surya Opens Up About His Daughters And How His Family Covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X