അടച്ചിട്ട മുറിക്കുള്ളില്‍ ഞാന്‍ അനുഭവിച്ചത്...; കൂട്ടുകാര്‍ പോലും കൂടെ നിന്നില്ല; സല്‍മാനെതിരെ മുന്‍ കാമുകി

സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളാണ്. തന്റെ കാമുകിമാരില്‍ പലരും ഇപ്പോഴും സല്‍മാന്റെ സുഹൃത്തുക്കളായി തുടരുമ്പോള്‍ ചിലര്‍ താരത്തിനെതിരെ പരസ്യമായി തന്നെ രംഗത്ത് വന്നവരാണ്. സല്‍മാന്‍ പ്രണയകാലത്ത് ശാരീകമായും മാനസികമായും ഉപ്രദവിച്ചതായി മുന്‍കാമുകിമാരായ ഐശ്വര്യ റായും സോമി അലിയും നടത്തിയ തുറന്ന് പറച്ചിലുകള്‍ വലിയ വിവാദങ്ങളായി മാറിയതാണ്.

ഇപ്പോഴിതാ വീണ്ടും കടുത്ത ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സോമി അലി. തന്റെ ബോളിവുഡ് കാലത്തെക്കുറിച്ചുള്ള കുറിപ്പുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് സോമിയുടെ പ്രതികരണം. സിനിമ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായ സോമി സമീപകാലത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയത്. നേരത്തേയും സോഷ്യല്‍ മീഡിയയിലൂടെ സല്‍മാനെതിരെ സോമി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Salman Khan

സല്‍മാന്‍ ഖാന്റെ പേരെടുത്ത് പറയാതെയാണ് ഇത്തവണയും സോമിയുടെ പ്രതികരണം. കരിയറുകള്‍ ഉണ്ടാക്കാനും തകര്‍ക്കാനും സാധിക്കുന്ന വലിയ താരം തന്നെ ഉപദ്രവിച്ചുവെന്നാണ് സോമി കുറിപ്പില്‍ ആരോപിക്കുന്നത്. അതിനാല്‍ തന്റെ സുഹൃത്തുക്കള്‍ പോലും തനിക്കൊപ്പം നിന്നില്ലെന്നും താരം പറയുന്നുണഅട്. സല്‍മാന്‍ ഖാന്‍, സുഭാഷ് ഗായ്, ഹാര്‍വി വെയ്ന്‍സ്റ്റീന്‍ എന്നീ പേരുകളും താരം ഹാഷ്ടാഗായി നല്‍കിയിട്ടുണ്ട്. എന്റെ സത്യം ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുമെന്നും സോമി പറയുന്നുണ്ട്.

''എന്നോട് പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ പറയും, എന്റെ മനോനില സംശയത്തിന്റെ നിഴലിലാകും, എനിക്ക് മദ്യപാന ശീലമുണ്ടെന്ന് പ്രചരിപ്പിക്കും (വിരോധാഭാസം), എങ്കിലും ഞാന്‍ പറയും. കാരണം ആ അപമാനിക്കലുകളും പീഡനങ്ങളും അതിക്രമങ്ങളും അനുഭവിച്ചത് നിങ്ങളല്ല. അതിക്രമി വലിയൊരു താരമാണെന്നതിനാല്‍ സുഹൃത്തുക്കള്‍ പോലും കൂടെ നിന്നില്ല. അയാള്‍ക്ക് കരിയറുകള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും സാധിക്കും. കൂടെ നില്‍ക്കുമെന്ന് കരുതി എല്ലാം തുറന്ന് പറഞ്ഞ, എല്ലാം കണ്ടു നിന്ന സുഹൃത്തുക്കള്‍ പോലും കൂടെ നിന്നില്ല'' സോമി പറയുന്നു.

''ഒരു വളരെ നല്ല മനുഷ്യന്‍ പറഞ്ഞത് ആ അതിക്രമി നല്ല മനുഷ്യനാണെന്നാണ്. എനിക്ക് ഒരുപാട് ബഹുമാനമുള്ള നടനെക്കുറിച്ചാണ് പറയുന്നത്. പക്ഷെ അയാള്‍ അന്ധനാണെന്നും എനിക്കറിയാം. എന്നെ നിങ്ങള്‍ക്ക് നിശബ്ദയാക്കാന്‍ സാധിക്കില്ല. ഇതിനും ഒരു അവസാനമുണ്ടാകും. എനിക്കെതിരെ ടോളുകള്‍ പായ്ക്കും മുമ്പ് പറയട്ടെ, ഞാനതൊന്നും വായിക്കാറില്ല. അതിനുള്ള സമയമില്ല. എന്റെ ജീവിതം ജീവിതം നിങ്ങളല്ല ജീവിക്കേണ്ടത്. ആ അടച്ചിടപ്പെട്ട വാതിലുകള്‍ക്ക് ഉള്ളില്‍ നിങ്ങളായിരുന്നില്ല'' താരം പറയുന്നു.

Salman Khan

''എന്നിട്ട് എന്റെ ജീവിതം അറിയാമെന്ന് പറയാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടായി. എനിക്ക് അനുഭവിക്കേണ്ടി വന്നതെല്ലാം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നിങ്ങള്‍ക്ക് അറിയില്ല'' എന്നും താരം പറയുന്നു. ''നിങ്ങളോട് ഒരു തെറ്റും ചെയ്യാത്തൊരു വ്യക്തിയെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിക്കുകയും ക്രൂരത കാണിക്കുകയുമാണ് നിങ്ങള്‍ ചെയ്യുന്നത്. ഒന്ന് ചിന്തിക്കുക. എനിക്ക് വേണ്ടി മാത്രമല്ല, ബുള്ളിയിംഗ് നേരിടുന്ന പലര്‍ക്കു വേണ്ടിയും. ഇതൊന്ന് അവസാനിപ്പിക്കൂ. ഇത് നിര്ത്തണം'' എന്നും സോമി പറയുന്നു.

അമേരിക്കയില്‍ നിന്നും സല്‍മാന്റെ കൂടെ അഭിനയിക്കുക എന്ന മോഹവുമായാണ് സോമി അലി ഇന്ത്യയിലെത്തുന്നത്. ഇരുവരും ഏറെനാള്‍ പ്രണയത്തിലായിരുന്നു. പിന്നീടാണ് സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുമായി പ്രണയത്തിലാകുന്നത്. ഇതോടെ തകർന്നു പോയ സോമി അഭിനയം തന്നെ ഉപേക്ഷിച്ച് ഇന്ത്യയില്‍ നിന്നും തിരിച്ചു പോവുകയായിരുന്നു. താരം ഇപ്പോള്‍ വിദേശത്ത് എന്‍ജിഒ പ്രവർത്തനങ്ങളുമായി സജീവമായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X