ഐശ്വര്യയ്ക്ക് വല്യ സുന്ദരിയാണെന്ന് വിചാരം, വഹീദ റഹ്മാനെ കണ്ടുനോക്കാൻ പറയണം: സൽമാന്റെ വാക്കുകൾ ഓർത്ത് നടി
'ഹം ദിൽ ദേ ചുക്കേ സന' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നതിന് ഇടയിലാണ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിൽ പ്രണയത്തിലായത്. അതിന് ശേഷം, ഇരുവരും തമ്മിലുള്ള ബന്ധം വലിയ ചർച്ചാവിഷയമാവുകയും, അവരുടെ ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. പക്ഷെ അധികം വൈകാതെ കാര്യങ്ങൾ മാറി മറിഞ്ഞു. മദ്യ ലഹരിയിൽ സൽമാൻ ഖാൻ ഐശ്വര്യ റായിയെ ഉപദ്രവിക്കാറുണ്ടെന്ന് റിപോർട്ടുകൾ വന്നു. അധികം വൈകാതെ ബന്ധം അവസാനിപ്പിച്ച മുൻ ലോക സുന്ദരി, അത് ശരിവയ്ക്കുകയും ചെയ്തു.
അടുത്തിടെ, റെഡ് എഫ്എം പോഡ്‌കാസ്റ്റ്‌സുമായുള്ള അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, സൽമാനും ഐശ്വര്യയ്ക്കും ഒപ്പം 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയിൽ അഭിനയിച്ച സഹതാരം ഹിമാനി ശിവപുരി അവരുടെ ഡേറ്റിംഗ് ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്നു. സൽമാൻ ഒരിക്കൽ ഐശ്വര്യയെക്കുറിച്ച് ദേഷ്യത്തോടെ സംസാരിച്ചത് ഓർത്തെടുത്ത നടി, അദ്ദേഹത്തെ ശാന്തനാക്കാൻ താൻ പാടുപെട്ടു എന്ന് വെളിപ്പെടുത്തി.

'ആവോ അബ് ലൗട്ട് ചലേ' എന്ന ചിത്രത്തിലും പിന്നീട് 'ഹമാര ദിൽ ആപ്കെ പാസ് ഹേ', 'ഉംറാവു ജാൻ' തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യയോടൊപ്പം പ്രവർത്തിച്ചത് ഹിമാനി ഓർമ്മിച്ചു. നടിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഹിമാനി പറഞ്ഞു, "അന്ന് അവർക്ക് അത്ര പ്രശസ്തിയൊന്നും ആയിരുന്നില്ല. ഞങ്ങൾ അന്ന് വളരെ അടുപ്പത്തിലായിരുന്നു, വാനുകളിൽ ചുറ്റിത്തിരിയുമായിരുന്നു. ഹുമാര ദിൽ ആപ്കെ പാസ് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഞങ്ങൾ ഹൈദരാബാദിൽ പോകുമായിരുന്നു," ഹിമാനി ശിവ്‌പുരി ഓർത്തെടുത്തു.
"അവളും സൽമാനും വളരെ അടുപ്പത്തിലായി സമയമായിരുന്നു അത്, അതിനാൽ സൽമാൻ ഇടയ്ക്ക് ഒക്കെ അവിടെ രാത്രി വന്നു പോകുമായിരുന്നു. ഐശ്വര്യ വളരെ നല്ലവളും വളരെ അറിവുള്ള പെൺകുട്ടിയുമായിരുന്നു. ഞങ്ങൾ ധാരാളം സംസാരിക്കുമായിരുന്നു. തീർച്ചയായും എനിക്ക് തുറന്നു പറയാൻ കഴിയാത്ത ചില കാര്യങ്ങളും ആ കാലത്ത് സംഭവിച്ചിട്ടുണ്ട്. പക്ഷെ ഒന്ന് പറയാം. സൗന്ദര്യത്തേക്കാൾ കൂടുതൽ, ഐശ്വര്യ റായ് ബച്ചൻ വളരെ നല്ല വ്യക്തിയാണെന്ന് ഞാൻ കരുതുന്നു," സീനിയർ നടി പറഞ്ഞു നിർത്തി.

താരങ്ങൾ പലപ്പോഴും അവരുടെ മനസ്സിലുള്ളത് തന്നോട് തുറന്നു പറഞ്ഞിരുന്നതായി ഹിമാനി ഓർമ്മിച്ചു. "ഒരിക്കൽ ഞങ്ങൾ ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഹൻ സിപ്പിയുടെ സിനിമയ്ക്കായി അഭിഷേക് ബച്ചനൊപ്പം ഐശ്വര്യ ഷൂട്ട് ചെയ്യുകയായിരുന്നു. സൽമാൻ വന്നിരുന്നു, അയാൾക്ക് ദേഷ്യം വന്നു. അയാൾ എന്നോട് പറഞ്ഞു, "എന്താണിത്? നിങ്ങൾ അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കിത്തരണം. അവൾ ഭയങ്കര സുന്ദരിയാണെന്ന് അവൾക്കൊരു അഹങ്കാരമുണ്ട്. അവളോട് വഹീദ റഹ്മാനെ ഒന്ന് കണ്ടുനോക്കാം പറയണം," എന്നൊക്കെ അദ്ദേഹം പറഞ്ഞു. അന്ന് ഞാൻ സൽമാനോട് ശാന്തനാകാനും മിണ്ടാതിരിക്കാനും പറയുമായിരുന്നു." നടി കൂട്ടിച്ചേർത്തു.
1999-ൽ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും പ്രണയത്തിലായത്. എന്നാൽ 2002-ൽ വേർപിരിഞ്ഞു. 2002-ൽ പുറത്തിറങ്ങിയ ഹം തുംഹാരെ ഹേ സനം എന്ന ചിത്രത്തിലാണ് അവർ അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 2007ൽ, സ്വകാര്യവും എന്നാൽ ആഡംബരപൂർണ്ണവുമായ ഒരു ചടങ്ങിൽ അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിച്ചു, ഇപ്പോൾ ദമ്പതികൾ മകൾ ആരാധ്യ ബച്ചന്റെ മാതാപിതാക്കളാണ്.


Click it and Unblock the Notifications











