പിറന്നാളിന് ഒരു ദിവസം മാത്രം! സല്‍മാന്‍ ഖാനെ പാമ്പ് കടിച്ചു!

ബോളിവുഡ് സൂപ്പര്‍താരമായ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു. പന്‍വേലിലെ തന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു സല്‍മന് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി മൂന്ന് മണിയോടെയായിരുന്നു സംഭവം. പാമ്പുകടിയേറ്റ സല്‍മാന്‍ ഖാനെ ഉടനെ തന്നെ എംജിഎം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം താരത്തെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കിടത്തിയ ശേഷാണ് വിട്ടയച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് താരത്തെ ഡിസ്ചാര്‍ജ് ചെയ്തത്. ചികിത്സയ്ക്ക ശേഷം സല്‍മാന്‍ ഖാന്‍ തന്റെ ഫാം ഹൗസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാനെ കടിച്ചത് വിഷമില്ലാത്ത പാമ്പാണ്. എങ്കിലും താരത്തെ ഒബ്‌സര്‍വേഷനില്‍ വച്ചിരിക്കകുയായിരുന്നു. താരത്തിന് ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രകാരം ഫാം ഹൗസിലെത്തി വിശ്രമിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. നാളെയാണ് സല്‍മാന്‍ ഖാന്റെ ജന്മദിനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നേരത്തെ പ്രതീക്ഷിച്ചത് പോലൊരു പാര്‍ട്ടി നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍്ട്ടുകല്‍ പറയുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമുള്ളതായിരിക്കും ബര്‍ത്ത് ഡേ പാര്‍ട്ടി.

ലോക്ക്ഡൗണ്‍ കാലത്ത്

നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് സല്‍മാനും കുടുംബവും താമസിച്ചിരുന്നത് ഈ ഫാം ഹൗസിലായിരുന്നു. സല്‍മാന്റെ സഹോദരി അര്‍പിത ഖാന്റെ പേരിലുള്ളതാണ് ഫാം ഹൗസ്. നേരത്തെ ഫാം ഹൗസില്‍ കൃഷി ചെയ്യുന്നതിന്റേയും മറ്റും വീഡിയോകളും ചിത്രങ്ങളുമെല്ലാം സല്‍മാന്‍ ഖാന്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റുവെന്ന വാര്‍ത്ത ആദ്യം ആരാധകരെ ഭയപ്പെടുത്തുന്നതായിരുന്നു. തങ്ങളുടെ താരത്തിന്റെ ആരോഗ്യത്തിനായി അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ അപകടമൊഴിവായതിന്റെ ആശ്വാസത്തിലാണ് സല്‍മാന്റെ ആരാധകര്‍.

പുറത്തിറങ്ങാനുള്ള സിനിമ

ടൈഗര്‍ പരമ്പരയിലെ മൂന്നാം ഭാഗമാണ് സല്‍മാന്‍ ഖാന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. കത്രീന കൈഫാണ് മൂന്നാം ഭാഗത്തിലും നായിക. കത്രീനയുടെ വിവാഹത്തിന് മുമ്പായി ചിത്രത്തിന്റെ വലിയൊരു പങ്ക് ചിത്രീകരണവും പൂര്‍ത്തിയായിരുന്നു. റഷ്യ, ഓസ്ട്രിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. അതേസമയം സല്‍മാന്‍ ഖാന്‍ ഇനി അഭിനയിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനിലായിരിക്കും. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും എത്തുന്നുണ്ട്. റോ ഏജന്റ് ആയാണ് സല്‍മാന്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
പുതിയ സിനിമ

കഭി ഈദ് കഭി ദിവാലിയാണ് സല്‍മാന്റെ മറ്റൊരു പുതിയ സിനിമ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം വീണ്ടും ഒരുമിക്കുന്ന കിക്ക് 2വും അണിയറയിലുണ്ട്. അന്തിം ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ആയുഷ് ശര്‍മയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. സല്‍മാന്റെ സഹോദരി അര്‍പിതയുടെ ഭര്‍ത്താവ് കൂടിയാണ് ആയുഷ്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് സല്‍മാന്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചത്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X