പിണക്കം മറന്ന് പ്രിയങ്കയുടെ കൂടെ അഭിനയിക്കാം; പക്ഷെ ഒരു നിബന്ധനയുണ്ടെന്ന് സല്‍മാന്‍ ഖാന്‍

താരങ്ങള്‍ സിനിമകളില്‍ നിന്നും പിന്മാറുന്നത് ഒരു പുതിയ സംഭവമേയല്ല. പല താരങ്ങളും പലപ്പോഴായി സിനിമകള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് പോകാറുണ്ട്. ഇത്തരത്തില്‍ നായിക പാതി വഴിയില്‍ മാറിയ സിനിമയാണ് ഭാരത്. സല്‍മാന്‍ ഖാന്‍ എന്ന ബോളിവുഡിന്റെ സുപ്പര്‍ താരം പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്നതായിരുന്നു. സല്‍മാന്റെ നായകയായി പ്രഖ്യാപിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു.

പ്രിയങ്കയുടെ കരിയറിന്റെ തുടക്കത്തില്‍ സല്‍മാനൊപ്പം അഭിനയിച്ചിരുന്നു. ഹിറ്റ് ജോഡി നീണ്ടൊരു ഇടവേളയ്ക്ക് ശേഷമായിരുന്നു ഒരുമിക്കുന്നത്. ഈ സമയത്തിനിടെ ബോളിവുഡിലെ മാത്രമല്ല ഹോളിവുഡിലേയും മുന്‍നിര താരമായി വളര്‍ന്നിരുന്നു പ്രിയങ്ക. അതുകൊണ്ട് തന്നെ ഇരുവരേയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ സാധിക്കുമെന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അവസാന നിമിഷം പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

പ്രിയങ്കയുടെ തീരുമാനം

ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു പ്രിയങ്കയുടെ തീരുമാനം. ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും പാതിവഴിക്ക് വച്ച് പിന്മാറുക എന്നത് പലരേയും അമ്പരപ്പിച്ച തീരുമാനമായിരുന്നു. തന്റെ വിവാഹത്തെ തുടര്‍ന്നായിരുന്നു പ്രിയങ്കയുടെ പിന്മാറ്റം. നിക്ക് ജൊനാസുമായുള്ള പ്രിയങ്കയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെ താരം ഇടവേളയെടുക്കുകയായിരുന്നു. പ്രിയങ്കയുടെ പിന്മാറ്റം സല്‍മാനെ ചൊടിപ്പിക്കുകയും ചെയ്തു. പരസ്യമായി തന്നെ തന്റെ അതൃപ്തി സല്‍മാന്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഷൂട്ടിംഗ് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം

ഭാരതിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു പ്രിയങ്കയുടെ പിന്മാറ്റം. പിന്നാലെ കത്രീന കൈഫ് ചിത്രത്തിലെ നായികയായി എത്തുകയായിരുന്നു. താന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ച വിവരം പ്രിയങ്ക സല്‍മാനെ നേരിട്ട് അറിയിക്കുകയായിരുന്നു. പ്രിയങ്കയുടെ തീരുമാനം അറിഞ്ഞതോടെ ഡേറ്റില്‍ മാറ്റം വരുത്താം എന്ന നിര്‍ദ്ദേശം സല്‍മാന്‍ മുന്നോട്ട് വച്ചുവെങ്കിലും തന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ പ്രിയങ്ക സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പോലും പ്രിയങ്ക തന്നെ വിളിച്ചിരുന്നില്ലെന്നാണ് സല്‍മാന്‍ പറയുന്നത്.

പ്രിയങ്കയോടൊപ്പം അഭിനയിക്കാന്‍

എന്നാല്‍ പ്രിയങ്കയോടൊപ്പം അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് സല്‍മാന്‍ ഖാന്‍ പിന്നീട് അറിയിച്ചിരുന്നു. ഇതിന് തന്റേതായൊരു നിബന്ധനയും സല്‍മാന്‍ മുന്നോട്ട് വെക്കുന്നുണ്ട്. തനിക്ക് ശക്തമായൊരു കഥാപാത്രം നല്‍കാന്‍ പ്രിയങ്കയ്ക്ക് സാധിക്കുമെങ്കില്‍ താന്‍ വീണ്ടും പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെടുന്നൊരു കഥയായിരിക്കണമെന്നാണ് സല്‍മാന്‍ പറഞ്ഞത്. എന്തായാലും ഇതിന് ശേഷം പിന്നീട് സല്‍മാന്‍ ഖാനും പ്രിയങ്കയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മുജ്‌സേ ഷാദി കരോഗി, ഗോഡ് തുസി ഗ്രേറ്റ് ഹോ, സലാം എ ഇഷ്ഖ് എന്നിവയാണ് പ്രിയങ്കയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 പുതിയ സിനിമ

അതേസമയം പുതിയ സിനിമകളുടെ തിരക്കിലാണ് സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും. ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് പ്രിയങ്ക ഇപ്പോള്‍. പിന്നാലെ താരം തന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവും പ്രഖ്യാപിച്ചിട്ടുണ്ട്. കത്രീന കൈഫിനും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് ചിത്രം. റോഡ് മൂവിയായ ജീ ലേ സര സംവിധാനം ചെയ്യുന്നത് ഫര്‍ഹാന്‍ അക്തറാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഫര്‍ഹാന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്.

സഹോദരിയും സംവിധായകയുമായ സോയ അക്തറും ഫര്‍ഹാനൊപ്പം ചിത്രത്തിന്റെ തിരക്കഥ രചനയുടെ ഭാഗമാണ്. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സ്ത്രീകള്‍ മാത്രമുള്ളൊരു റോഡ് മൂവിയാണ് ചിത്രം. ദ വൈറ്റ് ടൈഗറിലാണ് പ്രിയങ്കയെ അവസാനമായി കണ്ടത്. അതേസമയം സല്‍മാന്‍ ഖാന്റെ പുതിയ സിനിമയായ അന്തിം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് സല്‍മാന്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.

Read more about: salman khan priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X