For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാഹു സീനാണ്, അടുത്തൊന്നും ഹിറ്റ് നോക്കണ്ട! മാനസിക സമ്മര്‍ദ്ദവും കൂടും; സല്‍മാന്‍ ഖാന്റെ ഭാവി പ്രവചനം

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ സിനിമകള്‍ക്കായി എന്നും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏതാണ്ട് ഒരേ പോലെ സ്റ്റാര്‍ഡത്തില്‍ ജീവിക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിന്റെ ഭായ് ജാന്‍ ആയി തുടരുകയാണ് സല്‍മാന്‍ ഖാന്‍.

  Also Read: 'ശ്വസംമുട്ടൽ അടക്കമുള്ള രോ​ഗങ്ങൾ ബുദ്ധിമുട്ടിച്ചു, 20 വർഷമായി യോ​ഗ ചെയ്യുന്നു'; സംയുക്ത വർമ

  എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ഓളം സൃഷ്ടിക്കുന്നില്ലെന്നതാണ് വസ്തുത. അന്തിം, രാധെ ഒക്കെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ഓളം സൃഷ്ടിക്കാതെ കടന്നു പോയ സിനിമകളാണ്. അന്തിം നിരൂപക പ്രശംസ നേടിയെങ്കിലും തീയേറ്ററില്‍ അനക്കമുണ്ടാക്കാനായില്ലെന്നതാണ് വസ്തുത.


  ഇതിനിടെ ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനം ശ്രദ്ധ നേടുകയാണ്. മുമ്പും പല താരങ്ങളുടേയും ഭാവി പ്രവചിച്ചിട്ടുള്ള പ്രശസ്ത ജ്യോത്സ്യന്‍ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയാണ് പ്രവചനം നടത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''സല്‍മാന്‍ ഖാന്‍ ഒരു സൂപ്പര്‍ താരമാണ്. അദ്ദേഹത്തിന്റെ ആരാധകരുടെ വ്യാപ്തി പകരം വെക്കാനില്ലാത്തതാണ്. വാണിജ്യ സിനിമയുടെ എല്ലാമാണ് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ നക്ഷത്രങ്ങള്‍ അനുകൂലമായ ഇടത്തിലല്ല ഉള്ളത്, വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കും അത് അങ്ങനെ തന്നെയായിരിക്കുമെന്നാണ് എന്റെ വായന'' എന്നാണ് അദ്ദേഹം പറഞ്ഞത്.


  ''രാഹുവിന്റെ സ്ഥാനം മൂലം നെഗറ്റീവായ സ്വാധീനമുണ്ട്. മാനസിക സമ്മര്‍ദ്ദത്തിനും അടിമപ്പെടാന്‍ സാധ്യതയുണ്ട്. ഈ സമയം കടന്നു പോകുന്നതോടെ അദ്ദേഹം പഴയ പ്രതാപത്തിലേത്ത് തിരികെ എത്തും. പഴയത് പോലെ അപരാജിതനായി മാറും'' എന്നും അദ്ദേഹം പറഞ്ഞു.

  ''അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, സല്‍മാന്‍ ഖാന്‍ അടുത്ത കുറച്ച് വര്‍ഷത്തേക്ക് കരുതലോടെയിരിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ സര്‍ജറി വേണ്ടി വരാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ വരാന്‍ സാധ്യതയുണ്ട്. പ്രൊഫഷണല്‍ ജീവിതത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയും എന്‍ജിഒയുമെല്ലാം വളരെ നന്നായി തന്നെ പോകും. അതുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം എല്ലാം മാറ്റിവെക്കാം'' എന്നും അദ്ദേഹം പറയുന്നു.

  സല്‍മാന്‍ ഖാന്‍ സിനിമയിലെത്തുന്നത്. തുടക്കകാലത്തില്‍ തന്നെ ഹിറ്റുകള്‍ സമ്മാനിക്കാനും അത് നിലനിര്‍ത്താനും സല്‍മാന്‍ ഖാന് സാധിച്ചിട്ടുണ്ട്. ആദ്യ കാലത്ത് റൊമാന്റിക് ഹീറോ വേഷങ്ങളും കോമഡിയുമായിരുന്നു സല്‍മാന്‍ ഖാന്‍ അധികവും ചെയ്തിരുന്നത്. എന്നാല്‍ ആക്ഷന്‍ സിനിമകളിലേക്ക് ചുവടുമാറ്റിയതോടെ കരിയര്‍ മാറി മറയുകയായിരുന്നു.

  ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ ഫിഗറാണ് സല്‍മാന്‍ ഖാന്‍. തുടര്‍ച്ചയായി ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സല്‍മാന്‍ ഖാന്റെ കരിയര്‍ പക്ഷെ ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. അവാസനത്തെ ഹിറ്റ് ചിത്രം ടൈഗര്‍ സിന്ദാ ഹേയാണ്. പിന്നാലെ വന്ന ഭാരത്, റേസ് 3, ദബാംഗ് 3, അന്തിം, രാധെ ഒക്കെ അമ്പേ പരാജയപ്പെടുകയായിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. താരകുടുംബത്തില്‍ നിന്നുമാണ്

  എന്നാല്‍ വരാനിരിക്കുന്നത് സല്‍മാന്‍ ഖാന്റെ സമയമാണെന്ന് തോന്നിപ്പിക്കുന്ന ലൈനപ്പാണ് താരത്തിന്റേതായി. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ടൈഗര്‍ ത്രീയിലും നായിക കത്രീന കൈഫാണ്. പിന്നാലെ കഭി ഈദ് കഭി ദിവാലി, നോ എന്‍ട്രി 2, ബജ്‌റംഗി ഭായ്ജാന്‍ 2 എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.

  ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറില്‍ പൃഥ്വിരാജിന്റെ വേഷം അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍ ആണ്. പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലെ അതിഥി വേഷവും ആരാധകര്‍ കാത്തിരിക്കുന്നതാണ്.

  Read more about: salman khan
  English summary
  Salman Khan In Big Trouble? An Astrologer Prediction About The Actor Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X