ഹോട്ടലിലുള്ളവര്‍ കാണേ കത്രീനയുടെ കരണം പുകച്ച് സല്‍മാന്‍; വെറുതെയല്ല കാമുകിമാര്‍ ഇട്ടിട്ട് പോകുന്നത്!

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. സല്‍മാന്റേയും കത്രീന കൈഫിന്റേയും പ്രണയകഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പരസ്യമായി തന്നെയാണ് ഇരുവരും പ്രണയിച്ചത്. ഓണ്‍ സ്‌ക്രീനില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജോഡി ഓഫ് സ്‌ക്രീനിലും കൈ കോര്‍ക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതും പൊതുവേദികളിലെത്തുന്നതുമൊക്കെ പതിവായിരുന്നു. സല്‍മാനും കത്രീനയും വിവാഹം കഴിക്കുന്നുവെന്നും ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ആരാധകരേയും സിനിമാലോകത്തേയും ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിഞ്ഞു. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. പ്രണയ ബന്ധം പിരിഞ്ഞുവെങ്കിലും സല്‍മാനും കത്രീനയും സുഹൃത്തുക്കളായി തുരടുകയാണ്. ഇരുവരും പിന്നീടും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇപ്പോഴിതാ സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിച്ച പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

salman khan

ബോളിവുഡിലെ ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും പ്രണയ നായകനാണ് സല്‍മാന്‍ ഖാന്‍. പക്ഷെ ഓഫ് സ്‌ക്രീനില്‍ പ്രണയത്തിന്റെ കാര്യത്തില്‍ സല്‍മാന്‍ ഖാന്‍ അത്ര വിജയമല്ല. ഇത്രയും നാളത്തെ കരിയറില്‍ പലരുമായും സല്‍മാന്‍ പ്രണയത്തിലായിട്ടുണ്ട്. എന്നാല്‍ ഒരു ബന്ധവും വിവാഹത്തിലേക്ക് എത്തിയില്ല. മിക്ക ബന്ധങ്ങളും തകര്‍ന്നത് വിവാഹത്തിന്റെ വക്കിലെത്തിയതാണ്. പലരും വലിയ വിവാദമായി അവസാനിച്ചപ്പോള്‍ ചിലത് ഇപ്പോഴും വിവാദമായി തുടരുന്നുണ്ട്.

സല്‍മാന്റെ സ്വഭാവമാണ് ഇതിനൊക്കെ കാരണമായി കണക്കാക്കുന്നത്. തന്റെ കാമുകിമാരോട് അപമര്യാദയായി പെരുമാറുന്ന സല്‍മാന്റെ ശീലമാണ് പലരും ബന്ധം ഉപേക്ഷിച്ചു പോകാനുണ്ടായ കാരണമെന്നാണ് കരുതപ്പെടുന്നത്. മുന്‍ കാമുകിമാരായ ഐശ്വര്യ റായും സോമി അലിയുമൊക്കെ താരത്തിനെതിരെ നടത്തിയ ആരോപണങ്ങളും തുറന്നു പറച്ചിലുകളും തെളിവുകളാണ്.

സമാനമായ രീതിയില്‍ സല്‍മാന്‍ ഖാന്‍ കത്രീന കൈഫിനോടും മോശമായി പെരുമാറിയതായി ഒരിക്കല്‍ മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഢംബര റസ്‌റ്റോറന്റില്‍ വച്ച് എല്ലാവരും കാണേ സല്‍മാന്‍ കത്രീനയെ കരണത്തടിച്ചുവെന്നാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയുടെ വിവരണം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

salman khan

''2008 ജനുവരി 31 നാണ് സംഭവം. സല്‍മാന്‍ ഖാനും കത്രീന കൈഫും ബാന്റ്സ്റ്റാന്റ് ബാരിസ്റ്റയിലേക്ക് വന്നു. അവരുടെ സ്ഥിരം സ്ഥലമാണ്. അവര്‍ സംസാരിച്ചു കൊണ്ടിരിക്കവെ പെട്ടെന്ന് രംഗം വഷളായി. സല്‍മാന്‍ ഖാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് കത്രീനയുടെ കരണത്തടിച്ചു. അവരുടെ ഇടത്തെ കവിളിലാണ് അടി കൊണ്ടത്. അടിയ്ക്ക് നല്ല ശബ്ദമുണ്ടായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. കത്രീനയും തകര്‍ന്നു പോയി. പക്ഷെ അവര്‍ ഒരു സീനുണ്ടാക്കാതെ എഴുന്നേറ്റ് പോയി. ഒരു വാക്ക് പോലും മിണ്ടിയില്ല'' എന്നാണ് ദൃക്‌സാക്ഷി പറഞ്ഞത്.

ഈ സംഭവം ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ജീവിതത്തില്‍ കാമുകിമാരോട് ഇങ്ങനെ പെരുമാറുന്ന സല്‍മാന്‍ സിനിമയില്‍ നല്ലവനായ കാമുകനായി മാറുന്നു, അന്ന് സോഷ്യല്‍ മീഡിയ ഇല്ലാതിരുന്നതിനാല്‍ പലരും രക്ഷപ്പെട്ടു, ഇയാള്‍ ഐശ്വര്യയോടും ഇങ്ങനെ തന്നെയായിരുന്നു. എന്നിട്ടും എങ്ങനെയാണ് അഭിഷേകിനും ബച്ചന്‍ കുടുംബത്തോടും ഇയാളോട് സൗഹൃദം കാണിക്കാന്‍ സാധിക്കുന്നത്? എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X