Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
സമയം കുറച്ച് കഴിഞ്ഞ് പോയെന്നറിയാം...; ഒടുവില്‍ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് സല്മാന് ഖാന്
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്മാന് ഖാന്. വര്‍ഷങ്ങളായി തന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവും വരാതെ സല്മാന് മുന്നേറുന്നു. ഹിറ്റുകള്‍ക്ക് ശേഷം ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുകയാണ് സല്മാന് ഖാന്. ആക്ഷന്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഭായ്ജാന് ആയി മാറിയ സല്മാന് ഖാന്റെ സിനിമകള്‍ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുള്ളത്. സിനിമകള്‍ പോലെ തന്നെ സല്മാന് ഖാന്റെ വ്യക്തിജീവിതവും സദാ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.
സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ
വിവാദങ്ങളും പ്രണയങ്ങളുമെല്ലാം സല്മാന് ഖാന്റെ വ്യക്തി ജീവിതത്തേയും വാര്‍ത്തകളില്‍ നിറച്ചു നിര്‍ത്താറുണ്ട്. അതേസമയം സല്മാന് ഖാനോട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താരത്തിന്റെ വിവാഹം എപ്പോഴാണ്. സിനിമയിലെത്തിയ കാലം മുതല്‍ പല നടിമാരുമായും സല്മാന് ഖാന് പ്രണയത്തിലായിട്ടുണ്ടെങ്കിലും വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ അതെല്ലാം അവസാനിക്കുകയായിരുന്നു. താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.

ഇപ്പോഴിതാ സല്മാന് ഖാന്റെ വിവാഹം വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. സല്മാന് ഖാന് അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ തന്നെ ഏറ്റവും ഹിറ്റ് റിയാലിറ്റി ഷോയുടെ 15-ാം സീസണിന് കഴിഞ്ഞ ദിവസമാണ് ആരംഭമായത്. ഇതിന്റെ ലോഞ്ചിനിടെയായിരുന്നു സല്മാന് ഖാന്റെ വിവാഹം വീണ്ടും ചര്‍ച്ചയായി മാറിയത്. ബിഗ് ബോസ് മത്സാര്‍ത്ഥിയായ അഫ്സാന ഖാന് ആണ് ഈ വിഷയം ഉന്നയിച്ചത്.

പഞ്ചാബി ഗായികയാണ് അഫ്സാന ഖാന്. ബിഗ് ബോസ് സീസണ് 15 മത്സരാര്‍ത്ഥിയാണ് അഫ്സാന. സല്മാന് അഫ്സാനയെ വേദിയിലേക്ക് വിളിച്ചപ്പോള്‍ തിത്ത്ലിയാന് എന്ന പാട്ടിനൊപ്പം ചുവടുവച്ചായിരുന്നു താരം എത്തിയത്. പിന്നാലെയായിരുന്നു അഫ്സാന സല്മാന് ഖാനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ഇതിന് സല്മാന് നല്കിയ മറുപടി കുറച്ച് സമയമുണ്ടെന്ന് ഇനി ഞാന്‍ പറയില്ല. സത്യത്തില്‍ കുറച്ച് സമയം കഴിഞ്ഞു പോയി എന്നായിരുന്നു സല്മാന് ഖാന്റെ മറുപടി. ഇതോടെ വിവാഹം കഴിക്കാതെ രക്ഷയില്ലെന്ന് അഫ്സാന സല്‍മാനെ ഉപദേശിക്കുകയും ചെയ്തു.

താന്‍ വിവാഹം മാറ്റി വച്ചാണ് ബിഗ് ബോസിലേക്ക് വന്നതെന്നും അഫ്സാന പറഞ്ഞു. നവംബറിലായിരുന്നു തന്റെ വിവാഹം. എന്നാല്‍ ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതോടെ ഭാവി വരനോട് ഇതേക്കുറിച്ച് സംസാരിക്കുകയും ഷോയില്‍ നിന്നും വരുന്നത് വരെ വിവാഹം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അഫ്സാന പറയുന്നു. പിന്നാലെ സല്‍മാനെ ഭായ് എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് അഫ്സാന ചോദിച്ചു. ഇതിന് സല്മാന് നല്കിയ മറുപടി തീര്‍ച്ചയായും വിളിക്കാം. ഞാനിപ്പോള്‍ രാജ്യത്തിന്റെ മൊത്തം ഭായ് ആണെന്നുമായിരുന്നു.
Recommended Video

നേരത്തെ, സല്‍മാന്റെ പിതാവ് സലീം ഖാനും സല്‍മാന്റെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ദൈവത്തിന് പോലും ഈ ചോദ്യത്തിന് ഉത്തരം അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈയ്യടുത്ത് സല്മാന് ഖാന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനും സല്‍മാന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അനില്‍ കപൂറുമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു അര്‍ബാസിന്റെ പ്രതികരണം. സല്മാന് ഖാന്റെ വിവാഹം എപ്പോഴായിരിക്കും എന്ന് അനില്‍ കപൂര്‍ ചോദിച്ചപ്പോള്‍ അതു തന്നെയാണ് തങ്ങളും നാളുകളായി ചോദിക്കുന്നതെന്നും ഇതുവരേയും ഉത്തരം ലഭിച്ചിട്ടില്ലെന്നുമായിരുന്നു അര്‍ബാസിന്റെ പ്രതികരണം.
ഒരിക്കല്‍ സല്‍മാന്റെ വിവാഹത്തിനുള്ള എല്ലാ ഓരുക്കങ്ങളും നടന്നിരുന്നു. നടി സംഗീത ബിജ്ലാനിയുമായി സല്മാന് ഖാന് പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടന്നിരുന്നു. വിവാഹക്ഷണക്കത്ത് വരെ തയ്യാറായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം വിവാഹം നടക്കാതെ പോവുകയായിരുന്നുവെന്നും സല്മാന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് നടി കത്രീന കൈഫുമായുള്ള വിവാഹ റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. നടന് ഇപ്പോള്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ വിവാഹമുണ്ടാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ഈയ്യടുത്ത് പ്രചരിച്ചിരുന്നു.
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!