ഭാഗ്യശ്രീ കാരണം സല്‍മാന്‍ ആറ് മാസം സിനിമയില്ലാതെ വീട്ടിലിരുന്നു; സിനിമ കിട്ടാന്‍ വ്യാജ വാര്‍ത്തയുണ്ടാക്കി!
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമാണ് സല്‍മാന്‍ ഖാന്‍. ഇന്നും സല്‍മാന്റെ താരപ്രഭയ്ക്ക് യാതൊരു മങ്ങലുമേല്‍പ്പിച്ചിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ ഹീറോയിസം കാണിച്ച് ജീവിക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഇന്ന് ഈ സൗഭാഗ്യങ്ങളൊക്കെ ഉണ്ടെങ്കിലും താരപുത്രനായിരുന്നിട്ടും തുടക്കകാലത്ത് സല്‍മാന്‍ ഖാന് വെല്ലവിളികളെ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം ഐഫ അവാര്‍ഡില്‍ എത്തിയപ്പോള്‍ അതേക്കുറിച്ച് സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ഇന്നും ആരാധകരുള്ള ബോളിവുഡിലെ എക്കാലത്തേയും ഐക്കോണിക് സിനിമകളിലൊന്നാണ് മേം നെ പ്യാര്‍ കിയ. സല്‍മാന്റെ കരിയറിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്. എന്നാല്‍ അമ്പരപ്പിക്കുന്നൊരു വസ്തുത, ആ സിനിമയുടെ വിജയത്തിന് ശേഷം സല്‍മാനെ തേടി ഒരു സിനിമ പോലും വന്നിരുന്നില്ല എന്നതാണ്. ചിത്രത്തിലെ നായികയായ ഭാഗ്യശ്രീയ്ക്കായിരുന്നു സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് അത്രയും പോയത്.

1989 ല്‍ പുറത്തിറങ്ങിയ ചിത്രം മനോഹരമായൊരു പ്രണയ കഥയായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തിലൂടെ ഭാഗ്യശ്രീ വന്‍താരമായി മാറുകയായിരുന്നു. സൂരജ് ബര്‍ജാത്യയായിരുന്നു സിനിമയുടെ സംവിധാനം. ഇന്നും ആരാധകരുള്ള സിനിമയാണ് മേം നേ പ്യാര്‍ കിയാ. ഐഫ അവാര്‍ഡ് വേദിയില്‍ വച്ച് തന്റെ ജീവിതത്തിലെ മറക്കാനാകാത്തൊരു ഓര്‍മ്മ പങ്കുവെക്കാന്‍ അവതാരകനായ മനീഷ് പോള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വികാരഭരിതനായി മാറിയ സല്‍മാന്‍ ഖാന്‍ തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയായിരുന്നു.

''മേം നെ പ്യാര്‍ കിയ റിലീസ് ആയതിന് പിന്നാലെ ഭാഗ്യശ്രീ അഭിനയിക്കുന്നില്ലെന്ന് തീരുമാനിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പോകുമ്പോള്‍ സിനിമയുടെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കൊണ്ടു പോയി. ആറ് മാസത്തേക്ക് എനിക്ക് ഒരു സിനിമ പോലുമുണ്ടായിരുന്നില്ല. അപ്പോഴാണ് ദേവതയെ പോലെ രമേഷ് തൗറാനി എന്റെ ജീവിതത്തില്‍ അവതരിക്കുന്നത്.ആ സമയത്ത് എന്റെ അച്ഛന്‍ നിര്‍മ്മാതാവ് ജിപി സിപ്പിയ്ക്ക് രണ്ടായിരം രൂപ അങ്ങോട്ട് നല്‍കി എന്നെ വച്ചൊരു സിനിമ ചെയ്യുന്നതായി വാര്‍ത്ത നല്‍കിപ്പിച്ചിരുന്നു''.

''പക്ഷെ ഒരു സിനിമയും ഉണ്ടായിരുന്നില്ല. പക്ഷെ രമേഷ് തൗറാനി സിപ്പിയുടെ ഓഫീസിലെത്തുകയും അഞ്ച് ലക്ഷം രൂപ സിനിമയുടെ സംഗീതത്തിനായി നല്‍കുകയും ചെയ്തു. ആ അഞ്ച് ലക്ഷം കാരണമാണ് എനിക്ക് പത്തര്‍ കേ ഫൂല്‍ എന്നൊരു സിനിമ കിട്ടുന്നത്. നന്ദി'' എന്നായിരുന്നു സല്‍മാന്റെ വെളിപ്പെടുത്തല്‍. പിന്നെ നടന്നത് ചരിത്രമായിരുന്നു. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി വളരുകയായിരുന്നു സല്‍മാന്‍ ഖാന്‍.
മേം നെ പ്യാര്‍ കിയയുടെ ചിത്രീകരണത്തിനിടെ രസകരമായ ഒരുപാട് കഥകള്‍ നടന്നിരുന്നു. അതേക്കുറിച്ച് ഭാഗ്യശ്രീ തന്നെ ഒരിക്കല്‍ മനസ് തുറന്നിരുന്നു. ചിത്രത്തിലൊരു രംഗത്തില്‍ ഭാഗ്യശ്രീ സല്‍മാന്‍ ഖാനെ ചുംബിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചുംബന രംഗം ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് ഭാഗ്യശ്രീ വ്യക്തമാക്കി. ഇതോടെ ഒരു ഗ്ലാസിന്റെ മറവില്‍ പ്രതീകാത്മകമായി ചുംബന രംഗം ചിത്രീകരിക്കേണ്ടി വരികയായിരുന്നു.
Recommended Video

''ഞാന്‍ കല്യാണം കഴിക്കാന്‍ പോവുകയായിരുന്നു. അപ്പോള്‍ ഒരു ചുംബന രംഗം ചെയ്യാന്‍ എനിക്ക് വയ്യായിരുന്നു. ഇതോടെയാണ് സൂരജ് സാര്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ഗ്ലാസ് വച്ചാലോ എന്ന ആശയവുമായി വരുന്നത്. അങ്ങനെയാണ് ആ രംഗം ചിത്രീകരിച്ചത്.'' ഭാഗ്യശ്രീ പറയുന്നു. മേം നെ പ്യാര്‍ കിയ തീയേറ്ററില്‍ വന്‍ വിജയമായി മാറുമ്പേഴേക്കും ഭാഗ്യശ്രീ അഭിനയം അവസാനിപ്പിക്കുകയും വിവാഹിതയുമായി മാറിയിരുന്നു. ബിസിനസുകാരനായ ഹിമാലയ ദസനിയാണ് ഭാഗ്യശ്രീയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഭാഗ്യശ്രീ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.


Click it and Unblock the Notifications