പലപ്പോഴും എന്നെ രക്ഷിച്ച ശക്തിയാണ്; തന്റെ ബ്രേസ്‌ലെറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തി സല്‍മാന്‍
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ സല്‍മാന്‍ ഒരുപാട് ആരാധകരുളള താരമായി മാറുകയായിരുന്നു. ഇന്നും സല്‍മാനോടുള്ള ആരാധകരുടെ ആരാധനയ്ക്ക് ഒരു കുറവുമില്ല. ബോളിവുഡിലെ താരരാജാവായി അരങ്ങുവാഴുകയാണ് സല്‍മാന്‍ ഖാന്‍. ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നറുകള്‍ ഒരുക്കി തന്റെ ആരാധകരെ സല്‍മാന്‍ ഇന്നും ആവേശം കൊള്ളിക്കുന്നു. സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവും ട്വിസ്റ്റുകളും വിവാദങ്ങളുമൊക്കെ നിറഞ്ഞതാണ് സല്‍മാന്‍ ഖാന്റെ വ്യക്തിജീവിതവും.
സല്‍മാന്‍ ഖാനെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങള്‍ പോലും ആരാധകര്‍ വളരെ ആവേശത്തോടെയാണ് കേള്‍ക്കാറുള്ളത്. സല്‍മാന്‍ ഖാന്റെ ട്രെയ്ഡ് മാര്‍ക്കുകളില്‍ ഒന്നാണ് നീല കല്ല് പതിപ്പിച്ച ബ്രേസ്ലെറ്റ്. അത് കൈയ്യില്‍ അണിയാതെ സല്‍മാന്‍ ഖാനെ ഇന്നുവരെ കാണാന്‍ സാധിച്ചിട്ടില്ല. തനിക്ക് വളരെ സന്തോഷം നല്‍കുന്ന അവസരങ്ങളില്‍ തന്റെ കൈയ്യിലുള്ളത് പോലെ തന്നെയുള്ള ബ്രേസ്ലെറ്റ് ആരാധകര്‍ക്കും മറ്റും സല്‍മാന്‍ ഖാന്‍ സമ്മാനിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ സല്‍മാന്റെ ബ്രേസ്ലെറ്റിന് പിന്നിലെ കഥ എല്ലാവര്‍ക്കും അറിയണമെന്നില്ല. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക് ആരില്‍ നിന്നുമാണ് ഈ ബ്രേസ്ലെറ്റ് ലഭിച്ചതെന്നും തന്റെ ജീവിതത്തില്‍ അതിന് എത്രമാത്രം പ്രാധാന്യമുണ്ടെന്നും സല്‍മാന്‍ ഖാന്‍ തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു രാജ്യാന്തര പരിപാടിയില്‍ പങ്കെടുക്കവെ കാണികളില്‍ നിന്നുമുയര്‍ന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഒരിക്കല്‍ തന്റെ പ്രിയപ്പെട്ട സന്തത സഹചാരിയെക്കുറിച്ച് സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയത്. ഈ വീഡിയോ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''എന്റെ അച്ഛന്‍ എന്നും ഇത് ധരിച്ചിരുന്നു. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കയ്യിലിത് കാണാന്‍ നല്ല രസമായിരുന്നു. ഞാന്‍ ആ ബ്രേസ്ലെറ്റ് പിടിച്ച് കളിക്കുമായിരുന്നു. പിന്നീട് ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം എനിക്കും അതുപോലെത്തെ ഒരെണ്ണം നല്‍കി. ഫിറോസ എന്നാണ് ഈ കല്ലിന്റെ പേര്. രണ്ടേ രണ്ട് ലിവിംഗ് സ്റ്റോണുകള്‍ മാത്രമാണുള്ളതെന്നാണ് പറയപ്പെടുന്നത്. ഒരെണ്ണം അകിക് ആണ്. മറ്റൊന്ന് ഫിറോസയും. നമുക്ക് നേരെ വരുന്ന നെഗറ്റിവിറ്റിയെ ഇത് വലിച്ചെടുക്കും. അതിനെ നശിപ്പിച്ചുകളയും. ഇതെന്റെ ഏഴാമത്തെ കല്ലാണ്'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

അതേസമയം സല്‍മാന്റെ ജന്മദിനമായിരുന്നു ഡിസംബര്‍ 27 ന്. പക്ഷെ അതിന് തൊട്ട് മുമ്പത്തെ ദിവസം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റിയിരുന്നു. വിഷമില്ലാത്ത പാമ്പായിരുന്നു താരത്തെ കടിച്ചത്. ഇതിന് പിന്നാലെ സല്‍മാന്‍ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. '' സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അച്ഛന്‍ വിളിച്ചിരുന്നു. പാമ്പ് ജീവനോടെയുണ്ടോ എന്ന് ചോദിച്ചായിരുന്നു വിളിച്ചത്. ഞാന്‍് പറഞ്ഞു കടുവയും പാമ്പും ജീവനോടെയുണ്ടെന്ന്. ഞങ്ങളതിനെ വേദനിപ്പിച്ചുവോ എന്ന് ചോദിച്ചു. വേദനിപ്പിച്ചില്ലെന്നും സ്‌നേഹത്തോടെ പിടിച്ച് കാട്ടിലേക്ക് വിട്ടുവെന്നും ഞാന്‍ പറഞ്ഞു'' എന്നായിരുന്നു സല്‍മാന്‍ ഖാന്റെ വാക്കുകള്‍.
Recommended Video

അന്തിം ആണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ ആയുഷ് ശര്‍മയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന താരം. അതേസമയം ടൈഗര്‍ ത്രീയാണ് സല്‍മാന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. പിന്നാലെ ബജ്രംഗി ഭായ്ജാന്റെ രണ്ടാം ഭാഗവും അണിയറയിലുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലും ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications