Don't Miss!
- Automobiles
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... വൃത്തിയുടെ കാര്യത്തിൽ വട്ടപൂജ്യമായ ട്രെയിനുകൾ
- News
പാതാള തവളയെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക തവളയാക്കില്ല; കാരണം ഇത്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
- Lifestyle
ഫെബ്രുവരി മാസഫലം: മേടം - മീനം, 12 രാശിക്കും ഫെബ്രുവരി മാസത്തില്‍ തൊഴില്‍, സാമ്പത്തിക ഫലം
- Technology
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
- Sports
ടി20ക്കായി 'ജനിച്ചവര്‍', ഏകദിനം ഇവരെക്കൊണ്ടാവില്ല! അറിയാം
വിഡ്ഢിത്തം! ഇന്ത്യയിലേക്ക് വന്നത് സല്‍മാനെ വിവാഹം കഴിക്കാന്‍; സല്‍മാന്റെ മറുപടി ഇതായിരുന്നുവെന്ന് മുന്‍കാമുകി
ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്മാന് ഖാന്. സിനിമ പോലെ തന്നെ നാടകീയവും സംഭവ ബഹുലവുമാണ് സല്മാന് ഖാന്റെ വ്യക്തിജീവിതവും. വിവാദങ്ങളും പ്രണയങ്ങളുമൊക്കെയായി സല്‍മാന്റെ ജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സല്‍മാന്റെ വാര്‍ത്തകളില്‍ ഇടം നേടിയ പ്രണയമായിരുന്നു നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സോമി അലിയും തമ്മിലുള്ളത്. ഇപ്പോള്‍ ബോളിവുഡിനോടെല്ലാം യാത്ര പറഞ്ഞ് യുഎസില്‍ സാമൂഹിക പ്രവര്‍ത്തകയായി കഴിയുകയാണ് സോമി. 1991 ലായിരുന്നു സോമിയും സല്‍മാനും തമ്മില്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ നീണ്ട നാളത്തെ പ്രണയത്തിന് ഒടുവില്‍ 1999 ല്‍ ഇരുവരും പിരിയുകയായിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സല്‍മാനുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സോമി അലി. മേനെ പ്യാര് കിയ എന്ന ചിത്രം കണ്ട ശേഷം സല്‍മാനോട് വല്ലാത്ത ക്രഷ് തോന്നിയ താന്‍ സല്‍മാനെ വിവാഹം കഴിക്കാനായാണ് യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് വന്നതെന്നാണ് സോമി പറയുന്നത്. താന്‍ സല്‍മാനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ചും സല്‍മാന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം സോമി അലി തുറന്ന് സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ ഹിന്ദി സിനിമകള്‍ കാണുമായിരുന്നു. മേനെ പ്യാര് കിയ കണ്ടപ്പോള്‍ എനിക്ക് സല്മാന് ഖാനോട് ഇഷ്ടം തോന്നി. അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഇതോടെ ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്കന്ന് 16 വയസായിരുന്നു. മുംബൈയിലേക്ക് പോകുമെന്നും സല്‍മാനുമായി വിവാഹിതയാകുമെന്നൊക്കെ ചിന്തിക്കാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. ദൈവത്തിന്റെ പ്രവചനം ആണെന്നായിരുന്നു ഞാന്‍ വിവാഹത്തെക്കുറിച്ച് കരുതിയിരുന്നത്. ഉടനെ ഞാനൊരു സ്യൂട്ട് കേസുമെടുത്ത് അമ്മയോട് ഞാന്‍ മുംബെയിലേക്ക് പോവുകയാണെന്നും സല്മാന് ഖാനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും പറഞ്ഞു'' സോമി പറയുന്നു.

''ഞങ്ങള്‍ നേപ്പാളിലേക്ക് പോവുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തായിരുന്നു ഇരുന്നിരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു, ഞാന്‍ ഇത്രയും ദൂരം വന്നത് നിങ്ങളെ വിവാഹം കഴിക്കാനാണ്. എനിക്കൊരു കാമുകിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാനൊരു കൗമാരക്കാരിയായിരുന്നു. പിന്നേയും ഒരു വര്‍ഷം കഴിഞ്ഞ് എനിക്ക് 17 വയസ് ആയ ശേഷമാണ് ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നത്. അദ്ദേഹമാണ് ആദ്യം ഐ ലവ് യു പറഞ്ഞത്'' സോമി ഓര്‍ക്കുന്നു. എന്നാല്‍ 1999 ആയപ്പോഴേക്കും സോമിയും സല്‍മാനും പിരിയുകയായിരുന്നു. സല്മാന് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സല്മാന് മറ്റൊരു നടിയുമായി പ്രണയമുണ്ടായിരുന്നുവെന്നും ഇതാണ് പിരിയാന്‍ കാരണമെന്നുമാണ് സോമി നേരത്തെ പറഞ്ഞത്.

സല്‍മാനുമായി പിരിഞ്ഞതോടെ സോമി ബോളിവുഡിനോടും എന്നന്നേക്കുമായി യാത്ര പറഞ്ഞു. തിരികെ യുഎസിലേക്ക് മടങ്ങിയ സോമി അവിടെയൊരു എന്‍ജിഒ സ്ഥാപിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയുമായിരുന്നു. സോമിയുടെ എന്‍ജിഒ ഇന്ന് യുഎസ്എയാകെ സജീവമായി പ്രവര്‍ത്തിക്കുന്നതും യുഎസ് പ്രസിഡന്റിന്റെ അടക്കം പ്രശംസ പിടിച്ചു പറ്റിയതുമാണ്. അഭിനയത്തിലേക്ക് തിരികെ വരില്ലെന്നാണ് സോമിയുടെ നിലപാട്. അതേസമയം തനിക്ക് സല്‍മാനോട് ദേഷ്യമോ പിണക്കമോ ഇല്ലെന്നും സോമി പറയുന്നു.
Recommended Video

അന്തിം ആണ് സല്മാന് ഖാന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സഹോദരി അര്‍പിതയുടെ ഭര്‍ത്താവ് കൂടിയായ ആയുഷ് ശര്‍മയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ആരാധകര്‍ കാത്തിരിക്കുന്ന സല്മാന് ഖാന് ചിത്രം ടൈഗര്‍ ത്രീയാണ്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും കത്രീന കൈഫാണ് നായിക. റഷ്യ, ഓസ്ട്രിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ചീത്രീകരണം നടന്നത്. ഷാരൂഖ് ഖാനും ചിത്രത്തിലൊരു അതിഥി വേഷത്തിലെത്തുന്നുണ്ട്. ഷാരൂഖ് ഖാന് ചിത്രം പഠാനിലും ആമിര്‍ ഖാന് ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും സല്മാന് അതിഥി വേഷത്തിലെത്തുന്നുണ്ട്.
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു