കുട്ടിയായിരിക്കെ ചൂഷണത്തിന് ഇരയായി, എന്തുകൊണ്ട് സല്‍മാനെതിരെ ഇതുവരെ മിണ്ടിയില്ല; തുറന്നടിച്ച് മുന്‍കാമുകി

സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും ബോളിവുഡിലെ ചര്‍ച്ചാ വിഷയങ്ങളാണ്. സല്‍മാന്റെ ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രണയമായിരുന്നു സോമി അലിയുമായുണ്ടായിരുന്നത്. ഐശ്വര്യ റായിയുമായുള്ള പ്രണയത്തിന് മുമ്പ് സോമിയുമായി പ്രണയത്തിലായിരുന്നു സല്‍മാന്‍. ഈ പ്രണയ തകര്‍ച്ച വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്തായി സോമിയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നു.

സല്‍മാന്‍ ഖാന്‍ തന്നോട് ക്രൂരമായി പെരുമാറിയതിനെക്കുറിച്ച് തുടരെ തുടരെ സോമി നടത്തിയ തുറന്ന് പറച്ചിലുകളാണ് ഈ പ്രണയകഥയെ വീണ്ടും ആരാധകരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. എന്നാല്‍ താരത്തിന്റെ തുറന്നു പറച്ചിലുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.

Somy Ali

ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സല്‍മാന്‍ ഖാനുമായുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ ഇതുവരെ നിശബദ്ത പാലിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സോമി അലി. സോഷ്യല്‍ മീഡിയയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് സോമിയുടെ തുറന്നു പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

താനും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയ തകര്‍ച്ച തൊണ്ണൂറുകളില്‍ വലിയ വാര്‍ത്തയായിരുന്നുവെന്നാണ് സോമി പറയുന്നത്. എങ്ങനെയാണ് ഇപ്പോള്‍ ആളുകള്‍ അതേക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് സോമി പറയുന്നത്. കൂടാതെ താന്‍ കുട്ടിയായിരിക്കെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും സോമി അലി വെളിപ്പെടുത്തുന്നുണ്ട്.

''ഇതൊരു തരത്തിലും ബ്രേക്കിംഗ് ന്യൂസ് അല്ല. തൊണ്ണൂറുകള്‍ മുതല്‍ 1999 വരെയുള്ള ഏത് പത്രവും നോക്കിയാല്‍ സോമിയെ സല്‍മാന്‍ ഖാന്‍ ശാരീരികമായ അക്രമിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കാണാന്‍ സാധിക്കും. അന്ന് അതൊന്നും പുറത്ത് പറഞ്ഞില്ലെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഞാന്‍ കുട്ടിയായിരിക്കെ ചൂഷണത്തിന് ഇരയായത് പറയാതിരുന്നത് പോലെ തന്നെ ഈ വിഷയവും സംസാരിക്കുന്നത് ഞാന്‍ നിര്‍ത്തുകയായിരുന്നു. പക്ഷെ ഇപ്പോഴിത് ഒരുപാട് കുട്ടികളുടേയും സ്ത്രീകളുടേയും പുരുഷന്മാരുടേയും ജീവിതത്തെ ബാധിക്കുന്ന വിഷയമാണ്. അതിനാലാണ് പ്രതികരിക്കുന്നത്'' എന്നാണ് സോമി കുറിച്ചത്.

പാക് സ്വദേശിയായ സോമി അമേരിക്കയിലാണ് ജനിച്ചതും വളര്‍ന്നതും. സല്‍മാന്‍ ഖാന്റെ കട്ട ആരാധികയായിരുന്നു സോമി. സല്‍മാനെ കാണാനും സല്‍മാന്റെ നായികയാകാനും വേണ്ടിയാണ് താരം ഇന്ത്യയിലെത്തുന്നത്. തന്റെ പതിനാറാം വയസിലാണ് സോമി ഇന്ത്യയിലെത്തുന്നത്. അധികം വൈകാതെ തന്നെ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു.

എന്നാല്‍ ഏറെനാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ഈ സമയത്താണ് സല്‍മാന്‍ ഖാന്‍ ഐശ്വര്യ റായിയുമായി പ്രണയത്തിലാകുന്നത്. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം സോമി അലി വിദേശത്തേക്ക് മടങ്ങുകയായിരുന്നു. വിദേശത്ത് വച്ച് പഠനം പൂര്‍ത്തിയാക്കിയ സോമി അലി സേവന രംഗത്ത് സജീവമായി മാറുകയായിരുന്നു.

എന്നാല്‍ സോമിയുടെ തുടര്‍ച്ചയായ ആരോപണങ്ങളോടും തുറന്നു പറച്ചിലുകളോടും സല്‍മാന്‍ ഖാന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. തന്റെ കരിയറില്‍ മോശം സമയത്തിലൂടെയാണ് സല്‍മാന്‍ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ രാധെ, അന്തിം തുടങ്ങിയ ചിത്രങ്ങളൊക്കെ കനത്ത പരാജയങ്ങളായിരുന്നു.

Somy Ali

ടെെഗർ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് സല്‍മാന്റേതായി അണിയറയിലുള്ളത്. മൂന്നാം ഭാഗത്തിലും കത്രീന കെെഫ് തന്നെയാണ് നായിക. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. അധികം വെെകാതെ തന്നെ ചിത്രം തീയേറ്ററുകളിലെത്തുന്നതായിരിക്കും.

ഭായിജാന്‍ ആണ് സല്‍മാന്‍റെ മറ്റൊരു പുതിയ സിനിമ. മുടി നീട്ടി വളർത്തിയ ലുക്കിലുള്ള സല്‍മാന്റെ പുതിയ സ്റ്റെെല്‍ നേരത്തെ തന്നെ വെെറലായി മാറിയിരുന്നു. ഇതിനിടെ ഷാരൂഖ് ഖാന്‍ ചിത്രമായ പഠാനില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X