കാമുകിയെ പരസ്യമായി അപമാനിച്ചു, മാന്യതയില്ലായ്മ; സല്‍മാന്‍ ഖാനെതിരെ സോഷ്യല്‍ മീഡിയ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. സൂപ്പര്‍ താരമായത് കൊണ്ടു തന്നെ സല്‍മാന്റെ വ്യക്തിജീവിതവും എന്നും ക്യാമറക്കണ്ണുകള്‍ക്ക് മുന്നിലാണ്. സല്‍മാന്റെ സിനിമ പോലെ തന്നെ പ്രണയവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ സല്‍മാന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. രമേശ് തുറാനിയുടെ ദിപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വരുന്ന സല്‍മാന്‍ ഖാന്റേയും ലുലിയ വാന്‍തൂറിന്റേയും വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.
കുറേനാളുകള്‍ക്ക് ശേഷമാണ് സല്‍മാനും ലുലിയയും ഒരുമിച്ചൊരു പൊതുപരിപാടിയിലെത്തുന്നത്. കറുത്ത ഷര്‍ട്ടായിരുന്നു സല്‍മാന്‍ ധരിച്ചത്. അതേസമയം കറുപ്പും വെളുപ്പും ചെക്ക് സാരിയാണ് ധരിച്ചിരുന്നത്. എന്നാല്‍ വീഡിയോ വൈറലായി മാറുന്നത് സല്‍മാന്‍ ഖാനെതിരെയുള്ള വിമര്‍ശനത്തോടെയാണ്. ഒരേ കാറില്‍ വന്നിറങ്ങിയ കാമുകിയെ കാത്തു നില്‍ക്കാതെ ലിഫ്റ്റില്‍ കയറി പോയതിനാണ് സല്‍മാന്‍ ഖാനെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

സല്‍മാന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് കാമുകിയായ ലുലിയ പുറത്തേക്ക് വരുന്നത്. എന്നാല്‍ കാമുകിയെ കാത്തു നില്‍ക്കാതെ നടന്നു വന്ന് ലിഫ്റ്റില്‍ കയറി പോവുകയായിരുന്നു സല്‍മാന്‍. പിന്നാലെ വന്ന ലുലിയ പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ട് ലിഫ്റ്റിനായി കാത്തു നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. സല്‍മാന്‍ കാണിച്ചത് മര്യാദ കേടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എന്തിനാണ് അയാള്‍ എപ്പോഴും അവരെ എല്ലാവര്‍ക്കും മുന്നില്‍ വച്ച് അപമാനിക്കുന്നത്? എന്തിനാണ് അവരെ ഇങ്ങനെ നാണംകെടുത്തുന്നത്? പ്രണയം എന്നാല്‍ ബഹുമാനത്തില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ബഹുമാനിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം പ്രണയിച്ചിട്ടില്ലെന്നാണ്. അവളെ ഓര്‍ത്ത് സങ്കടമുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ലുലിയ തന്നോട് സല്‍മാന്‍ കാണിക്കുന്ന ബഹുമാനമില്ലായ് മനസിലാക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.എന്നാല്‍ ഇതെല്ലാം സോഷ്യല്‍ മീഡിയയുടെ അതിവായനകളാണെന്നും സത്യത്തില്‍ സല്‍മാന്‍ ഖാന്‍ ലിഫ്റ്റില്‍ കയറിയത് ആരാധകര്‍ പിന്നാലെ വരുന്നതിനാലാണെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ വിശദീകരിക്കുന്നുണ്ട്. സല്‍മാനും ലുലിയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇരുവരും പരസ്യമായി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം സല്‍മാന്‍ ഖാന്റെ പുതിയ സിനിമയായ അന്തിം റിലീസിന് തയ്യാറെടുക്കുകയാണ്. മറാത്തി സിനിമയുടെ ഹിന്ദി റീമേക്കായ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചു വരുന്നത്. ചിത്രത്തില്‍ സിഖുക്കാരനായ പോലീസുദ്യോഗസ്ഥാനായാണ് സല്‍മാന്‍ എത്തുന്നത്. ടൈഗര്‍ ത്രീയാണ് സല്‍മാന്റെ അണിയറിയിലുള്ള മറ്റൊരു സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും നായിക കത്രീന കൈഫാണ്.


Click it and Unblock the Notifications