രഹസ്യ വിവാഹ നിശ്ചയം, കല്യാണക്കത്തും റെഡി; എന്നിട്ടും രണ്ട് വഴിക്ക് പിരിഞ്ഞ താര ജോഡികള്‍!

തങ്ങളുടെ പ്രിയതാരങ്ങളുടെ ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതവും എന്നും ആരാധകര്‍ ആഘോഷമാക്കുന്ന ഒന്നാണ്. അവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ്. സമീപകാലത്ത് നടന്ന പല താരവിവാഹങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത് നമ്മള്‍ കണ്ടതാണ്.

അതുപോലെ തന്നെയാണ് അവരുടെ വേദനകളും. താരങ്ങളുടെ പ്രണയതകര്‍ച്ചകളും വിവാഹ മോചനങ്ങളുമെല്ലാം ആരാധകരേയും വിഷമിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പോലും പറ്റാറില്ല ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. എന്നാല്‍ ആ വേദനയുടെ കാലം മറി കടന്ന് തങ്ങളുടെ പ്രിയ താരങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ സാധിക്കുമ്പോള്‍ ആരാധകര്‍ ആ വിഷമം മറക്കും. അത്തരത്തില്‍ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷം പിരിഞ്ഞ ചില താരങ്ങളെ പരിചയപ്പെടാം.

സല്‍മാന്‍ ഖാനും സംഗീത ബിജ്‌ലാനിയും

സല്‍മാന്‍ ഖാനും സംഗീത ബിജ്‌ലാനിയും

ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. അന്നും ഇന്നും എന്നാണ് കല്യാണം എന്ന് ആരാധകര്‍ സല്‍മാനോട് ചോദിക്കാറുണ്ട്. പ്രണയങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും സല്‍മാന്റെ വിവാഹം എന്നത് ആരാധകരുടെ മനസില്‍ ഒരു സ്വപ്‌നമായി അവശേഷിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ വിവാഹത്തിനായി ഒരുങ്ങിയിരുന്നു. തന്റെ നായിക സംഗീത ബിജ്‌ലാനിയെ ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു സല്‍മാന്‍. വിവാഹ നിശ്ചയവും കഴിഞ്ഞു. വിവാഹത്തിനുള്ള ക്ഷണക്കത്ത് വരെ തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം സല്‍മാന്‍ ഖാന്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

അഭിഷേക് ബച്ചനും കരിഷ്മ കപൂറും

അഭിഷേക് ബച്ചനും കരിഷ്മ കപൂറും

ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരകുടുംബമാണ് ബച്ചന്‍സും കപൂര്‍സും. രണ്ട് കുടുംബവും ഒരുമിക്കുന്നതായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. കരിഷ്മയും അഭിഷേകും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത് അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാളിനായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം തന്നെ ഈ വിവാഹ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു. അഭിഷേകുമായുള്ള വിവാഹത്തിന് കരിഷ്മയുടെ അമ്മയായിരുന്നു എതിര്‍പ്പ് രേഖപ്പെടുത്തിയത്.

രവീണ ടണ്ടനും അക്ഷയ് കുമാറും

അക്ഷയ് കുമാറും രവീണ ടണ്ടനും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. തുടക്കത്തില്‍ വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് ഇരുവരും ഒരു അമ്പലത്തില്‍ വച്ച് രഹസ്യമായി വിവാഹ നിശ്ചയം നടത്തുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും പിരിയുകയായിരുന്നു. അക്ഷയ് കുമാറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് പിരിയാനുള്ള കാരണമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കരിഷ്മ തന്നയും ഉപന്‍ പട്ടേലും

കരിഷ്മ തന്നയും ഉപന്‍ പട്ടേലും

കരിഷ്മ തന്നയും ഉപന്‍ പട്ടേലും

റിയാലിറ്റി ഷോയില്‍ വച്ചായിരുന്നു കരിഷ്മയും ഉപനും പരിചയപ്പെടുന്നത്. ബിഗ് ബോസ് സീസണ്‍ 8 ലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ടു പേരും തമ്മില്‍ ഷോയില്‍ വച്ച് പ്രണയത്തിലായി. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഉപനും കരിഷ്മയും. പിന്നീട് മറ്റൊരു ഷോയില്‍ വച്ച് തന്നെ കരിഷ്ണയും ഉപനും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നു. എന്നാല്‍ അധികം വൈകാതെ രണ്ടാളും പിരിയുകയായിരുന്നു.

സാജിദ് ഖാനും ഗൗഹര്‍ ഖാനും

സംവിധായകയും കൊറിയോഗ്രാഫറുമായ ഫറ ഖാന്റെ സഹോദരന്‍ ആണ് സാജിദ് ഖാന്‍. നടിയും അവതാരകയുമായി ഗൗഹറുമായി സാജിദ് പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. എന്നാല്‍ ആ പ്രണയം വിവാഹത്തിലേക്ക് എത്തും മുമ്പ് തന്നെ അവസാനിക്കുകയായിരുന്നു. ഗൗഹര്‍ പിന്നീട് മറ്റൊരാളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. സാജിദ് തനിക്കെതിരായ ലൈംഗിക പീഡന ആരോപണത്തോടെ വെള്ളിവെളിച്ചത്തില്‍ നിന്നുമെല്ലാം അകന്ന് കഴിയുകയാണ്.

പ്രണയ തകര്‍ച്ച

വിവാഹം ആഘോഷിക്കപ്പെടുമ്പോള്‍ വിവാഹ മോചനം പലപ്പോഴും പൊതുബോധത്തിന്റെ വിധിക്കലുകള്‍ക്ക് ഇടയാക്കാറുണ്ട്. എന്നാല്‍ രണ്ടു പേര്‍ ഒരുമിച്ചുള്ള യാത്ര മതിയാക്കാന്‍ തീരുമാനിക്കുന്നിടത്ത് പുറമെയുള്ളവര്‍ക്ക് ചെയ്യാനുള്ളത് അവരുടെ തീരുമാനത്തെ അംഗീകരിക്കുക എന്നത് മാത്രമാണ്. അതുപോലെ തന്നെയാണ് പ്രണയ തകര്‍ച്ചകളും. മുകളില്‍ താരങ്ങളില്‍ മിക്കവരും ഇന്ന് വിവാഹിതരും സന്തുഷ്ടദാമ്പത്യ ജീവിതം നയിക്കുന്നവരാണ്. വിവാഹിതരല്ലാത്തവരും സന്തോഷത്തോടെ ജീവിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X