ജനിക്കാതെ പോയ കൊച്ചച്ഛന്‍! സല്‍മാന്റെ ആദ്യ കാമുകി കിയാരയുടെ ആന്റി; പിരിയാന്‍ കാരണം ആ നടി
അവിവാഹിതനായ തുടരുമ്പോഴും ബോളിവുഡിലെ ആസ്ഥാന കാമുകന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. പലപ്പോഴും സല്‍മാന്റെ സിനിമകളേക്കാള്‍ നാടകീയമായിരുന്നു സല്‍മാന്റെ പ്രണയങ്ങള്‍. ഐശ്വര്യ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ ജീവിതസഖിയാകുമെന്ന് കരുതപ്പെട്ടവര്‍ അനവധിയാണ്. സംഗീത ബിജ്‌ലാനിയുമായുള്ള വിവാഹത്തിനുള്ള കാര്‍ഡ് വരെ തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം താരത്തിന് മുട്ടിടിച്ചു.
സല്‍മാന്റെ കരിയറിലെ പ്രണയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പലതും ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നടി കിയാര അദ്വാനിയുമായി ബന്ധമുള്ളൊരു കഥയാണത്. കിയാരയാണ് ഒരിക്കല്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ആ കഥ പങ്കവുച്ചത്.

സല്‍മാന്റെ ആദ്യത്തെ കാമുകി കിയാരയുടെ ചെറിയമ്മയായിരുന്നു. സല്‍മാന്‍ ഖാനും കിയാര അമ്മയും ചെറുപ്പകാലത്തെ സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് സല്‍മാനും കിയാരയുടെ അമ്മയുടെ സഹോദരിയും തമ്മിലുള്ള പ്രണയത്തിലേക്ക് നയിച്ചത്. ''എന്റെ അമ്മയ്ക്കും സല്‍മാന്‍ സാറിനും ചെറുപ്പം മുതലേ പരസ്പരം അറിയാം. അവര്‍ രണ്ടു പേരും ഒരുമിച്ച് വളര്‍ന്നവരാണ്. താനൊരു താരമാകുമെന്ന് അദ്ദേഹം അമ്മയോട് എന്നും പറയുമായിരുന്നു. അവര്‍ കാലങ്ങളായി സുഹൃത്തുക്കളാണ്. ഒരുമിച്ച് സൈക്ലിംഗ് ചെയ്യാറുണ്ട്'' കിയാര പറയുന്നു.
പിന്നാലെയാണ് കിയാര സല്‍മാന്‍ ഖാന്റെ ആദ്യ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. തന്റെ അമ്മ ജെനവീവ് അദ്വാനിയാണ് സല്‍മാന് തന്റെ സഹോദരി ഷഹീനെ പരിചയപ്പെടുത്തുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് വഴി തിരിയുകയായിരുന്നു. '' അമ്മയാണ് ഷഹീന്‍ ചെറിയമ്മയെ പരിയചപ്പെടുത്തുന്നത്. സല്‍മാന്‍ സാറും ചെറിയമ്മയും പ്രണയത്തിലായിരുന്നു. അതാകും രണ്ടു പേരുടേയും ആദ്യത്തെ പ്രണയവും'' എന്നാണ് കിയാര പറഞ്ഞത്.
സല്‍മാന്‍ ഖാന്റെ ബോളിവുഡ് എന്‍ട്രിയ്ക്ക് മുമ്പായിരുന്നു താരം ഷഹീനുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. ഒരിക്കല്‍ ഷഹീന്റെ രണ്ടാനമ്മ സല്‍മാനുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. സല്‍മാന്‍ ഖാന്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളായിരുന്നു എന്നാണ് ഷഹീന്റെ രണ്ടാനമ്മ ഭാരതി ജാഫ്രി പറഞ്ഞത്.
''സല്‍മാനെ ഞങ്ങള്‍ വീട്ടിലെ ഒരാളെ പോലെയാണ് കണ്ടത്. രാവിലെ അടുത്ത ബേക്കറിയില്‍ വിട്ട് ബ്രെഡ് വാങ്ങിപ്പിക്കുമായിരുന്നു. സല്‍മാന്റെ കുടുംബവും ഷഹീനെ അവരിലൊരാളായാണ് കണ്ടത്. അവര്‍ ഒരു നാള്‍ വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതി'' എന്നാണ് ഷഹീന്റെ അമ്മ പറഞ്ഞത്. എന്നാല്‍ സല്‍മാനും ഷഹീനും പിന്നീട് പിരിഞ്ഞു. അപ്പോഴേക്കും സല്‍മാന്‍ ഖാന്‍ താരമായിരുന്നു.

സംഗീത ബിജ്‌ലാനിയുമായുള്ള അടുപ്പമാണ് സല്‍മാനും ഷഹീനും പിരിയാനുള്ള കാരണമായി കണക്കാക്കുന്നത്. സല്‍മാനുമായുള്ള പ്രണയത്തകര്‍ച്ച ഷഹീനെ തളര്‍ത്തി. പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന ഷഹീന്‍ എയല്‍െൈലനില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. ഇക്കാലത്താണ് അവര്‍ ബിസിനസുകാരന്‍ വിക്രം അഗര്‍വാളിനെ പരിചയപ്പെടുന്നത്. 1994ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളുമുണ്ട് ദമ്പതികള്‍ക്ക്.
സല്‍മാനും സംഗീതയും വിവാഹം കഴിക്കുമെന്നാണ് എല്ലാവരും കരുതിയത്. അതിനുള്ള ഒരുക്കങ്ങളെല്ലാം നടന്നിരുന്നു. വിവാഹത്തിനുള്ള ക്ഷണക്കത്തും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം സല്‍മാന്‍ ഖാന്‍ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറി. ഇതോടെ ഇരുവരും പിരിഞ്ഞു. പിന്നീട് സോമി അലി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി പലരുമായി സല്‍മാന്‍ ഖാന്‍ പ്രണയത്തിലായി. എന്നാല്‍ താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.


Click it and Unblock the Notifications











