'സ്വന്തം ദാമ്പത്യം തകര്‍ന്നു, മറ്റൊരുത്തിയുടെ വീട് തകര്‍ക്കരുത്'; വിവാഹിതനായ ഡയറക്ടറും സമാന്തയും പ്രണയത്തില്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മിന്നും താരമായിരുന്ന സമാന്ത ഇന്ന് രാജ്യം മുഴുവന്‍ ആരാധകരുള്ള സൂപ്പര്‍ നായികയാണ്. ബോളിവുഡിലും സജീവമായി മാറിയിരിക്കുകയാണ് സമാന്ത. ഒടിട് സീരീസുകൡലൂടെയാണ് തെന്നിന്ത്യന്‍ താരസുന്ദരി പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് സമാന്ത. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ സമാന്തയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം സമീപകാലത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ജോഡി പിരിഞ്ഞുവെന്നത് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം സമാന്തയുമായി പിരിഞ്ഞ ശേഷം നാഗ ചൈതന്യ വീണ്ടും വിവാഹിതനായിരിക്കുകയാണ്. നടി ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധു.

ഇതിനിടെ ഇപ്പോഴിതാ സമാന്തയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംവിധായകന്‍ രാജ് നിദിമോരുവും സമാന്തയും പ്രണയത്തിലാണ്. സമാന്ത പ്രധാന വേഷങ്ങളിലെത്തിയ ഫാമിലി മാന്‍, സിറ്റഡല്‍ ഹണി ബണ്ണി എന്നീ സീരീസുകളുടെ സംവിധായകനാണ് രാജ്. ഇതിനിടെ ഇപ്പോഴിതാ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളും ചര്‍ച്ചയായി മാറുകയാണ്.
വേള്‍ഡ് പിക്കിള്‍ബോള്‍ ലീഗില്‍ നിന്നുള്ള ചിത്രങ്ങളാണ് സമാന്ത പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ സമാന്തയ്‌ക്കൊപ്പം രാജുമുണ്ട്. പിക്കിള്‍ബോള്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ ചാംപ്‌സിന്റെ ഉടമയാണ് സമാന്ത. താരത്തിനൊപ്പം മത്സരം കാണാന്‍ എത്തിയതായിരുന്നു രാജ്. ഇരുവരും ഒരുമിച്ചാണ് മത്സരവേദിയിലേക്ക് വന്നതും. ഒരുമിച്ച് നടന്നു വരുന്നതിന്റേയും അടുത്തിരുന്ന് കളി കാണുന്നതിന്റേയും തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന സമാന്തയെ നോക്കുന്ന രാജുമൊക്കെ ചിത്രങ്ങളിലുണ്ട്.
ചിത്രങ്ങള്‍ വൈറലായി മാറിയതോടെ സോഷ്യല്‍ മീഡിയയിലും പല തരത്തിലുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. സമാന്ത ജീവിതത്തില്‍ മൂവ് ഓണ്‍ ആയതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് ആരാധകര്‍. അതേസമയം തന്നെ സമാന്ത ചിത്രങ്ങള്‍ പങ്കുവച്ചതിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. വിവാഹിതനായ രാജ് ഇതുവരേയും വിവാഹ മോചിതനായിട്ടില്ല. അങ്ങനെയിരിക്കെ ചിത്രങ്ങള്‍ പങ്കുവച്ചത് ശരിയായില്ലെന്നാണ് ചിലര്‍ പറയുന്നത്.

സ്വന്തം ദാമ്പത്യം തകര്‍ന്നുവെന്ന് കരുതി മറ്റൊരാളുടെ ദാമ്പത്യം തകര്‍ക്കാമെന്ന് കരുതരുത് എന്ന് ചിലര്‍ സമാന്തയെ വിമര്‍ശിച്ച് പറയുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജും ഭാര്യയും നാളുകളായി അകന്നാണ് കഴിയുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇതുവരേയും വിവാഹ മോചനം നേടിയിട്ടില്ല. സമാന്തയുമായി ഒരുമിക്കാന്‍ രാജ് ഉടനെ തന്നെ വിവാഹ മോചനം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം രാജും സമാന്തയും തമ്മില്‍ പ്രണയത്തിലല്ലെന്നും ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റ് ചിലര്‍ പറയുന്നുണ്ട്. രാജും സമാന്തയും പ്രണയത്തിലാണോ എന്ന കാര്യത്തില്‍ ഇതുവരേയും സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
രാജ്-ഡികെ ഇരട്ട സംവിധായകരില്‍ ഒരാളാണ് രാജ്. ഫാമിലി മാന്‍, ഫര്‍സി, സിറ്റഡല്‍ ഹണ്ണി ബണ്ണി, ഗണ്‍സ് ആന്റ് ഗുലാബ്‌സ് എന്നീ സീരീസുകളുടെ സംവിധാകരാണ് ഇരുവരും. ഷോര്‍ ഇന്‍ ദ സിറ്റി, ഗോ ഗോവ ഗോണ്‍, ഹാപ്പി എന്‍ഡിംഗ്, എ ജന്റില്‍മാന്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും സ്ത്രീ പോലുള്ള സിനിമകള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications