നിന്റെ പഠനത്തിനുള്ള കാശ് ഞാന്‍ അടയ്ക്കില്ലെന്ന് അച്ഛന്‍; ജീവിതം മാറ്റിയ വാക്കുകളെക്കുറിച്ച് സമാന്ത

ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം എന്നും കോഫി വിത്ത് കരണിനെ ചുറ്റിപറ്റിയുണ്ട്. താരങ്ങളുടെട തുറന്നു പറച്ചിലുകളും പ്രതികരണങ്ങളുമെല്ലാം ഷോയെ പലപ്പോഴും വിവാദങ്ങളില്‍ കൊണ്ടുചെന്ന് ചാടിക്കാറുണ്ട്. എങ്കിലും അതൊന്നും കോഫി വിത്ത് കരണ്‍ എന്ന ഷോയ്ക്കുള്ള സ്വീകാര്യത കുറയ്ക്കാറില്ല. താരങ്ങളുടെ മറയില്ലാതെയുള്ള തുറന്നു പറച്ചിലുകളാണ് കോഫി വിത്ത് കരണിനെ ഏറ്റവും ജനപ്രീയ പരിപാടികളിലൊക്കി നിലനിര്‍ത്തുന്നത്.

ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഏഴാമത്തെ സീസണുമായിട്ടാണ് കരണ്‍ ജോഹര്‍ തിരികെ വന്നിരിക്കുന്നത്. ഇത്തവണത്തെ എപ്പിസോഡുകള്‍ ഒന്നിനൊന്ന് രസകരമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രൊമോ വീഡിയോകള്‍ സൂചിപ്പിച്ചിരുന്നു. ഈ പ്രതീക്ഷകള്‍ ഒന്നും തെറ്റിയുമില്ല.

Samantha

കോഫി വിത്ത് കരണ്‍ സീസണ്‍ 7 ല്‍ ആദ്യമെത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. ഇരുവരും തുടക്കം ഗംഭീരമാക്കി. പിന്നാലെ വന്നത് മറ്റ് രണ്ട് അടുത്ത സുഹൃത്തുക്കളായ ജാന്‍വി കപൂറും സാറ അലി ഖാനുമായിരുന്നു. ഇവരും രംഗം കളര്‍ഫുള്ളാക്കി. എന്നാല്‍ മൂന്നാമത്തെ എപ്പിസോഡിലെത്തിയത് ഇതുവരെ ഒരുമിച്ചൊരു സ്‌ക്രീന്‍ പങ്കിടാത്ത അക്ഷയ് കുമാറും സമാന്തയുമായിരുന്നു.

ഇതാദ്യമായിട്ടായിരുന്നു സമാന്ത കോഫി വിത്ത് കരണിലെത്തുന്നത്. മറുവശത്തുള്ള അക്ഷയ് കുമാറാകട്ടെ കോഫി വിത്ത് കരണിലെ സ്ഥിരം സാന്നിധ്യവും. രണ്ടു പേരും ഒരുമിച്ചെത്തിയപ്പോള്‍ രസകരമായ നിരവധി നിമിഷങ്ങളാണ് കോഫി വിത്ത് കരണിന് ലഭിച്ചത്. അക്ഷയ് കുമാര്‍ പതിവ് പോലെ കോമഡി ട്രാക്ക് പിടിച്ചപ്പോള്‍ ആത്മാര്‍ത്ഥമായ തുറന്നു പറച്ചിലുകളിലൂടേയും പ്രതികരണങ്ങളിലൂടേയും സമാന്ത പ്രേക്ഷകരുടെ കയ്യടി നേടുകയായിരുന്നു.

തന്റെ കുടുംബത്തെക്കുറിച്ചും അഭിനേത്രിയായി മാറിയതിനെക്കുറിച്ചുമൊക്കെ സമാന്ത മനസ് തുറക്കുന്നുണ്ട്. തന്റെ കുടുംബം സാമ്പത്തികമായി തകര്‍ച്ച നേരിട്ടിരുന്നു. ഇതിനാല്‍ തനിക്ക് അഭിനയം തിരഞ്ഞെടുക്കേണ്ടി വരികയായിരുന്നുവെന്നാണ് സമാന്ത പറയുന്നത്. പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നിട്ടും ഉന്നത പഠനത്തിനുള്ള ചെലവ് വഹിക്കാന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഇതാണ് തന്റെ ജീവിതം തന്നെ മാറ്റി മറിക്കാനുണ്ടായ കാരണമെന്നാണ് സമാന്ത പറയുന്നത്.

''എനിക്കൊരു ചോയ്‌സുണ്ടായിരുന്നില്ല. കാരണം വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായിരുന്നു. മുന്നോട്ട് പഠിക്കാനുള്ള പണമുണ്ടായിരുന്നു. എന്റെ അച്ഛന്‍ പറഞ്ഞു, എനിക്ക് നിന്റെ ലോണ്‍ ഒന്നും അടയ്ക്കാനാകില്ല. അതെന്റെ ജീവിതം മാറ്റി മറിച്ചു'' എന്നായിരുന്നു താരം പറഞ്ഞത്. അങ്ങനെയാണ് പാര്‍ട്ട് ടൈം ആയി സമാന്ത മോഡലിംഗ് തിരഞ്ഞെടുക്കുന്നത്. പതിയെ താരത്തെ തേടി സിനിമയുടെ ലോകം എത്തുകയായിരുന്നു. സിനിമയിലെത്തിയ ശേഷം സമാന്തയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഈയ്യടുത്തായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനം തേടുന്നത്. തങ്ങളുടെ വിവാഹത്തിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ കഴിഞ്ഞ ഒക്ടബോറില്‍ സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു. കോഫി വിത്ത് കരണില്‍ താനും നാഗ ചൈതന്യയും തമ്മിലുള്ള ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും സമാന്ത മനസ് തുറക്കുന്നുണ്ട്.

സമാന്തയും നാഗ ചൈതന്യയും തമ്മില്‍ ഇപ്പോള്‍ എത്തരത്തിലുള്ള ബന്ധമാണെന്നും കരണ്‍ ചോദിക്കുകയായിരുന്നു. ''അതായത് ഇപ്പോള്‍ ഞങ്ങള്‍ രണ്ടു പേരേയും ഒരു മുറിയില്‍ ഇട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണമോ എന്നല്ലേ? അതെ. ഇപ്പോഴത്തേക്ക് അതേ. ഇപ്പോള്‍ സാഹചര്യം സൗഹാര്‍ദ്രപരമല്ല. പക്ഷെ ഭാവിയില്‍ ചിലപ്പോള്‍ ആയേക്കാം'' എന്നാണ് തങ്ങളുടെ നിലവിലെ ബന്ധത്തെക്കുറിച്ച് സമാന്ത പറയുന്നത്.

2015 മുതല്‍ സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായിരുന്നു. പിന്നീട് 2017 ല്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ച വിവരം പോയ വര്‍ഷം ഇരുവരും ആരാധകരെ അറിയിക്കുന്നത്. ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിച്ചതായിരുന്നു ഈ പ്രഖ്യാപനം.

തമിഴ് ചിത്രമായ കാത്തുവാക്കുളെ രണ്ട് കാതലില്‍ ആണ് സമാന്തയെ ഒടുവില്‍ കണ്ടത്. ശാകുന്തളം, യശോദ, ഖുഷി എന്നിവയാണ് സമാന്തയുടെ അണിയറയിലുള്ള തെലുങ്ക് സിനിമകള്‍. താപ്‌സി പന്നു നിര്‍മ്മിക്കുന്ന സിനിമയില്‍ സമാന്തയാണ് നായിക. പിന്നാലെ മറ്റ് സിനിമകളും അണിയറയിലുണ്ട്. ബോളിവുഡിലും സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സമാന്ത.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X