എന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തി; സത്യം വിളിച്ചു പറയാന്‍ പലവട്ടം ഒരുങ്ങി; വെളിപ്പെടുത്തി സമാന്ത

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ തെന്നിന്ത്യയും കടന്ന് ബോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് സമാന്ത. ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷവും പ്രകടനവുമായിരുന്നു ഫാമിലി മാനിലേത്. തുടര്‍ന്ന് സമാന്ത ബോളിവുഡില്‍ സജീവമായി മാറുകയായിരുന്നു.

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് സമാന്ത നാഗ ചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നത്. 2021 ലാണ് സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞതായി അറിയിക്കുന്നത്. സമീപകാലത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായി ആ വിവാഹ മോചനം മാറുകയും ചെയ്തു.

Samantha

എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സമാന്തയും നാഗ ചൈതന്യയും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വിവാഹ മോചനത്തിന്റെ കാരണം സമാന്തയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നതിനാലാണ്, സമാന്ത അമ്മായാകാന്‍ തയ്യാറായില്ല തുടങ്ങി പല കഥകളും പ്രചരിച്ചിരുന്നു. തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ സമാന്ത നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിവാഹ മോചനത്തിന്റെ സമയ്ത്ത് തന്നെക്കുറിച്ച് പ്രചരിച്ചിരുന്ന നുണകളെക്കുറിച്ച് സംസാരിക്കുകയാണ് സമാന്ത. ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സമാന്ത മനസ് തുറന്നത്. സമാന്തയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

''എന്നെക്കുറിച്ച് പലതും പറഞ്ഞു. അതെല്ലാം അസത്യമായിരുന്നു. സാഹചര്യം വളരെ വളരെ മോശമായപ്പോള്‍, എന്നെക്കുറിച്ച് ശുദ്ധ നുണകള്‍ പ്രചരിക്കപ്പെടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ നടത്തിയ സംഭാഷമാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. പലപ്പോഴും എനിക്ക് വന്ന് ഇതൊന്നും സത്യമല്ല, ഞാന്‍ സത്യം പറയാം എന്ന് പറയണമെന്ന് തോന്നിയിരുന്നു.'' എന്നാണ് സമാന്ത പറയുന്നത്. ഒരു സ്ത്രീ വിവാഹ മോചിതയാകുമ്പോള്‍ പല തരത്തിലുള്ള പ്രതികരണങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുമെന്നും സമാന്ത ചൂണ്ടിക്കാണിക്കുന്നുണ്ട്.

Samantha

തന്നെ സെക്കന്റ് ഹാന്‍ഡ്, എന്നും യൂസ്ഡ് എന്നും നശിച്ച ജീവിതം എന്നുമൊക്കെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ടെന്നാണ് സമാന്ത പറയുന്നത്. വിവാഹ മോചനം കാരണം താന്‍ പരാജയമാണെന്ന് വരെ തോന്നിപ്പിക്കുന്നതായിരുന്നു അധിക്ഷേപങ്ങള്‍ എന്നാണ് സമാന്ത പറയുന്നത്. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ വിവാഹ മോചനം നടക്കുമ്പോള്‍ സ്ത്രീ നേരിടേണ്ടി വരുന്നത് തീര്‍ത്തും വ്യത്യസ്തമായ സമ്മര്‍ദ്ദങ്ങളാണെന്നാണ് സമാന്ത പറയുന്നത്. അത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയ പെണ്‍കുട്ടികളും കുടുംബവും അനുഭവിച്ചത് കഠിനമായിരിക്കുമെന്നും സമാന്ത പറയുന്നുണ്ട്.

വിവാഹ മോചനത്തിന് പിന്നാലെയായിരുന്നു സമാന്തയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. മയോസൈറ്റിസ് എന്ന അവസ്ഥയായിരുന്നു സമാന്തയ്ക്ക്. ഇതോടെ സമാന്ത അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. രോഗവസ്ഥ ചികിത്സിച്ച ശേഷമാണ് സമാന്ത തിരികെ വരുന്നത്. സിറ്റഡല്‍ ആണ് സമാന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സീരീസ്. ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയും തന്നെയായിരുന്നു ഈ സീരീസും ഒരുക്കിയത്. വരുണ്‍ ധവാന്‍ ആയിരുന്നു നായകന്‍.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X