കണ്ണില്‍ ഇരുട്ട് കേറി, ഓര്‍മ നഷ്ടമായി, പേരുകള്‍ മറന്നു; ആരും ആശുപത്രിയില്‍ കൊണ്ടുപോയില്ല: സമാന്ത

ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരി സമാന്ത. ദ ഫാമിലി മാനിലൂടെയാണ് സമാന്ത പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. എന്നാല്‍ ഈ വിജയത്തിന് പിന്നാലെ സമാന്തയ്ക്ക് കരിയറിലും ജീവിതത്തിലും തുടര്‍ച്ചയായി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. വിവാഹ മോചനത്തിന് പിന്നാലെ 2022 ല്‍ മയോസൈറ്റിസ് ബാധിതയാവുക കൂടെ ചെയ്തതോടെ താരം തളര്‍ന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് സമാന്ത തിരിച്ചുവന്നത്.

മയോസൈറ്റിസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സമാന്ത രാജും ഡികെയും ഒരുക്കിയ സിറ്റഡല്‍ ഹണി ബണ്ണിയില്‍ അഭിനയിക്കുന്നത്. തെലുങ്ക് ചിത്രം ഖുഷിയും താരം ഈ സമയത്താണ് പൂര്‍ത്തിയാക്കുന്നത്. ഇപ്പോഴിതാ സിറ്റഡലിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സമാന്തയും മറ്റ് അണിയറ പ്രവര്‍ത്തകരും. സീരീസിന്റെ പ്രെമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരവും മറ്റും മനസ് തുറന്നത്.

Samantha

''എനിക്കൊരു കണ്‍കഷനുണ്ടായി. ഞാന്‍ പേരുകളെല്ലാം മറന്നു പോയി. പൂര്‍ണമായി ബ്ലാങ്ക് ഔട്ട് ആയിപ്പോയി. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, എന്നെ ആരും ആശുപത്രിയില്‍ കൊണ്ടു പോയില്ല, ആരും എന്നോടൊന്ന് ചോദിച്ചത് പോലുമില്ല'' എന്നാണ് സമാന്ത തമാശരൂപേണ പറയുന്നത്. അതേസമയം ഞങ്ങള്‍ ഫോണില്‍ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു എന്നാണ് സീരീസിന്റെ തിരക്കഥാകൃത്തായ സീത മേനോന്‍ പറയുന്നത്. ഏത് ഡോക്ടര്‍ എന്ന് സമാന്ത ചോദിക്കുമ്പോല്‍ നിനക്ക് ഓര്‍മ്മയുണ്ടാകില്ല, നിനക്ക് കണ്‍കഷന്‍ ആയിരുന്നല്ലോ എന്നായിരുന്നു സീതയുടെ മറുപടി.

''ഞാന്‍ ഓര്‍ക്കുന്നുണ്ട്. കണ്‍കഷന്റെ സമയത്ത് സെറ്റ് ഒരു ദിവസത്തേക്ക് മാത്രമേയുള്ളൂ, ഇന്ന് തന്നെ ഷൂട്ട് തീര്‍ക്കണം എന്ന് ആരോ പറയുന്നത് ഞാന്‍ കേട്ടു. ഞാന്‍ വരികയാണ്, ഞാന്‍ വരികയാണെന്ന് പറഞ്ഞ് ഞാന്‍ ചെന്നു. സ്റ്റണ്ട് മാന്‍ എന്റെ മുന്നിലെത്തി. ഞാന്‍ എന്താണ് ചെയ്യുന്നത് എന്നാണ് അപ്പോള്‍ മനസില്‍ വന്നത്. അതോടെ അവര്‍ ഇനിയിത് നടക്കില്ലെന്ന് പറഞ്ഞു'' എന്നും സമാന്ത ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ താന്‍ സീരീസില്‍ നിന്നും പിന്മാറാന്‍ തയ്യാറായിരുന്നുവെന്നും സമാന്ത പറയുന്നുണ്ട്.

''സത്യത്തില്‍ ഞാന്‍ അവരോട് യാചിച്ചതാണ് മറ്റൊരാളെ നോക്കാന്‍. കാരണം എന്നെക്കൊണ്ട് സാധിക്കില്ലെന്നാണ് ഞാന്‍ കരുതിയത്. എനിക്ക് പറ്റില്ലായിരുന്നു. അവര്‍ക്ക് ഓപ്ഷനുകളും ഞാന്‍ തന്നെ നല്‍കിയിരുന്നു. ഈ നടിയെ നോക്കി, ഇവള്‍ നല്ലതാണ്! നാല് ഓപ്ഷനുകള്‍ ഞാന്‍ തന്നെ അവര്‍ക്ക് നല്‍കി. അവള്‍ നന്നായിരിക്കും, എന്നെ ഒഴിവാക്കണം, എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് തീരെ വയ്യായിരുന്നു'' സമാന്ത പറയുന്നു.

എന്നാല്‍ ടീം താന്‍ തന്നെ ചെയ്യണം എന്ന കാര്യത്തില്‍ ഉറച്ച തീരുമാനത്തിലായിരുന്നുവെന്നാണ് സമാന്ത പറയുന്നത്. ''ഇപ്പോള്‍ ഇത് കാണുമ്പോള്‍ അവര്‍ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം കരുതാന്‍ മാത്രം കരുത്ത് നേടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്'' എന്നും സമാന്ത പറയുന്നുണ്ട്.

Samantha

''നമ്മള്‍ ഏറ്റവും മോശം അവസ്ഥയില്‍, നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന അവസ്ഥയാണ് നമ്മള്‍ ശക്തി കണ്ടെത്തുക. തിരിച്ചടികള്‍ നേരിടേണ്ടി വന്നവര്‍ സത്യത്തില്‍ ഭാഗ്യം ചെയ്തവരാണ്. എന്റെ വിജയങ്ങളേക്കാള്‍ മോശം സമയത്തില്‍ നിന്നുമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. മോശം സമയങ്ങള്‍ കാരണം ഇന്ന് ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം'' എന്നാണ് സമാന്ത പറയുന്നത്. സീരീസില്‍ നിന്നും സമാന്തയെ മാറ്റാന്‍ പലരും പറഞ്ഞിരുവെന്നും എന്നാല്‍ സംവിധായകര്‍ സമാന്തയെ മനസില്‍ കണ്ടെഴുതിയ കഥാപാത്രമായിരുന്നുവെന്നും അതിനാല്‍ മറ്റാരേയും ചിന്തിക്കാന്‍ പോലും സാധിച്ചില്ലെന്നുമാണ് വരുണ്‍ ധവാന്‍ പറയുന്നത്.

ഫാമിലി മാന്‍ 2വിന് ശേഷം രാജും ഡികെയും സമാന്തയ്‌ക്കൊപ്പം ചെയ്യുന്ന സീരീസാണ് സിറ്റഡല്‍ ഹണി ബണ്ണി. വരുണ്‍ ധവാനാണ് നായകന്‍. നവംബര്‍ ഏഴിനാണ് സീരീസിന്റെ റിലീസ്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X