അമ്മയാകാന്‍ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്, പ്രായം തടസമല്ല; വികാരഭരിതയായി സമാന്ത
കരിയറില്‍ തന്റെ പീക്കിലൂടെയാണ് സമാന്ത കടന്നു പോകുന്നത്. ഫാമിലി മാന്‍ സീസണ്‍ ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സമാന്ത ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ്. അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടേയും വെല്ലുവിളികളിലൂടേയുമാണ് സമാന്ത കടന്നു പോകുന്നത്. 2021 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും പിരിയുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇരുവരും പിരിയുന്നത്.
ഇതിന് പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്‌നങ്ങളുമെത്തി. തനിക്ക് മയോസൈറ്റിസ് ആണെന്ന സമാന്തയുടെ തുറന്നു പറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിന് ശേഷമാണ് സമാന്ത തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് സമാന്ത.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സമാന്ത. താന്‍ എന്നും സെറ്റില്‍ ഡൗണ്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണെന്നും അമ്മയാകാന്‍ സമയമൊന്നുമില്ലെന്നുമാണ് സമാന്ത പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''വൈകിയെന്ന് തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്‌നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും, പക്ഷെ എനിക്ക് തോന്നുന്നത് അമ്മയാകാന്‍ പറ്റാത്ത പ്രായമില്ലെന്നാണ്'' സമാന്ത പറയുന്നു. ഇപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
''ഞാന്‍ ഇപ്പോള്‍ വളരെയധികം സന്തോഷം അനുഭവിക്കുന്നുണ്ട്. എന്നെ നോക്കാനും ശ്രദ്ധിക്കേണ്ടത് എന്താണെന്നും അറിയാം. ജീവിതത്തില്‍ വളരെ നല്ലൊരു ഘട്ടത്തിലാണ് ഇപ്പോള്‍ ഞാന്‍. സത്യസന്ധമായി തന്നെ വളരെ സന്തോഷത്തിലാണ്. എല്ലാ ദിവസവും അതിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍ സാധിക്കുന്നു. സാധാരണ ദിവസങ്ങളോട് മുമ്പ് ഞാനിത്ര കടപ്പെട്ടിരുന്നില്ലെന്ന് തോന്നുന്നു'' എന്നും സമാന്ത പറയുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്മയാകാന്‍ തയ്യാറാകുന്നതിനിടെയാണ് സമാന്ത നാഗ ചൈതന്യയുമായി പിരിയുന്നത്. തങ്ങള്‍ പിരിയാനുള്ള കാരണം എന്താണെന്ന് ഇരുവരും ഇതുവരേയും തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയ പല കഥകളും മെനഞ്ഞിരുന്നു. സമാന്തയ്‌ക്കെതിരെ അവിഹിത ബന്ധമടക്കം സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. താരം അ്മ്മയാകാന്‍ തയ്യാറായിരുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം താരം നിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണ് നാഗ ചൈതന്യ. നടി ശോഭിത ധൂലിപാലയാണ് വധു. സമാന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ഈയ്യടുത്ത് നടന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മാസമാണ് താരവിവാഹം നടക്കുക. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം സജീവമായ നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിലും അഭിനയിച്ചിരുന്നു.
അതേസമയം സിറ്റഡല്‍: ഹണി ബണ്ണിയാണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസ്. ഫാമിലി മാന്‍ ഒരുക്കിയാ രാജും ഡികെയുമാണ് ഈ സീരീസും ഒരുക്കിയിരിക്കുന്നത്. വരുണ്‍ ധവാന്‍ ആണ് സീരീസിലെ നായകന്‍. പ്രിയങ്ക ചോപ്ര നായികയായ സിറ്റഡല്‍ സീരീസിന്റെ പ്രീക്വല്‍ ആണിത്.


Click it and Unblock the Notifications