താൻ കാണിച്ചത് അസാമാന്യ ധൈര്യമെന്ന് സമാന്ത; രാജുമായുള്ള ബന്ധം ഇനി രഹസ്യമല്ല
പ്രശസ്ത സൗത്ത് ഇന്ത്യൻ താരം സമാന്ത റൂത്ത് പ്രഭു, വളരെ കാലമായി വാർത്തകളിൽ നിറയുന്നത് തന്റെ സ്വകാര്യ ജീവിതത്തിന്റെ പേരിലാണ്. നാഗ ചൈതന്യയുമായുള്ള വിവാഹമോചനവും, പിന്നീട് തനിക്ക് മയോസിറ്റീസ് അസുഖമുണ്ടെന്നുമുള്ള വെളിപ്പെടുത്തലും കാരണം സിറ്റാഡൽ താരം തലക്കെട്ടുകൾ സൃഷ്ടിച്ചു. എന്നാൽ ഇപ്പോൾ, കരിയറിൽ വന്ന വലിയ ബ്രേക്കും, ദി ഫാമിലി മാൻ സംവിധായകരിൽ ഒരാളായ രാജ് നിദിമൊരുവുമായിട്ടുള്ള സമാന്തയുടെ ബന്ധവുമാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യുന്നത്.
സമാന്ത റൂത്ത് പ്രഭുവും, സംവിധായകനായ രാജ് നിദിമൊരുവും പ്രണയത്തിലാണെന്ന് വളരെക്കാലമായി അഭ്യൂഹങ്ങൾ പരന്നിരുന്നു, എന്നാൽ ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. പക്ഷെ, തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, പ്രശസ്ത താരം ഒടുവിൽ ഈ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് പ്രേക്ഷകർ ഇപ്പോൾ കരുതുന്നത്. അതിന് കാരണം, തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സാമന്ത രാജ് നിദിമൊരുവിന് ഒപ്പം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. പരസ്പരം കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് നടി ഷെയർ ചെയ്തത്.

ഇതൊന്നും സംസാരിച്ചിട്ട് പോലുമില്ല: ഡിവോഴ്സിനെ കുറിച്ച് ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ
അടുത്തിടെ, തന്റെ പെർഫ്യൂം ബ്രാൻഡായ സീക്രട്ട് ആൽക്കെമിസ്റ്റ് ലോഞ്ച് ചെയ്ത ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമാന്ത സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഒരു ചിത്രത്തിൽ, രാജിന്റെ അരികിൽ നിന്ന് ഒരുമിച്ച് ഒരു ചിത്രത്തിന് പോസ് ചെയ്യുന്ന സാമന്തയെ കാണാം. പരസ്പരം കെട്ടിപ്പിടിച്ച്, വളരെ സന്തോഷത്തോടെയാണ് ഇരുവരും പോസ് ചെയ്തിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ, രാജ് നടിയുടെ പിന്നിൽ നിൽക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. ഒരു ചിത്രത്തിൽ തമന്ന ഭാട്ടിയയും ഉണ്ടായിരുന്നു. ഈ ചിത്രങ്ങൾ കണ്ട സാമന്തയുടെ ഫോളോവെഴ്‌സ്, നടിയും സംവിധായകനും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിരീകരണമാണിത് എന്ന് ഉറപ്പിച്ചു കഴിഞ്ഞു.

"സുഹൃത്തുക്കളും കുടുംബാംഗങ്ങളും എനിക്ക് ചുറ്റുമുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകൾ ഞാൻ എടുത്തിട്ടുണ്ട്. റിസ്‌കുകൾ എടുക്കുക, എന്റെ അവബോധത്തെ വിശ്വസിക്കുക, ഞാൻ മുന്നോട്ട് പോകുമ്പോൾ പഠിക്കുക. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്" സാമന്ത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അടിക്കുറിപ്പായി എഴുതി. എന്തായാലും, രാജുമായുള്ള തന്റെ ബന്ധം നടി അവസാനം സമ്മതിച്ചുവെന്ന് കരുതുന്ന പ്രേക്ഷകർക്ക്, ഈ പോസ്റ്റിനോട് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ചിലർ സാമന്തയുടെ ജീവിതത്തിലെ പുതിയ വഴിത്തിരിവ് ഓർത്ത് സന്തോഷിക്കുമ്പോൾ, മറ്റുള്ളവർ രാജിന്റെ ഭാര്യ ശ്യാമലിയുടെ കാര്യമോർത്ത് ദുഖത്തിലാണ്.
പ്രശസ്ത എഴുത്തുകാരും സംവിധായകനുമായ രാജ്, ഡികെ എന്നീ ജോഡികളുടെ പകുതി ഭാഗമാണ് രാജ് നിഡിമോരു. ഫാർസി, ഫാമിലി മാൻ തുടങ്ങിയ ജനപ്രിയ പരമ്പരകളുടെയും, സ്ത്രീ അടക്കമുള്ള സിനിമകളുടെയും സ്രഷ്ടാക്കളാണ് ഇവർ. 2015ൽ ശ്യാമലിയെ വിവാഹം ചെയ്ത രാജ്, 2022ൽ അവരുമായി വേർപിരിയുകയായിരുന്നു. അതേസമയം, 2021ൽ ഫാമിലി മാൻ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാമന്തയും രാജും ആദ്യമായി കണ്ടുമുട്ടിയത്. അതേ വർഷം തന്നെ, ഭർത്താവ് നാഗ ചൈതന്യയുമായി വേർപിരിയുന്നതായി നടി പരസ്യമായി പ്രഖ്യാപിച്ചു. വിവാഹമോചനത്തിന് ശേഷം സാമന്ത പ്രണയത്തിലായിരിക്കാമെന്ന് അന്ന് തന്നെ പലരും അനുമാനിച്ചിരുന്നു.


Click it and Unblock the Notifications











