For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോരാടി ജീവിക്കുന്നവരെ, നമ്മള്‍ ഉടനേ കരുത്തരാകും; സ്‌പെഷ്യല്‍ സമ്മാനത്തെക്കുറിച്ച് സമാന്ത

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് കൂടി ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് സമാന്ത. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോകുമ്പോഴും വ്യക്തി ജീവിതത്തില്‍ വലിയ വെല്ലുവിളികളാണ് സമാന്തയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പോയ വര്‍ഷമായിരുന്നു താരം വിവാഹ മോചിതയായത്. ഇപ്പോഴിതാ ഏറെ നാളുകളായി തന്നെ അലട്ടിയിരുന്ന മയോസിറ്റിസ് രോഗവുമായുള്ള യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് സമാന്ത.

  Also Read: അമ്മയ്ക്ക് അവളെ വലിയ ഇഷ്ടമായിരുന്നു; രമയെ പെണ്ണ് കാണാൻ പോയപ്പോൾ...; ഭാര്യയെക്കുറിച്ച് ജ​ഗദീഷ്

  ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞു പോകുന്ന, മസിലുകള്‍ക്ക് ശക്തി നഷ്ടപ്പെടുന്ന രോഗത്തില്‍ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് സമാന്ത ഇപ്പോള്‍. ഇതിനായി താരം വിദേശത്ത് പോയിരുന്നു. ഇതിനിടെ ഇപ്പോഴിതാ താരം പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പോരാട്ടങ്ങളെക്കുറിച്ചുള്ള സമാന്തയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസം സംവിധായകനും നടനുമായ രാഹുല്‍ രവീന്ദ്രന്‍ സമാന്തയ്ക്ക് ഒരു സമ്മാനം നല്‍കിയിരുന്നു. ഇത് പങ്കുവച്ചു കൊണ്ട് സമാന്ത കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ ശക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു രാഹുലിന്റെ സമ്മാനം. സമ്മാനത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് സമാന്ത പോസ്റ്റുമായി എത്തിയത്.

  Also Read: ഭാര്യക്ക് മുന്നിൽ ഇടയ്ക്ക് നമ്മളൊന്ന് താഴ്ന്ന് കൊടുക്കണം, ഇല്ലെങ്കിൽ പ്രശ്‌നമാണ്; വിവാഹജീവിതത്തെ കുറിച്ച് നവീൻ

  ''പോരാടുന്ന എല്ലാവര്‍ക്കുമായി, ഇത് നിങ്ങള്‍ക്കൂടിയുള്ളതാണ്. പോരാട്ടം തുടരുക. നമ്മള്‍ എന്നത്തേതിനേക്കാളും കരുത്തരാകും. അതിവേഗം എന്നന്നത്തേയും കരുത്തരും ആയിത്തീരും'' എന്നായിരുന്നു സമാന്ത കുറിച്ചത്. സൂപ്പര്‍ മാന്റെ ലോഗോയോടു കൂടി സൂപ്പര്‍ സാമി എന്നെഴുതിയാണ് രാഹുല്‍ സമാന്തയ്ക്ക് സമ്മാനം നല്‍കിയത്. വുമണ്‍ ഓഫ് സ്റ്റീല്‍ എന്നാണ് അദ്ദേഹം താരത്തെ വിശേഷിപ്പിച്ചത്. പിന്നാലെ പോരട്ടാത്തെക്കുറിച്ചും ശക്തരാകുന്നതിനെക്കുറിച്ചുമൊക്കെ രാഹുല്‍ കുറിപ്പില്‍ പറയുന്നുണ്ട്.

  അതേസമയം തന്റെ രോഗാവസ്ഥയെ തുടര്‍ന്ന് സമാന്തയെ ഒരു ബോളിവുഡ് ചിത്രത്തില്‍ നിന്നും തെലുങ്ക് ചിത്രം ഖുഷിയില്‍ നിന്നും സിറ്റഡലിന്റെ ഇന്ത്യന്‍ പതിപ്പില്‍ നിന്നുമെല്ലാം ഒഴിവാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവം വലിയ ചര്‍ച്ചയായി മാറിയതോടെ ഇതില്‍ വിശദീകരണവുമായി സമാന്തയുടെ ടീം എത്തുകയായിരുന്നു. താരത്തെ ഒരു ചിത്രത്തില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും എന്നാല്‍ ചികിത്സ നടക്കുന്നതിനാലും താരത്തിന് വിശ്രമം വേണ്ടതിനാലും ചിത്രീകരണം വൈകുമെന്നുമാണ് താരത്തിന്റെ ടീം അറിയിച്ചത്.

  നിലവില്‍ സമാന്ത വിശ്രമിക്കുകയാണ്. അതിനാല്‍ അടുത്ത സിനിമയുടെ ചിത്രീകരണം ആറ് മാസത്തോളം വൈകുമെന്നാണ് ടീം സമാന്ത പറയുന്നത്. ജനുവരിയില്‍ ഡേറ്റ് നല്‍കിയ ഹിന്ദി സിനിമയുടെ ചിത്രീകരണം ആരംഭിക്കുക ഏപ്രിലിലോ മെയിലോ ആയിരിക്കും ആരംഭിക്കുക എന്നും താരത്തിന്റെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. സാഹചര്യങ്ങളെക്കുറിച്ച് സമാന്ത തന്റെ സിനിമകളുടെ സംവിധായകരോടും നിര്‍മ്മാതാക്കളോടുമൊക്കെ സംസാരിച്ചിരുന്നതാണെന്നും അവര്‍ താരത്തിനായി കാത്തിരിക്കാന്‍ ഒരുക്കമായിരുന്നുവെന്നും താരത്തിന്റെ പ്രതിനിധികള്‍ പറഞ്ഞിരുന്നു.

  തമിഴിലും തെലുങ്കിലും മിന്നും താരമായ സമാന്ത ഫാമിലി മാന്‍ സീസണ്‍ 2വിലൂടെയാണ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങളാണ് ബോളിവുഡില്‍ നിന്നുമെത്തിയത്. സിറ്റഡലിന്റെ ഹിന്ദി പതിപ്പിന് പുറമെ താപ്‌സി പന്നു നിര്‍മ്മിക്കുന്ന സിനിമയുമൊക്കെ സമാന്തയുടേതായി ഹിന്ദിയില്‍ അണിയറയിലുണ്ട്. തെലുങ്കില്‍ ശാകുന്തളം, ഖുഷി എന്നിവയാണ് സമാന്തയുടെ പുതിയ സിനിമകള്‍. യശോദയാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  മലയാള നടന്‍ ഉണ്ണി മുകുന്ദനും യശോദയിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. പോയ വര്‍ഷമായിരുന്നു സമാന്ത വിവാഹ മോചിതയായത്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനം തേടിയത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

  Read more about: samantha
  English summary
  Samantha Talks About Fighting Battles And Becoming Stronger As She Recieves A Special Gift
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X