ഫോട്ടോയെടുക്കുമോ എന്ന് പേടിച്ച് പുറത്തിറങ്ങിയില്ല, പച്ചക്കറിക്കാരന്‍ പോലും കളിയാക്കി; വെളിപ്പെടുത്തി സമീറ

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സമീറ റെഡ്ഡി. 2014-ലായിരുന്നു സമീറ അക്ഷയ് വര്‍ദയെ വിവാഹം കഴിക്കുന്നത്. 2015 ല്‍ മകന്‍ ഹന്‍സിന് ജന്മം നല്‍കുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും അപ്രതക്ഷ്യയായതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ സമീറ റെഡ്ഡി മനസ് തുറക്കുകയാണ്.

തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് താന്‍ ധാരാളം പ്രതിസന്ധികള്‍ നേരിട്ടിരുന്നുവെന്നാണ് സമീറ പറയുന്നത്. മകന് ജന്മം നല്‍കിയതിന് പിന്നാലെ തനിക്ക് വിഷാദമടക്കം വന്നിരുന്നുവെന്നാണ് സമീറ പറയുന്നത്. ''വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഗര്‍ഭിണിയാവുകയും പിന്നാലെ ഹന്‍സിന് ജന്മം നല്‍കുകയും ചെയ്തു. എനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുണ്ടായിരുന്നു. തടിയും കൂടി'' എന്നാണ് സമീറ പറയുന്നത്.

Sameera Reddy

അതേസമയം തടിയുടെ പേരില്‍ പലരും തന്നെ കളിയാക്കിയിരുന്നുവെന്നും സമീറ പറയുന്നു. പച്ചക്കറിക്കാരന്‍ പോലും കളിയാക്കിയെന്നാണ് സമീറ പറയുന്നത്. ''പച്ചക്കറിക്കാരന്‍ ദീദി നിങ്ങള്‍ക്കെന്താ പറ്റിയത് എന്ന് ചോദിക്കുമായിരുന്നു. ഇന്ത്യക്കാര്‍ക്കിടയില്‍ നിങ്ങളാകെ മാറിപ്പോയല്ലോ എന്ന് പറയുന്നതൊരു ഹരമാണ്'' സമീറ പറയുന്നു. അതേസമയം പാപ്പരാസികളെ ഭയന്ന് താന്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്നുവെന്നും സമീറ വെളിപ്പെടുത്തുന്നുണ്ട്.

''ആളുകള്‍ എന്നെ എങ്ങനെയാണ് കാണുന്നത് എന്ന ചിന്ത എന്നെ അലട്ടി. പാപ്പരാസികള്‍ ഫോട്ടോയെടുക്കുന്നത് ഭയന്ന് ഞാന്‍ വീടിന് പുറത്ത് പോകാതായി'' എന്നാണ് സമീറ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെക്കുറിച്ച് ആളുകള്‍ എന്ത് പറയുന്നുവെന്നത് തന്നെ ബാധിക്കാതായെന്നാണ് സമീറ പറയുന്നത്. അതേസമയം മക്കള്‍ വലുതായതോടെ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് സമീറ റെഡ്ഡി.

''മക്കളുടെ കൂടെയുള്ള സമയത്തിന് ഞാന്‍ വിലകല്‍പ്പിക്കുന്നുണ്ട്. ഞാന്‍ തിരക്കഥകള്‍ വായിക്കുന്നുണ്ട്. പക്ഷെ ആഴ്ചകളോളം വീട് വിട്ട് നില്‍ക്കണം. ഇപ്പോള്‍ എനിക്ക് അതിനുള്ള ധൈര്യമില്ല. മക്കളാണ് എന്റെ ജീവന്‍. അവരെ കുറേ നാളത്തേക്ക് വിട്ടു നില്‍ക്കാന്‍ ഞാന്‍ തയ്യാറായിട്ടില്ല. അതാണ് ഞാന്‍ ഇതുവരെ ഒന്നും ചെയ്യാത്തതിന്റെ കാരണം. എനിക്കറിയാം ഇതാണ് സമയമെന്ന്.നല്ല കഥാപാത്രങ്ങള്‍ നടിമാര്‍ക്കായി എഴുതപ്പെടുന്നുണ്ട്. ഏത് തരം വേഷം ചെയ്യാനും ഞാനൊരുക്കമാണ്. ചിലപ്പോള്‍ അടുത്ത വര്‍ഷം ചെയ്‌തേക്കാം. ഒടിടി ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിദ്യാ ബാലനും കങ്കണയും ഗെയിം മാറ്റി. ഞാന്‍ എന്നെ തയ്യാറാക്കുകയാണ്'' സമീറ പറയുന്നു.

Sameera Reddy

സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമാണ് സമീറ റെഡ്ഡി. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ സമീറ തന്റെ പേജിലൂടെ നിരന്തരം സംസാരിക്കാറുണ്ട്. താരത്തിന്റെ വീഡിയോകളും വൈറലായി മാറാറുണ്ട്. സമീറയെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതരാണ്. 11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സമീറ റെഡ്ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X