മാറിടത്തിന്റെ വലുപ്പം കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ പറഞ്ഞു; എല്ലാവരും ചെയ്യുന്നു, പിന്നെ നിനക്കെന്താ?

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് സമീറ റെഡ്ഡി. പിന്നീട് താരം ഇടവേളയെടുത്തു. തിരികെ വന്നത് സോഷ്യല്‍ മീഡിയ കീഴടക്കി കൊണ്ടായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് സമീറ. തെന്നിന്ത്യന്‍ സിനിമയിലെ സെക്‌സി സാം ഇന്ന് സോഷ്യല്‍ മീഡിയയിലെ മെസി മമ്മയാണ്. പലര്‍ക്കും സമീറ ഒരു പ്രചോദനമാണിന്ന്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സമീറ. തന്റെ ശരീരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി പോലുള്ളവ നടത്താന്‍ വേണ്ടി ഒരുപാട് സമ്മര്‍ദ്ധങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സമീറ പറയുന്നത്. എന്നാല്‍ താന്‍ ഒരിക്കലും സര്‍ജറി ചെയ്യാന്‍ തയ്യാറായിരുന്നില്ലെന്നും സമീറ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സമീറ മനസ് തുറന്നത്.

Sameera Reddy

''എന്റെ കരിയറിന്റെ ടോപില്‍ വച്ച് ബൂബ് ജോബിന് വേണ്ടി ആളുകള്‍ ചെലുത്തിയ സമ്മര്‍ദ്ധത്തെക്കുറിച്ച് പറയാനാകില്ല. സമീറ എല്ലാവരം ചെയ്യുന്നുണ്ട്, നീയെന്തു കൊണ്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചവര്‍ ഒരുപാടുണ്ട്. എന്റെ ശരീരത്തിന് ഉള്ളില്‍ എന്തെങ്കിലും വെക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. എന്തോ കുറവ് മറച്ചു വെക്കുന്നത് പോലെയാകും. അതൊരു കുറവായിരുന്നില്ല. പ്ലാസ്റ്റിക് സര്‍ജറിയും ബൊട്ടോക്‌സുമൊക്കെ ആഗ്രഹിക്കുന്നവരെ ഞാന്‍ ജഡ്ജ് ചെയ്യില്ല. പക്ഷെ ആന്തരികമായ പരിവര്‍ത്തനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' സമീറ പറയുന്നു.

സിനിമാ ലോകത്ത് തിളങ്ങി നിന്ന സമയത്താണ് സമീറ വിവാഹം കഴിക്കുന്നത്. 2014 ജനുവരി 21 നായിരുന്നു സമീറയുടേയും അക്ഷയ് വര്‍ദെയുടേയും വിവാഹം. തന്റെ വീടിന്റെ ടെറസില്‍ വച്ചായിരുന്നു വിവാഹം നടന്നത് എന്നാണ് സമീറ പറഞ്ഞത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ കരുതിയിരുന്നതെന്നും സമീറ പറയുന്നുണ്ട്.

'' ടെറസില്‍ വച്ചാണ് വിവാഹം നടന്നത്. അഞ്ച് ദിവസത്തിനുള്ളിലായിരുന്നു വിവാഹം. മീഡിയക്കാര്‍ കരുതിയത് ഞാന്‍ ഗര്‍ഭിണിയാണെന്നാണ്. പക്ഷെ അല്ലായിരുന്നു. വേഗത്തില്‍ കല്യാണം കഴിക്കാന്‍ കാരണം ജ്യോത്സ്യന്‍ പറഞ്ഞതു അടുത്ത മുഹൂര്‍ത്തം ഇനി മെയ് മാസത്തിലേ ഉള്ളൂ എന്നതിനാലായിരുന്നു. പക്ഷെ ജനുവരി 21 ആണ് ഏറ്റവും മികച്ചതെന്നും അതുപോലൊരു സമയം വര്‍ഷങ്ങള്‍ കഴിഞ്ഞാലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല കാലാവസ്ഥയാണെന്ന് ഞാനും പറഞ്ഞു'' സമീറ പറയുന്നു.

Sameera Reddy

അക്ഷയ് വര്‍ദെയെ കണ്ട് നിമിഷം തന്നെ തനിക്ക് പ്രണയം തോന്നിയെന്നാണ് സമീറ പറയുന്നത്. ഒരു ഷൂട്ടിനിടെയായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. അവനെ ഇംപ്രസ് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചുവെന്നും സമീറ പറയുന്നു. പതിനാല് വര്‍ഷമായി തങ്ങള്‍ക്ക് പരസ്പരം അറിയാം. പക്ഷെ ഇപ്പോഴും താന്‍ അദ്ദേഹത്തെ വളരെയധികം പ്രണയിക്കുന്നുവെന്നാണ് സമീറ പറയുന്നത്.

പലര്‍ക്കും പ്രചോദനമാണ് സമീറ റെഡ്ഡി. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചുമൊക്കെയുള്ള സമീറയുടെ തുറന്നു പറച്ചിലുകള്‍ വാര്‍ത്തയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സമീറ. സോഷ്യല്‍ മീഡിയ ബൂമിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനും ഇന്‍ഫ്‌ളുവന്‍സറായി മാറാനും സമീറയ്ക്ക് സാധിച്ചിരുന്നു. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X