കരഞ്ഞു കൊണ്ട് വീട്ടിലേക്ക് ഓടി, രണ്ട് കൊല്ലം വാച്ച് കമ്പനിയില്‍ ജോലി ചെയ്തു; ആദ്യ ഓഡിഷനെക്കുറിച്ച് സമീറ

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായിരുന്നു ഒരുകാലത്ത് സമീറ റെഡ്ഡി. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകളിലെ നായിക. മോഡലിംഗിലും താരമായിരുന്നു സമീറ റെഡ്ഡി. എന്നാല്‍ പിന്നീട് താരം പതിയെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമാണ് സമീറ റെഡ്ഡി.

തന്റെ തുറന്നെഴുതുകളിലൂടേയും വാര്‍പ്പു മാതൃകകളെ പൊളിച്ചെഴുതുന്ന നിലപാടുകളിലൂടേയും സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചര്‍ച്ചയായി മാറാറുണ്ട് സമീറ റെഡ്ഡി. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുബോധത്തെക്കുറിച്ചുമൊക്കെ സമീറ റെഡ്ഡി തന്റെ സോഷ്യല്‍ മീഡിയ പേജുകൡലൂടെ നിരന്തരം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സമീറ റെഡ്ഡിയുടെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

പഴയൊരു ഓര്‍മ്മ

തന്റെ പുതിയ പോസ്റ്റില്‍ പഴയൊരു ഓര്‍മ്മയാണ് സമീറ റെഡ്ഡി പങ്കുവെക്കുന്നത്. തന്റെ ചില ഫ്‌ലാഷ്ബാക്ക് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സമീറ. താന്‍ ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയതിന്റെ ഓര്‍മ്മകളാണ് സമീറ റെഡ്ഡി പുതിയ പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്നത്. ആരാധകരേയും ഈ ചിത്രങ്ങള്‍ പഴയ കാലത്തിലേക്ക് കൊണ്ടു പോവുകയാണ്. ചിത്രങ്ങള്‍ക്കൊപ്പം സമീറ കുറിച്ച വാക്കുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആദ്യ ഓഡിഷന്‍

1998 ലായിരുന്നു എന്റെ ആദ്യ ഓഡിഷന്‍. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രത്തിന് വേണ്ടിയായിരുന്നു അത്. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. അതുകൊണ്ട് നല്ല രീതിയില്‍ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല, അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. പിന്നീടുള്ള രണ്ട് വര്‍ഷം ഞാനൊരു വാച്ച് കമ്പനിയില്‍ ജോലി ചെയ്തു. വീണ്ടും ധൈര്യം സംഭരിച്ച് ഞാനെന്റെ ആദ്യ മ്യൂസിക് വീഡിയോ ആഹിസ്ത കിജിയെ ബാത്തേന്‍ ചെയ്തുവെന്നാണ് സമീറ പറയുന്നത്.

പാട്ട്

സമീറയുടെ അരങ്ങേറ്റ ആല്‍ബത്തിലെ പാട്ട് വന്‍ ഹിറ്റായിരുന്നു. ഒരുകാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു ആ പാട്ട്. ബോളിവുഡിലെ പോപ്പ് ആല്‍ബങ്ങളുടെ നല്ല കാലത്തിറങ്ങിയ പാട്ട് പ്രണയിതാക്കളും യുവാക്കളുമൊക്കെ ഏറ്റെടുത്ത ഒന്നായിരുന്നു. ആ സമീറ തന്നെയാണ് പിന്നീട് തമിഴിലും ബോളിവുഡിലുമെല്ലാം ഹിറ്റ് ചിത്രങ്ങളിലെ നായികയായി എത്തിയതെന്ന് പോലും ആരാധകര്‍ക്ക് വിശ്വസിക്ക്ാന്‍ സാധിക്കാത്തത്ര വലിയ മാറ്റമായിരുന്നു താരത്തിന്റെ കരിയറില്‍ പിന്നീടുണ്ടായത്.

പ്രിയപ്പെട്ട ഗാനം


അതേസമയം തന്റെ പോസ്റ്റില്‍ തനിനാടന്‍ ലുക്കില്‍ ദാവണിയണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് സമീറ പങ്കുവച്ചിരിക്കുന്നത്. മുടി ഇരുവശങ്ങളിലുമായി പിന്നി കെട്ടി അതിസുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാവുക. അധികം വൈകാതെ തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാിയരുന്നു. ഏത് ചിത്രത്തിന് വേണ്ടിയായിരുന്നു സമീറ ഓഡിഷന് പോയതെന്നാണ് മികക്കവര്‍ക്ക് അറിയേണ്ടത്.

അതേസമയം ഇന്നതെ ആ മ്യൂസിക് വീഡിയോ ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ പോലും വലിയ ഹിറ്റാണെന്നും ആരാധകര്‍ പറയുന്നത്. അതാണ് ഇപ്പോഴും എന്റെ പ്രിയപ്പെട്ട ഗാനം സമീറ, ആ പാട്ട് വന്നപ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ ആരാധകനായി... എന്നും ആരാധകര്‍ കമന്റിലൂടെ പറയുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ പഴയ പാട്ടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുന്നത്.

മലയാളത്തിലും

സൂര്യ നായകനായെത്തിയ വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താരമാകുന്നത്. ഒരു നാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തിലും സമീറ എത്തിയിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം വരദനായകയിലാണ് സമീറ ഒടുവില്‍ അഭിനയിച്ചത്. വിവാഹത്തോടെ അഭിനയജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായി തുടരുകയാണ് സമീറ റെഡ്ഡി ഇപ്പോള്‍.

More from Filmibeat

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X