ആമിര്‍ നായികയെ ബലാത്സംഗം ചെയ്യാന്‍ നോക്കി, അത് ചോദ്യം ചെയ്യു ആദ്യം; കിരണിനോട് ആനിമല്‍ സംവിധായകന്‍

ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ സിനിമയാണ് ആനിമല്‍. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വെങയാണ് സിനിമ സംവിധാനം ചെയ്തത്. അതേസമയം കടുത്ത വിമര്‍ശനങ്ങളും ചിത്രം നേരിടുകയുണ്ടായി. ചിത്രത്തിലെ വയലന്‍സും സ്ത്രീവിരുദ്ധതയുമെല്ലാം കടുത്ത തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സിനിമാ ലോകത്തു നിന്നടക്കം ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. അതിലൊരാളായിരുന്നു സംവിധായകയും നിര്‍മ്മാതാവുമായ കിരണ്‍ റാവു.

സന്ദീപ് റെഡ്ഡിയുടെ സിനിമകള്‍ സ്ത്രീവിരുദ്ധതയും സ്റ്റോക്കിംഗും ആഘോഷിക്കുന്നതാണെന്നായിരുന്നു കിരണ്‍ റാവുവിന്റെ വിമര്‍ശനം. ഇപ്പോഴിതാ കിരണ്‍ റാവുവിന് മറുപടിയുമായി സന്ദീപ് റെഡ്ഡി എത്തിയിരിക്കുകയാണ്. കിരണിന്റെ മുന്‍ ഭര്‍ത്താവായ ആമിര്‍ ഖാന്റെ സിനിമകളേയും വിമര്‍ശിക്കണം എന്നാണ് സന്ദീപ് റെഡ്ഡി പറയുന്നത്. ആമിര്‍ ഖാന്‍ നായികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു സന്ദീപ് റെഡ്ഡിയുടെ മറുപടി.

Sandeep Reddy Venga

''ചിലര്‍ അവര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കുന്നില്ല. അസിസ്റ്റന്റ് ഡയറക്ടര്‍ ഒരു സൂപ്പര്‍ താരത്തിന്റെ രണ്ടാമത്തെ മുന്‍ ഭാര്യ ബാഹുബലിയും കബീര്‍ സിംഗും സ്ത്രീവിരുദ്ധതയും സ്റ്റോക്കിംഗ് പ്രൊമോട്ട് ചെയ്യുന്നുവെന്ന് പറഞ്ഞത് കാണിച്ചു തന്നു. എനിക്ക് തോന്നുന്നത് അവര്‍ക്ക് സ്‌റ്റോക്കിംഗും സമീപിക്കുന്നതും തമ്മില്‍ വേര്‍തിരിച്ച് കാണാന്‍ സാധിക്കുന്നില്ലെന്നാണ്'' എന്നായിരുന്നു സന്ദീപ് റെഡ്ഡി പറഞ്ഞത്.

പിന്നാലെയാണ് സന്ദീപ് റെഡ്ഡി ആമിര്‍ ഖാന്റെ സിനിമയെ വിമര്‍ശിക്കുന്നത്. 1990 ല്‍ പുറത്തിറങ്ങിയ സിനിമയായ ദില്ലില്‍ ആമിര്‍ ഖആന്‍ നായികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അടുത്ത സീനില്‍ ഇരുവരും പ്രണയത്തിലാകുന്നുണ്ടെന്നായിരുന്നു സന്ദീപ് ചൂണ്ടിക്കാണിച്ചത്. മറ്റുള്ളവരെ ആക്രമിക്കും മുമ്പ് സ്വന്തം ചുറ്റുപാടും എന്ന് നോക്കണമെന്നും സന്ദീപ് പറയുന്നുണ്ട്.

''എനിക്ക് ആ സ്ത്രീയോട് പറയാനുള്ളത് പോയി ആമിര്‍ ഖാന്റെ കമ്പെ ജൈസി ഘഡി ഹേ പാട്ട് കാണാനാണ്. എന്തായിരുന്നു അത്? എന്നിട്ട് എന്റെയടുത്തേക്ക് വാ. ദില്‍ ഓര്‍മ്മയുണ്ടോ? അയാള്‍ ഏതാണ്ട് ബലാത്സംഗത്തിനാണ് ശ്രമിച്ചത്. അവള്‍ തെറ്റ് ചെയ്തത് പോലെ തോന്നിപ്പിച്ചു. പിന്നെ അവര്‍ പ്രണയത്തിലുമായി. എന്തായിരുന്നു അതെല്ലാം? സ്വന്തം ചുറ്റും നോക്കാതെ ഇങ്ങനെ എങ്ങനെയാണ് മറ്റുള്ളവരെ ആക്രമിക്കുക?'' എന്നും സന്ദീപ് പറയുന്നുണ്ട്.

Sandeep Reddy Venga

നേരത്തെ ആനിമലിലെ പല രംഗങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സന്ദീപിന്റെ മുന്‍ സിനിമയായ അര്‍ജുന്‍ റെഡ്ഡിയും ചിത്രത്തിന്റെ ഹിന്ദി റീമേക്കായ കബീര്‍ സിംഗുമെല്ലാം സമാനമായ രീതിയില്‍ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്നതിന്റെ പേരില്‍ വിമര്‍ശനം നേരിട്ടവയാണ്. ആനിമലില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ച നായക കഥാപാത്രം രശ്മിക മന്ദാനയുടെ നായികയുടെ പിന്‍ഭാഗത്തെക്കുറിച്ച് പറയുന്ന വാക്കുകളും വലിയ വിവാദമായിരുന്നു. എന്നാല്‍ അതൊരു പ്രശംസയാണെന്നായിരുന്നു സന്ദീപ് റെഡ്ഡിയുടെ വാദം.

അതേസമയം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു ആനിമല്‍ നേടിയത്. രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം. രശ്മിക മന്ദാന നായികയായപ്പോള്‍ തൃപ്തി ദിമ്രി, ബോബി ഡിയോള്‍, അനില്‍ കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് രണ്‍ബീര്‍ കപൂറിനെ തേടി മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവുമെത്തിയിരുന്നു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X