For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കാമുകന്മാരെ എനിക്ക് അറിയുക പോലുമുണ്ടായിരുന്നില്ല; പേടിപ്പിക്കുന്ന ഓര്‍മ്മ പങ്കുവച്ച് സംഗീത ബിജ്‌ലാനി

  |

  ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു സംഗീത ബിജ്‌ലാനി. ഓണ്‍ സ്‌ക്രീനില്‍ ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും സംഗീതയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പേരിനൊപ്പം പലരുടേയും പേരുകള്‍ ഗോസിപ്പ് കോളങ്ങള്‍ എഴുതിപിടിപ്പിച്ചിരുന്നു. സല്‍മാന്‍ ഖാനുമായുള്ള പ്രണയം മുതല്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ വിവാഹം കഴിക്കുന്നത് വരെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ വ്യക്തജീവിതം മാസികകള്‍ ആഘോഷമാക്കിയതിനെക്കുറിച്ച് സംഗീത മനസ് തുറന്നിരുന്നു.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  തന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കുന്നവരുടെ പേരുകള്‍ പോലും തനിക്ക് സത്യത്തില്‍ അറിയുമായിരുന്നില്ലെന്നാണ് സംഗീത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരസുന്ദരി മനസ് തുറന്നത്. ''എരിവും പുളിയുമുള്ള റിപ്പോര്‍ട്ടുകള്‍ കൊണ്ട് മാസികകള്‍ നമ്മളെ വലിച്ച് കീറുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ കണ്ട് പലപ്പോഴും ഞാന്‍ പേടിച്ചിട്ടുണ്ട്. എനിക്ക് യാതൊരു പരിചയവുമില്ലാത്ത വ്യക്തിയുമായി ഞാന്‍ പ്രണയത്തിലാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു'' എന്നാണ് താരം പറയുന്നത്.

  അന്ന് തനിക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ തന്റെ അമ്മ കൂടെ വരുമായിരുന്നുവെന്നും സംഗീത പറയുന്നുണ്ട്.'' ഇന്നത്തെ പോലെയല്ല. അന്നത്തെ കാലത്ത് അമ്മമാര്‍ മക്കള്‍ക്കൊപ്പം സെറ്റിലെത്തുമായിരുന്നു. അവരുടെ സാന്നിധ്യത്തില്‍ എനിക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു. സെറ്റില്‍ എന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മയായിരുന്നു'' എന്നാണ് സംഗീത പറയുന്നത്.

  മുമ്പൊരിക്കല്‍ കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ സംഗീതയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് സംഗീത മനസ് തുറന്നിരുന്നു. '' ഒരു സമയമുണ്ടായിരുന്നു, ഞാന്‍ ശരിക്കും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നടന്നില്ല. എന്നും ഞാന്‍ വിവാഹത്തിന്റെ അരികില്‍ വരെ എത്തിയിട്ടുണ്ട്. പക്ഷെ ചിലര്‍ക്ക് അവസാന നിമിഷം കൈവിട്ടു പോകും. ഞാനൊരു നല്ല കാമുകനാണ് പക്ഷെ ജീവിത കാലം മുഴുവന്‍ എന്നെ സഹിക്കുക ബുദ്ധിമുട്ടാണ്. സംഗീതയുമായുള്ള വിവാഹത്തിന്റെ കാര്‍ഡ് വരെ തയ്യാറായിരുന്നു'' എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

  സല്‍മാനും സംഗീതയും പത്ത് വര്‍ഷത്തോളം പ്രണയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹത്തിന് അരികിലെത്തിയ ശേഷം പിരിയുകയായിരുന്നു. പിന്നീട് 1996 നവംബര്‍ 14 ന് സംഗീത മുന്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദിനെ വിവാഹം കഴിക്കുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികള്‍ പക്ഷെ 2010 ല്‍ വേര്‍പിരിഞ്ഞു. മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനും കുടുംബവുമായും ഇപ്പോഴും നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് സംഗീത. ഈയ്യുടത്ത് ജാക്കി ഷ്രോഫിനൊപ്പം ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി സംഗീത എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച ത്രിദേവ് വന്‍ വിജയമായിരുന്നു.

  Also Read: ബിഗ് ബോസിലെ ഫേക്ക് അയാളാണ്, നേരത്തെ അറിയാമായിരുന്നു, അകത്ത് വന്നപ്പോൾ മാറി, വെളിപ്പെടുത്തി ഋതു

  John Brittas about why Mammootty not get Padma Bhushan

  1988 ല്‍ പുറത്തിറങ്ങിയ ഖാത്തില്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ അരങ്ങേറ്റം. പിന്നീട് ത്രിദേവ്, ഹത്ത്യാര്‍, ജുര്‍മ്, യോദ്ധ, ഇസത്ത്, ലക്ഷ്മണ്‍ രേഖ, തുടങ്ങിയ ഹിറ്റുകളിലെ നായികയായി മറി. ഹിന്ദിയ്ക്ക് പുറമെ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം.

  നേരത്തെ അസ്ഹറുദ്ദീന്റെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ സംഗീതയുടെ വേഷം അഭിനയിച്ചത് നര്‍ഗിസ് ഫഖ്രി ആയിരുന്നു. എന്നാല്‍ തന്നെ മോശമായാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് സംഗീത രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ചിത്രത്തിന്റെ മേക്കേഴ്‌സും നായകന്‍ ഇമ്രാന്‍ ഹാഷ്മിയും നിരസിക്കുകയായിരുന്നു. ബിഗ് സ്‌ക്രീനിലേക്ക് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: salman khan
  English summary
  Sangeeta Bijalni Reveals She Got Horrified Reading Rumours About Her Linkups
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X