എന്‍കൗണ്ടറില്‍ കൊല്ലുമെന്ന ഭയം; സഞ്ജയ് ദത്ത് പേടിച്ച് വിയര്‍ത്തു, പനി പിടിച്ചു: വെളിപ്പെടുത്തി പുസ്തകം

സഞ്ജയ് ദത്തിന്റെ ജയില്‍ വാസത്തെക്കുറിച്ച് മനസ് തുറന്നത് മുന്‍ ഐപിഎസ് ഓഫീസര്‍ മീരാന്‍ ഛദ്ദ ബോര്‍വാങ്കര്‍. സഞ്ജയ് ദത്തിന് ജയിലില്‍ പ്രത്യേക പരിഗണനകളൊന്നും നല്‍കിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ജയിലില്‍ നന്നായി പെരുമാറാനാണ് എന്നും സഞ്ജയ് ദത്ത് ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ പറയുന്നു. അല്ലാത്തപക്ഷം സഞ്ജയ് ദത്തിന്റെ പരോള്‍ നിഷേധിക്കപ്പെടുമായിരുന്നുവെന്നും അവര്‍ പറയുന്നു. സഞ്ജയ് ദത്തിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയപ്പോഴുണ്ടായ സംഭവവും മീരാന്‍ പറയുന്നുണ്ട്.

സൈറസ് ബറോച്ചയുടെ പോഡ്കാസ്റ്റിലായിരുന്നു മീരാന്‍ ഛദ്ദ മനസ് തുറന്നത്. ''അദ്ദേഹം തന്റെ ആളുകള്‍ വഴി ഞാന്‍ പഞ്ചാബുകാരിയാണെന്ന് മനസിലാക്കി. എന്നോടദ്ദേഹം നന്നായി പെരുമാറി. പക്ഷെ പ്രധാന പ്രശ്‌നം, മീഡിയ പറയുന്നത് പോലെ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. അദ്ദേഹം നന്നായാണ് പെരുമാറിയതും. കാരണം അദ്ദേഹത്തിന്റെ പെരുമാറ്റം നോക്കിയാണ് പരോള്‍ കൊടുക്കുന്നത്. നന്നായി പെരുമാറിയില്ലെങ്കില്‍ കിട്ടില്ലായിരുന്നു. അതുകൊണ്ട് ജോലിയൊക്കെ ചെയ്തു''' എന്നാണ് അവര്‍ പറയുന്നത്.

Sanjay Dutt

പിന്നീട് രാജ്കുമാര്‍ ഹിറാനിയുടെ സഹായത്തോടെ ജയിലില്‍ ഒരു ഷോ നടത്താന്‍ സഞ്ജയ് ദത്ത് സഹായിച്ചുവെന്നും മീരാന്‍ പറയുന്നുണ്ട്. ജയിലിലെ ഒരു വെല്‍ഫെയര്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഷോയെന്നും അവര്‍ പറയുന്നുണ്ട്. പിന്നാലെ സഞ്ജയ് ദത്തിന് വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു കൊടുക്കുന്നുവെന്ന വിവാദത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്.

''അതൊരു വിവാദമേയല്ല. വലിയ രാഷ്ട്രീയ നേതാക്കളും ബോളിവുഡ് നടന്മാരും നടിമാരുമൊക്കെ വരുമ്പോള്‍ അവര്‍ക്ക് തോന്നും അവര്‍ വലിയ വിഐപികളാണെന്ന്. പക്ഷെ നിയമത്തെക്കുറിച്ചുള്ള അവരുടെ അറിവ് വളരെ ചെറുതാകും. സഞ്ജയ് ദത്ത് ആര്‍തര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ അണ്ടര്‍ ട്രയല്‍ ആയിരുന്നു. അതിനാല്‍ ഭക്ഷണം ലഭിക്കുമായിരുന്നു. അദ്ദേഹത്തെ യേരവാഡയിലേക്ക് മാറ്റുമ്പോള്‍ അദ്ദേഹം കണ്‍വിക്ട് ആയിട്ടുണ്ടായിരുന്നു'' അവര്‍ പറയുന്നു.

''മജിസ്‌ട്രേറ്റിന്റെ ഓര്‍ഡറും ഭക്ഷണം കൊണ്ടുവരാന്‍ നേടിയെടുത്തിരുന്നു. മജിസ്‌ട്രേറ്റിന് തെറ്റുപറ്റി. ഞങ്ങള്‍ ഈ ഓര്‍ഡറിനെ ചലഞ്ച് ചെയ്യുമെന്ന് പറഞ്ഞു. 100 ശതമാനവും ജയിക്കുമെന്നും അറിയാമായിരുന്നു. നിങ്ങള്‍ക്ക് വീട്ടിലെ ഭക്ഷണം കിട്ടില്ലെന്ന് പറഞ്ഞു. പക്ഷെ ആദ്യത്തെ ദിവസം മുതല്‍ അദ്ദേഹം എനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. ആ ഓര്‍ഡറിനെ ചലഞ്ച് ചെയ്യാനും അത് പിന്‍വലിപ്പിക്കാനുമൊക്കെ കുറച്ച് സമയമെടുത്തു. പക്ഷെ ആദ്യ ദിവസം മുതലേ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യാനാണ് അദ്ദേഹം പറഞ്ഞത്'' മീരാന്‍ പറയുന്നു.

Sanjay Dutt

തന്റെ പുസ്തകത്തില്‍ സഞ്ജയ് ദത്തിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ചും മീരാന്‍ പറയുന്നുണ്ട്. ''വഴിമധ്യേ തന്നെ എന്‍കൗണ്ടറില്‍ കൊന്നു കളയുിമെന്ന് സഞ്ജയ് ദത്ത് ഭയന്നിരുന്നു. അദ്ദേഹത്തിന് ശരിക്കും പേടിയായി. വിയര്‍ക്കാനും പനിക്കുന്നുണ്ടെന്ന് പറയാനും തുടങ്ങി. എന്നാല്‍ ഇതേസമയം അദ്ദേഹത്തെ ജയിലില്‍ നിന്നും മാറ്റുന്നുവെന്ന വാര്‍ത്ത ലീക്കായി. അദ്ദേഹത്തെ കാണാനായി ജയിലിന് മുന്നില്‍ ആരാധകര്‍ ഒഴുകിയെത്തി'' എന്നാണ് പുസ്തകത്തില്‍ മീരാന്‍ പറയുന്നത്.

''അതിനാല്‍ ഞങ്ങള്‍ ജയില്‍ മാറ്റുന്നത് നീട്ടി വച്ചു. അദ്ദേഹത്തിന്റെ എന്‍കൗണ്ടറിനെക്കുറിച്ചുള്ള ആശങ്കയും നീക്കേണ്ടതുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ വിജയകരമായി തന്നെ മാറ്റുകയും ചെയ്തു'' എന്നും അവര്‍ പറയുന്നുണ്ട്.

More from Filmibeat

Read more about: sanjay dutt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X