twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാന്‍സര്‍ ആണെന്ന് കേട്ടപ്പോള്‍, ഭാര്യയേയും മക്കളേയും ഓര്‍ത്ത് മണിക്കൂറുകളോളം കരഞ്ഞു: സഞ്ജയ് ദത്ത്

    |

    ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് സഞജയ് ദത്ത്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ സഞ്ജയ് ദത്ത് തന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങളും വെല്ലുവിളികളും നേരിട്ടിട്ടുള്ള താരമാണ്. മയക്കുമരുന്ന് ഉപയോഗം മുതല്‍ ജയില്‍വാസം വരെ സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതത്തിലുണ്ട്. തന്റെ ജീവിതത്തിലെ ഇരുണ്ട നാളുകളെക്കുറിച്ച് സംസാരിക്കാന്‍ സഞ്്ജയ് ദത്ത് മടിക്കാറില്ലെന്നതും വസ്തുതയാണ്. ഇപ്പോഴിതാ ക്യാന്‍സറിനെ അതിജീവിച്ചതിനെക്കുറിച്ചും സഞ്ജയ് ദത്ത് മനസ് തുറക്കുകയാണ്. ഈയ്യടുത്തായിരുന്നു താരത്തിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്.

    തമിഴ് അയ്യർ താലിയും ക്രിസ്ത്യൻ താലിയും അണിഞ്ഞു; ആദ്യ ഭാര്യ എവിടെ എന്ന് ചോദിക്കുന്നവരുണ്ട്, ടോഷും ചന്ദ്രയുംതമിഴ് അയ്യർ താലിയും ക്രിസ്ത്യൻ താലിയും അണിഞ്ഞു; ആദ്യ ഭാര്യ എവിടെ എന്ന് ചോദിക്കുന്നവരുണ്ട്, ടോഷും ചന്ദ്രയും

    യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജയ് ദത്ത് മനസ് തുറന്നത്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു സഞ്ജയ് ദത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. പിന്നാലെ താരം ചികിത്സ തേടുകയായിരുന്നു. ഈ സമയത്തായിരുന്നു സഞ്ജയ് ദത്ത് കെജിഎഫ് 2വിന്റെ ഭാഗമാകുന്നതും. ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ ദിവസത്തതെക്കറിച്ച് സഞ്ജയ് ദത്ത് മനസ് തുറക്കുന്നത് വിശദമായി വായിക്കാം തുടര്‍ന്ന്.

    ശ്വാസം നഷ്ടമായി

    ''ലോക്ക്ഡൗണിലെ ഒരു സാധാരണ ദിവസമായിരുന്നു അത്. സ്‌റ്റെപ്പ് കയറുമ്പോള്‍ എനിക്ക് ശ്വാസം നഷ്ടമായി. ഞാന്‍ ഒന്നു കുളിച്ചു. എനിക്ക് ശ്വാസിക്കാനായില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ എന്റെ ഡോക്ടറെ വിളിച്ചു. എക്‌സ് റേയില്‍ എന്‍റെ ശ്വാസകോശങ്ങളുടെ പകുതിയില്‍ അധികവും വെളളത്തിലായിരുന്നുവെന്ന് മനസിലായി. അവര്‍ക്ക് വെള്ളം മുഴുവന്‍ പുറത്ത് കളയേണ്ടി വന്നിരുന്നു. അവരെല്ലാം കരുതിയത് ടിബി ആണെന്നായിരുന്നു. പക്ഷെ ക്യാന്‍സര്‍ ആയിരുന്നു'' എന്നാണ് സഞ്ജയ് ദത്ത് ആ ദിവസത്തെക്കുറിച്ച് പറയുന്നത്.

    ജീവിതം ഫ്‌ളാഷായി വന്നു

    ''എന്നോട് എങ്ങനെ പറയുമെന്നത് വലിയ പ്രശ്‌നമായിരുന്നു. ഞാന്‍ ആരുടെയെങ്കിലും മുഖം ഇടിച്ച് പൊളിച്ചേനെ. അതുകൊണ്ട് എന്റെ സഹോദരിയാണ് പറഞ്ഞത്. ഓക്കെ, എനിക്ക് ക്യാന്‍സര്‍ ആണ്. ഇനിയെന്താണെന്നായിരുന്നു ഞാന്‍ ചോദിച്ചത്. പിന്നെ പ്ലാനിംഗുകള്‍ ആരംഭിച്ചു. പക്ഷെ രണ്ട് മൂന്ന് മണിക്കൂര്‍ ഞാന്‍ കരഞ്ഞു. ഞാന്‍ എന്റെ കുട്ടികളേയും ഭാര്യയേും ജീവിതത്തേയും കുറിച്ചായിരുന്നു ചിന്തിച്ചത്. ജീവിതം ഫ്‌ളാഷായി വന്നു. ഇനി ദുര്‍ബലനാകില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആദ്യം ചികിത്സയ്ക്കായി യുഎസിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷെ വിസ കിട്ടിയില്ല. അതോടെ ഇവിടെ തന്നെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നായിരുന്നു താരം പറയുന്നത്.

    മുടി കൊഴിയും

    ''എന്റെ മുടി കൊഴിയുമെന്നും മറ്റ് പലതും സംഭവിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഞാന്‍ എന്റെ ഡോക്ടറോട് പറഞ്ഞു, എനിക്കൊന്നും സംഭവിക്കില്ല. എന്റെ മുടി കൊഴിയില്ല, ഞാന്‍ ഛര്‍ദ്ദിക്കില്ല. ഞാന്‍ കിടക്കയില്‍ കിടക്കില്ല. അവര്‍ അത് കേട്ട് പുഞ്ചിരിച്ചു. കീമിയോ തെറാപ്പി ചെയ്ത ശേഷം ഞാന്‍ വന്ന് ഒരു മണിക്കൂര്‍ സൈക്കിള്‍ ഓടിച്ചു. എല്ലാ ദിവസും ചെയ്തു. ഓരോ കോമിയോക്ക് ശേഷവും ചെയ്തു. ഭ്രാന്തമായിരുന്നു അതൊക്കെ. കീമിയോ ചെയ്ത് വന്ന ശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ ബാഡ്മിന്റണ്‍ കളിച്ചു'' എന്നാണ് താരം പറയുന്നത്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ഞാന്‍ എന്നെ കൈവിട്ടിരുന്നു

    തന്റെ ഡോക്ടറെ നിര്‍ദ്ദേശിച്ചത് ഹൃത്വിക് റോഷന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷനാണെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തനിക്ക് പഴയ തന്നെ കിട്ടിയെന്നും സഞ്്ജയ് ദത്ത് പറയുന്നു. ''ഇങ്ങനെയാണ്് ഇതിനെ വെല്ലുവിളിക്കുക. ഇപ്പോള്‍ രണ്ട് മാസമായി ഞാന്‍ ജിമ്മില്‍ പോകുന്നുണ്ട്. ഭാരം കുറഞ്ഞു. മസിലുകള്‍ തിരികെ വന്നു. പഴയ ഞാനായി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അറിയുന്ന ആ സഞ്ജയ് ദത്ത്, എനിക്ക് ആ സഞ്ജയ് ദത്ത് ആകണം. ഞാന്‍ എന്നെ കൈവിട്ടിരുന്നു. പക്ഷെ ഇനിയില്ല'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: sanjay dutt
    English summary
    Sanjay Dutt Recalls The Day He Got Diagnosed Cancer And How He Cried
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X