twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചികിത്സ വേണ്ട, അമ്മയേയും ഭാര്യയേയും പോലെ ഞാനും മരിച്ചോളാം; ക്യാന്‍സറിനെക്കുറിച്ച് സഞ്ജയ് ദത്ത്‌

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുള്ള താരം. ബോൡവുഡിന്റെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. തന്റെ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളിലൂടേയും മോശം സമയത്തിലൂടേയും സഞ്ജയ് ദത്തിന് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഒരുകാലത്ത് മയക്കുമരുന്നിന് അടിമയായിരുന്നതിനെക്കുറിച്ച് പലപ്പോഴും സഞ്ജയ് ദത്ത് സംസാരിച്ചിട്ടുണ്ട്.

    Also Read: രണ്ടാം തവണയാണിങ്ങനെ, ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് ബീന ആന്റണി; ബിഗ് ബോസിനെ പറ്റിയും നടിAlso Read: രണ്ടാം തവണയാണിങ്ങനെ, ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് ബീന ആന്റണി; ബിഗ് ബോസിനെ പറ്റിയും നടി

    ഈയ്യടുത്തായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ മറ്റൊരു പ്രതിസന്ധി കടന്നു വരുന്നത്. താരത്തിന് അര്‍ബുദ രോഗം പിടിപെട്ടിരുന്നു. 2020 ലായിരുന്നു താരത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ ഷംഷേര എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സഞ്ജയ് ദത്തിന് ക്യാന്‍സര്‍ ബാധിക്കുന്നത്.

    Sanjay Dutt

    ശ്വാസകോശത്തിലായിരുന്നു സഞ്ജയ് ദത്തിന് ്അര്‍ബുദം ബാധിക്കുന്നത്. ഇപ്പോഴിതാ തന്റെ രോഗകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സഞ്ജയ് ദത്ത്. താന്‍ ചികിത്സ തേടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്നുമാണ് സഞ്ജയ് ദത്ത് പറയുന്നത്. എന്നാല്‍ പിന്നീട് താരം രോഗമുക്തനാവുകയും വീണ്ടും അഭിനയത്തിലേക്ക് എത്തുകയും ചെയ്തു. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഷംഷേര മത്രമല്ല കന്നഡ ചിത്രം കെജിഎഫ് ടുവിലും അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ചികിത്സയ്ക്കിടയില്‍ പോലും സഞ്ജയ് ദത്ത് കഠിനമേറിയ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി. തന്റെ കുടുംബത്തിലെ ആരും ഒപ്പമുണ്ടായിരുന്നില്ല ആ സമയത്തെന്നാണ് താരം പറയുന്നത്. തന്റെ കുടുംബത്തില്‍ പലര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിട്ടുണഅടെന്നും താരം പറയുന്നുണ്ട്. തന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ വിവരം തനിക്ക് ലഭ്യമായിരുന്നില്ലെന്നും താരം പറയുന്നുണ്ട്.

    ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ സഹോദരി പ്രിയയോട് തനക്ക് കീമോതെറാപ്പി വേണ്ടെന്നും മരിക്കാന്‍ തയ്യാറാണെന്നും പറഞ്ഞുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. തന്റെ കുടുംബത്തില്‍ ക്യാന്‍സര്‍ വന്ന് മരിച്ചവരെക്കുറിച്ചും താരം ഓര്‍ക്കുന്നുണ്ട്. അമ്മ നര്‍ഗിസ് ദത്തും ആദ്യ ഭാര്യ റിച്ച ശര്‍മ മരിച്ചതും ക്യാന്‍സര്‍ ബാധിച്ചായിരുന്നുവെന്നാണ് ദത്ത് പറയുന്നത്. എന്നിരുന്നാലും താരം ചികിത്സയിലേക്ക് തന്നെ എത്തുകയായിരുന്നു.

    ചികിത്സയ്ക്കിടെ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും സഞ്ജയ് ദത്ത് ഓര്‍ക്കുന്നുണ്ട്. പുറം വേദനയായിരുന്നു ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടപ്പോള്‍ വേദന സംഹാരികള്‍ നല്‍കിയെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. ഒടുവില്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന വിവരം വളരെ കാഷ്വലായിട്ടാണ് പറഞ്ഞതെന്നും താരം ഓര്‍ക്കുന്നുണ്ട്. ഈ സമയത്ത് തന്റെ കുടുംബത്തിലെ ആരും തന്നെ അരികിലുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

    Also Read: നാല് വര്‍ഷം കഴിഞ്ഞാല്‍ വീട്ടിലിരിക്കേണ്ടി വരും! അയാളത് മുഖത്ത് നോക്കി പറഞ്ഞു: ധന്യ മേരി വര്‍ഗ്ഗീസ്‌Also Read: നാല് വര്‍ഷം കഴിഞ്ഞാല്‍ വീട്ടിലിരിക്കേണ്ടി വരും! അയാളത് മുഖത്ത് നോക്കി പറഞ്ഞു: ധന്യ മേരി വര്‍ഗ്ഗീസ്‌

    തന്റെ കുടുംബത്തിലുണ്ടായിരുന്ന ക്യാന്‍സര്‍ രോഗികളുടെ അനുഭവമാണ് സഞ്ജയ് ദത്തിനെ മരണം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ആ സമയത്ത് തന്റെ ഭാര്യ ദുബായിലായിരുന്നുവെന്നും തനിക്കൊപ്പമുണ്ടായിരുന്നത് സഹോദരിയായിരുന്നുവെന്നും താരം ഓര്‍ക്കുന്നുണ്ട്. ''എനിക്ക് കീമോതെറാപ്പിയൊന്നും വേണ്ട. ഞാന്‍ മരിക്കാനുള്ളതാണ്. ഞാന്‍ മരിച്ചോളാം എനിക്ക് ചികിത്സയൊന്നും വേണ്ട'' എന്നായിരുന്നു താരം സഹോദരിയോട് പറഞ്ഞത്.

    Sanjay Dutt

    എന്തായാലും താരം ചികിത്സ തേടുകയും രോഗത്തെ പരാജയപ്പെടുത്തുകയും ചെയ്തു. പിന്നാലെ തന്നെ സഞ്ജയ് ദത്ത് സിനിമയിലെക്ക് മടങ്ങിയെത്തി. കെജിഎഫ് ടുവിലും ഷംഷേരയിലും വില്ലനായി തകര്‍ത്താടുകയും ചെയ്തു. കെജിഎഫ് ടുവിലെ സഞ്ജയ് ദത്തിന്റെ വില്ലന്‍ വേഷം ഏറെ കയ്യടി നേടിയതായിരുന്നു. ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തമിഴിലേക്കും എത്തുകയാണ് സഞ്ജയ് ദത്ത്.

    കെജിഎഫ് ടുവിലൂടെ കന്നഡയിലെത്തിയ സഞ്ജയ് ദത്ത് തമിഴിലെത്തുന്നത് വിജയ് ചിത്രത്തിലൂടെയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നത്. പിന്നാലെ ബോളിവുഡിലും നിരവധി സിനിമകള്‍ സഞ്ജയ് ദത്തിന്റേതായി അണിയറയിലുണ്ട്.

    Read more about: sanjay dutt
    English summary
    Sanjay Dutt Reveals He Preferred Death Over Cancer Treatment And This Is Why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X