സഞ്ജയ് ദത്തിന് ഐശ്വര്യയോട് പ്രണയമായിരുന്നുവോ? സിനിമയിലേക്ക് വരണ്ടെന്ന് പറഞ്ഞത് രക്ഷിക്കാനോ?
ഇന്ത്യന്‍ സിനിമയുടെ താരറാണിയാണ് ഐശ്വര്യ റായ്. ഇന്നും ഐശ്വര്യയോളം ജനപ്രീതിയും ആരാധകവൃന്ദവുമുള്ളൊരു മറ്റൊരു നടിയില്ല. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ കരിയര്‍ ആരംഭിക്കുന്നത് തമിഴിലൂടെയായിരുന്നു. മണിരത്‌നത്തിന്റെ ഇരുവരിലൂടെ അരങ്ങേറിയ ഐശ്വര്യയ്ക്ക് കരിയറില്‍ പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്നും ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ തീയേറ്ററിലേക്ക് ഓടിയെത്തും ആരാധകര്‍.
കരിയറില്‍ സമാനതകളില്ലാത്ത കുതിപ്പ് തുടരുമ്പോഴും ഐശ്വര്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സല്‍മാന്‍ ഖാനുമായുള്ള പ്രണയവും പ്രണയതകര്‍ച്ചയും പിന്നീട് വിവേക് ഒബ്‌റോയുമായുണ്ടായ പ്രണയവുമൊക്കെ ബോളിവുഡിലെ എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നാണ്. പിന്നീടാണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അതേസമയം ഐശ്വര്യയെ പ്രണയിച്ചവരില്‍ മറ്റൊരു സൂപ്പര്‍ താരം കൂടെ ഉണ്ടായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സഞ്ജയ് ദത്ത് ആണ് ആ നടന്‍. ഇരുവരും നേരത്തെ ശബ്ദ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടില്ല. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഐശ്വര്യയോട് സഞ്ജയ് ദത്തിന് പ്രണയം തോന്നിയിരുന്നു എന്നാണ് ചില ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.
സിനിമയിലെത്തും മുമ്പ് തന്നെ ഐശ്വര്യയെ പരിചയമുണ്ടായിരുന്നു സഞ്ജയ് ദത്തിന്. മുമ്പൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സഞ്ജയ് ദത്ത് വിശദീകരിച്ചിരുന്നു. ഐശ്വര്യയെ കണ്ടതും ആരാണ് ആ സുന്ദരിയെന്ന് താന്‍ ചോദിച്ചുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. താന്‍ ഐശ്വര്യയെ കാണും മുമ്പ് തന്നെ തന്റെ സഹോദരിമാരായ പ്രിയ ദത്തും നമ്രതാ ദത്തും ഐശ്വര്യയുടെ ആരാധകരായി മാറിയിരുന്നു. അവര്‍ ഐശ്വര്യയെ കണ്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
ഐശ്വര്യയുടെ നമ്പര്‍ വാങ്ങുകയോ, പിന്നാലെ നടക്കുകയോ പൂവ് സമ്മാനിക്കുകയോ ചെയ്യരുതെന്ന് തന്റെ സഹോദരിമാര്‍ തനിക്ക് നേരത്തെ തന്നെ ഉപദേശം തന്നിരുന്നുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. അതേസമയം. സിനിമയിലേക്ക് വരാതെ മോഡലിംഗില്‍ തന്നെ തുടരാനായിരുന്നു അന്ന് സഞ്ജയ് ദത്ത് ഐശ്വര്യയ്ക്ക് നല്‍കിയ ഉപദേശം. അതിനുള്ള കാരണവും താരം പറയുന്നുണ്ട്.
''നിങ്ങള്‍ ഗ്ലാമര്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതോടെ അത് നിങ്ങളെ മാറ്റാന്‍ തുടങ്ങും. പക്വതയുള്ളവരാക്കും. നിങ്ങളുടെ നിഷ്‌കളങ്കത നഷ്ടമാകും. ഇപ്പോള്‍ അവളുടെ മുഖത്തുള്ള സൗന്ദര്യം നഷ്്ടമാകും. സിനിമ ലോകത്തെ കൈകാര്യം ചെയ്യുക എളുപ്പമല്ല. മത്സരം ശക്തമാണ്. എനിക്ക് അതിലും ഭംഗി വേണം, എനിക്ക് അവിടെ എത്തണം എന്ന ചിന്തയാണ്. നിങ്ങള്‍ രണ്ട് സ്റ്റെപ്പ് മുന്നോട്ട് വെക്കുമ്പോള്‍ അഞ്ച് സ്റ്റെപ്പ് പിന്നിലേക്ക് വലിച്ചിടാന്‍ അഞ്ഞൂറ് പേരുണ്ടാകും. അതോടെ നിങ്ങള്‍ കഠിനഹൃദയരാകും. നല്ല ഗുണങ്ങളൊക്കെ നഷ്്ടമാകും'' എന്നാണ് സഞ്ജയ് ദത്ത് ഐശ്വര്യയ്ക്ക് നല്‍കിയ ഉപദേശം.

''അത് സത്യമാണെന്ന് തോന്നുന്നു. നമ്മളെ കഠിനഹൃദയരാക്കുന്ന ഒരുപാട് കാര്യങ്ങള്‍ നമുക്ക് കൈകാര്യം ചെയ്യേണ്ടി വരും'' എന്നാണ് ഐശ്വര്യ നല്‍കിയ മറുപടി. പിന്നീട് ബോളിവുഡ് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചുവെങ്കിലും ഐശ്വര്യ ആദ്യം തിരഞ്ഞെടുത്തത് ഇരുവറായിരുന്നു. അതിലൂടെ നല്ലൊരു നടിയായി തന്നെ അടയാളപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് ആദ്യ സിനിമയിലൂടെ തന്നെ സാധിച്ചു.
''ഈ ഇന്‍ഡസ്ട്രിയില്‍ വികാരങ്ങളില്ല. നിങ്ങള്‍ നല്ല നിലയിലല്ലെങ്കില്‍ നിങ്ങളുടെ കൂടെ ആരുമുണ്ടാകില്ല. നല്ല നിലയിലാണെങ്കില്‍ എല്ലാവരും നിങ്ങളുടെ ചുറ്റും കാണും. എല്ലാവരും ഉള്ളപ്പോള്‍ കൈകാര്യം ചെയ്യുന്നത് വേറെ രീതിയിലാണ്. ആരുമില്ലാതാകുമ്പോള്‍ നിങ്ങളെ ഇനിയാര്‍ക്കും വേണ്ട എന്നത് അംഗീകരിക്കുക സങ്കടകരമാണ്'' എന്നും താന്‍ ഐശ്വര്യയോട് പറഞ്ഞതായി സഞ്ജയ് ദത്ത് ഓര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications