For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയ്‌ക്കൊപ്പം പ്രണയം, ഒടുവില്‍ പരസ്പരം മിണ്ടാതെയായി; തബുവിനെക്കുറിച്ച് സഞ്ജയ് കപൂര്‍

  |

  താരങ്ങളുടെ പാതയിലൂടെ സിനിമയിലെത്തിയ താരപുത്രന്മാരും പുത്രിമാരും ബന്ധുക്കളുമെല്ലാം ഒരുപാടുണ്ട്. ഇങ്ങനെ തങ്ങളുടെ മുമ്പുള്ള തലമുറ തുറന്നിട്ട പാതയിലൂടെ സിനിമയിലെത്തിയവരാണ് ആമിര്‍ ഖാനും സല്‍മാന്‍ ഖാനും രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും സാറ അലി ഖാനുമൊക്കെ. ഒരുപാട് പേര്‍ ഈ വഴിയിലൂടെ താരമായി മാറിയെങ്കിലും എല്ലാവര്‍ക്കും പ്രതീക്ഷിച്ചത് പോലെ വലിയ താരമായി മാറാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെ പ്രതീക്ഷയോടെ കടന്നു വന്ന് താരമാകാതെ പോയ നടനാണ് സഞ്ജയ് കപൂര്‍. സൂപ്പര്‍ താരമായ അനില്‍ കപൂറിന്റേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെ സഹോദരനാണ് സഞ്ജയ് കപൂര്‍.

  ഏജന്റ് മംമ്ത 007; ബോണ്ട് ഗേളായി മംമ്ത മോഹന്‍ദാസ്, കിടിലന്‍ ഫോട്ടോഷൂട്ട്

  പക്ഷെ തന്റെ സഹോദരനെ പോലെ വലിയ താരമായി മാറാന്‍ സഞ്ജയ് കപൂറിന് സാധിച്ചില്ല. പ്രേം ആയിരുന്നു സഞ്ജയ് കപൂറിന്റെ ആദ്യ സിനിമ. തബുവായിരുന്നു ചിത്രത്തിലെ നായിക. തബുവിന്റേയും ആദ്യ ബോളിവുഡ് ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം വര്‍ഷങ്ങളോളമാണ് നീണ്ടു പോയത്. പല കാരണങ്ങള്‍ കൊണ്ടും മുടങ്ങി പോവുകയായിരുന്നു. സിനിമ റിലീസ് ആകുന്നത് വരെ മറ്റൊരു സിനിമയില്‍ അഭിനയിക്കരുതെന്ന് കരാറുണ്ടായിരുന്നതിനാല്‍ സഞ്ജയ് മറ്റൊരു ചിത്രത്തിലും അക്കാലത്ത് അഭിനയിച്ചില്ല.

  തുടക്കം തന്നെ പാളിയ സഞ്ജയ് കപൂര്‍ ഭാഗ്യം കെട്ട നായകനാണെന്ന പേര് സ്വന്തമാക്കിയതോടെ ആ കരിയര്‍ അപ്രതീക്ഷിതമായി അധികം വൈകാതെ തന്നെ അവസാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ കരാര്‍ ലംഘിച്ച് തെലുങ്കിലൂടെ തബു അരങ്ങേറി. പിന്നീട് ബോളിവുഡിലെ സ്ഥിരം വഴികളിലൂടെ നടക്കാതെ വ്യത്യസ്തമായൊരു പാത സ്വീകരിച്ച് മുന്നേറിയ തബു ദേശീയ പുരസ്‌കാരം അടക്കം നേടിയ വലിയ നായികയായി മാറുകയും ചെയ്തു.

  പ്രേമില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തബുവും സഞ്ജയ് കപൂറും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ സിനിമ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിയുകയും ചെയ്തു. ഇരുവരും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതകളും വഴക്കുകളുമുണ്ടായിരുന്നു. തങ്ങളുടെ പ്രണയം തകര്‍ന്നതോടെ പരസ്പരം സംസാരിക്കാതെ പോലും വന്നുവെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സഞ്ജയ് തന്നെ വെളിപ്പെടുത്തുന്നുണ്ട്. നായകന്റേയും നായകിയുടേയും പ്രണയവും പ്രണയ തകര്‍ച്ചയും പിന്നീട് പരസ്പരം മിണ്ടാന്‍ പോലും കൂട്ടാക്കാതെ വന്നതുമെല്ലാം സിനിമയേയും സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.


  അതേ അഭിമുഖത്തില്‍ തന്നെ തന്റെ സഹോദരന്‍ അനില്‍ കപൂറുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ചും സഞ്ജയ് മനസ് തുറക്കുന്നുണ്ട്. ''എനിക്ക് അനിലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. മൂന്ന് നാല് കൊല്ലം അദ്ദേഹത്തോട് അതേക്കുറിച്ച് എല്ലാം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞ സംവിധായകനേയും കണ്ടു. പക്ഷെ അവസാന നിമിഷം അദ്ദേഹം നോ പറഞ്ഞു'' സഞ്ജയ് ഓര്‍ക്കുന്നു.

  ''എന്നെ അത് വല്ലാതെ ബാധിച്ചു. സിനിമ പരാജയപ്പെടുമെന്ന് കരുതിയിരുന്നുവെങ്കില്‍ പോലും എനിക്ക് വേണ്ടി ആ സിനിമ ചെയ്യാമായിരുന്നില്ലേ? അതേസമയത്താണ് അദ്ദേഹം യുവരാജിലും ബ്ലാക്ക് ആന്റ് വൈറ്റിലും അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിച്ച് എന്റെ സമയം കളഞ്ഞുവെന്ന് തോന്നി. മാനസികമായ ഞാന്‍ തകര്‍ന്നു. എന്റെ സഹോദരനായിരുന്നിട്ടും അദ്ദേഹം നോ പറഞ്ഞുവെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല'' സഞ്ജയ് പറയുന്നു.

  Recommended Video

  കരീന കപൂറിനെയും തേച്ചോട്ടിച്ച് മോൺസൺ | FilmiBeat Malayalam

  എന്നാല്‍ അതിനേക്കാള്‍ തന്നെ വേദനിപ്പിച്ചത് അനിലിനെ കാണാന്‍ ചെല്ലുമ്പോള്‍ ചെക്കുമായി ചെല്ലണമെന്ന് അദ്ദേഹത്തിന്റെ മനേജര്‍ തന്നോട് പറഞ്ഞതാണെന്നും സഞ്ജയ് ഓര്‍ക്കുന്നു. അനില്‍ തന്നില്‍ വിശ്വസിച്ചിരുന്നില്ല. പ്രതിഫലം കിട്ടില്ലെന്നാണ് അനില്‍ കരുതിയത് എന്നതാണ് തന്നെ കൂടുതല്‍ വേദനിപ്പിച്ചതെന്നാണ് സഞ്ജയ് പറയുന്നത്.

  Also Read: ഇനി ശിവാഞ്ജലി പ്രണയകാലം, അഞ്ജലിയോട് പ്രണയം പറയാൻ പാടുപെടുന്ന ശിവൻ

  പ്രേമിന് ശേഷം രാജ,സോച്ച്, ശക്തി ദ പവര്‍, തുടങ്ങി നിരവധി സിനിമകളില്‍ സഞ്ജയ് അഭിനയിച്ചു. എങ്കിലും പ്രതീക്ഷിച്ചത് പോലൊരു താരമായി മാറാന്‍ സാധിച്ചില്ല. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനിടെ നിര്‍മ്മാണത്തിലേക്കും അദ്ദേഹം ചുവടുവച്ചു. സോ ഫാക്ടര്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈം സീരീസായ ദ ലാസ്റ്റ് അവറിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

  Read more about: sanjay kapoor tabu
  English summary
  Sanjay Kapoor And Tabu Fell In Love During Prem But Seperated Before Finishing The Film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X