ഒരു സ്ത്രീ എന്റെ മാറിടത്തില്‍ കയറി പിടിച്ചു; ഞെട്ടിച്ച അനുഭവത്തെപ്പറ്റി സഞ്ജീത ഷെയ്ഖ്‌

ടെലിവിഷനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് ചുവടുമാറ്റിയ നടിയാണ് സഞ്ജീത ഷെയ്ഖ്. ഈയ്യടുത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഹീരമണ്ഡിയിലെ സഞ്ജീതയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സഞ്ജയ് ലീല ബന്‍സാലിയൊരുക്കിയ സീരീസ് വലിയ വിജയമായി മാറിയിരിക്കുകായണ്. ടെലിവിഷനില്‍ നിന്നുമുള്ള ചുവടുമാറ്റം ഒട്ടും എളുപ്പമല്ല, അതുകൊണ്ട് തന്നെ തന്റെ കരിയറില്‍ ധാരാളം വെല്ലുവിളികളെ അതിജീവിക്കേണ്ടി വന്നിരുന്നു.

തന്റെ കരിയറിലും വ്യക്തി ജീവിതത്തിലും വെല്ലുവിളികള്‍ നേരിടേണ്ടി വന്ന സഞ്ജീതയ്ക്ക് ചില മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ നൈറ്റ് ക്ലബ്ബില്‍ വച്ചുണ്ടായൊരു മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജീത. ഒരു സ്ത്രീ തന്റെ മാറിടത്തില്‍ കയറി പിടിച്ചുവെന്നാണ് സഞ്ജീത വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ അമ്പരന്നു പോയ നിമിഷമായിരുന്നു അതെന്നാണ് സഞ്ജീത പറയുന്നത്.

Sanjeeda Sheikh

''ഞാന്‍ ഒരു മങ്ങല്‍ പോലൊരു സംഭവം ഓര്‍ക്കുന്നു. ്അതൊരു പെണ്‍കുട്ടിയായിരുന്നു. ഒരു നൈറ്റ് ക്ലബില്‍ വച്ചായിരുന്നു. അരികിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടി എന്റെ മാറിടത്തില്‍ പിടിക്കുകയും കടന്നു പോവുകയുമായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ആണുങ്ങള്‍ മോശമായി പെരുമാറുമെന്നും പിന്നില്‍ അടിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ പെണ്‍കുട്ടികളും ഒട്ടും മോശമല്ല'' എന്നാണ് സഞ്ജീത പറയുന്നത്.

തന്റെ വിവാഹ മോചനത്തെക്കുറിച്ചും അഭിമുഖത്തില്‍ സഞ്ജീത സംസാരിക്കുന്നുണ്ട്. തനിക്ക് സംഭവിച്ചിതില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നാണ് സഞ്ജീത പറയുന്നത്. തനിക്ക് സംഭവിച്ചത് കാരണം ലോകത്തിലെ ഏറ്റവും വിഷാദിയായ മനുഷ്യന്‍ താനാണെന്നാണ് കരുതിയത് എന്നാണ് സഞ്ജീത പറയുന്നത്. അതിനെ മറി കടക്കാന്‍ സാധിച്ചതും സന്തോഷം കണ്ടെത്താന്‍ സാധിച്ചതും ഭാഗ്യവും അനുഗ്രഹവുമാണെന്നാണ് സഞ്ജീത പറയുന്നത്.

''എനിക്ക് സംഭവിച്ചതില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ലോകത്തിലെ ഏറ്റവും വിഷാദിയായ മനുഷ്യന്‍ ഞാനാണെന്നാണ് കരുതിയത്. ഞാന്‍ വളരെ ദുഖിതയായിരുന്നു. എന്താണ് എനിക്ക് സംഭവിക്കുന്നത്, എന്താണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് ചിന്തിച്ചിരുന്നു. പക്ഷെ അതിനെയെല്ലാം മറി കടക്കാനും സന്തോഷം കണ്ടെത്താനുമായി. ഞാന്‍ അനുഗ്രഹീതയാണ്'' എന്നാണ് താരം പറയുന്നത്.

''നമ്മളെ നിരുത്സാഹപ്പെടുത്തുന്ന പുരുഷന്മാരും പങ്കാളികളുമുണ്ട്. ഒന്നും ചെയ്യാന്‍ അനുവദിക്കില്ല. നിന്നെക്കൊണ്ട് ഇത് സാധിക്കില്ലെന്ന് പറയും. അവരില്‍ നിന്നും ദൂരം പാലിക്കുന്നതാണ് നല്ലത്. എല്ലാ റിലേഷന്‍ഷിപ്പിലും സന്തോഷിക്കുന്ന ഘട്ടമുണ്ടാകും. പിന്നീട് അതില്ലാത്തതും. പിന്നീട് ജീവിതത്തെക്കുറിച്ചൊരു തീരുമാനം എടുക്കേണ്ടി വരും. ഞാനതാണ് ചെയ്തത്. ഞാന്‍ എന്നെ സ്‌നേഹിക്കാനും എനിക്ക് പ്രാധാന്യം നല്‍കാനും തുടങ്ങി. അത് വളരെ വളരെ പ്രധാനപ്പെട്ടതാണ്'' എന്നും സഞ്ജീത പറയുന്നുണ്ട്.

Sanjeeda Sheikh

തന്റെ ജീവിതവും കരിയറും തിരിച്ചു പിടിച്ച സന്തോഷത്തിലാണ് സഞ്ജീത ഇപ്പോള്‍. ഹീരാമണ്ഡിയിലെ സഞ്ജീതയുടെ പ്രകടനം എല്ലാവരാലും കയ്യടി നേടുകയാണ്. ടെലിവിഷനില്‍ നിന്നും ബോളിവുഡിന്റെ മുഖ്യധാരയിലേക്കുള്ള ചുവടുമാറ്റം ഒട്ടും എളുപ്പമല്ല. പലപ്പോഴും സീരിയില്‍ താരങ്ങളെ റിജക്ട് ചെയ്യാറുണ്ട്. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ ആ സ്റ്റീരിയോടെപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ സാധിച്ചിട്ടുള്ളൂ.

സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സീരീസില്‍ മനീഷ കൊയിരാള, സൊനാക്ഷി സിന്‍ഹ, അതിഥി റാവു, റിച്ച ഛദ്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X