താടിയെല്ല് സര്‍ജറി ചെയ്ത് ശരിയാക്കണം; കാസ്റ്റിംഗ് ഡയറക്ടര്‍ പറഞ്ഞത്; നായികാമെന്ന് കരുതിയ സാന്യ നേരിട്ടത്‌

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാന്യ മല്‍ഹോത്ര. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് സാന്യ കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയായിരുന്നു സാന്യയുടെ തുടക്കം. പിന്നീട് ബദായ് ഹോ, ലുഡോ, പഗ്ലെയ്റ്റ്, ജവാന്‍, സാം ബഹാദൂര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയായിരുന്നു.

ഇപ്പോഴിതാ തന്റെ തുടക്കകാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സാന്യ മല്‍ഹോത്ര. ഊര്‍ഫി ജാവേദിന്റെ പോഡ്കാസ്റ്റിലായിരുന്നു സാന്യ മനസ് തുറന്നത്. നായികയാകാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവുമായി വന്ന തന്നെ തകര്‍ത്ത അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഒരിക്കലൊരു കാസ്റ്റിംഗ് ഡയറക്ടര്‍ തന്നോട് താടിയല്ലെന്നിന്റെ ഷേപ്പ് മാറ്റാന്‍ പറഞ്ഞുവെന്നാണ് സാന്യ പറയുന്നത്.

Sanya Malhotra

''ജോ റീകണ്‍സ്ട്രക്ഷന്‍, ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാന്‍ അമ്പരന്നു പോയി. അവര്‍ ഇപ്പോള്‍ ഒന്നും പറയാറില്ല. പക്ഷെ എനിക്ക് അറിയാം ഞാന്‍ പെര്‍ഫെക്ട് ആണെന്ന്. എനിക്ക് അത്രയും ആത്മവിശ്വാസമുണ്ട്. പക്ഷെ അതിങ്ങനെ മാറിമറയും. പ്രത്യേകിച്ചും പീരിഡ്‌സ് സമയത്ത്. മുംബൈയിലേക്ക് വന്നപ്പോള്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഓഡിഷനുകള്‍ക്ക് പോയിരുന്നത് മേക്കപ്പ് ഇല്ലാതെയാണ്. എന്റെ അഭിനയം കണ്ട് തിരഞ്ഞെടുക്കുമെന്നാണ് കരുതിയിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് മീശയുണ്ടായിരുന്നു. ഒരിക്കല്‍ അതിന്റെ പേരിലൊരു ആണ്‍കുട്ടി എന്നെ കളിയാക്കി. നിനക്ക് ഇല്ലല്ലോ എന്ന് ഞാന്‍ അവനോട് തിരിച്ചു പറഞ്ഞു. ആ പ്രായത്തില്‍ തന്നെ ഞാനൊരു നായികയാകുമെന്ന് എനിക്കറിയാമായിരുന്നു'' സാന്യ പറയുന്നു.

''എന്റെ അമ്മയ്ക്ക് ഒരു നിബന്ധന മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണം. ഞാന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കണം. അത്ഭുതമെന്ന് പറയട്ടെ, അച്ഛന്‍ പിന്തുണച്ചു. പക്ഷെ കുറഞ്ഞത് മൂന്ന് ജ്യോത്സ്യന്മാരെയെങ്കിലും അമ്മ കണ്ടിട്ടുണ്ട്. ഞാന്‍ അഭിനയത്തിന് പുറകെ പോകരുതെന്നും എനിക്ക് പറ്റിയ മേഖലയല്ലെന്നും അവര്‍ പറഞ്ഞു. എന്നോട് ഇക്കണോമിക്‌സ് പഠിക്കാനും ബാങ്കില്‍ ജോലി ചെയ്യാനുമാണ് അവര്‍ പറഞ്ഞത്. അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു'' എന്നും സാന്യ പറയുന്നു.

Sanya Malhotra

നേരത്തെ അഭിനേത്രിയായ ശേഷം തനിക്കുണ്ടായൊരു മോശം അനുഭവം സാന്യ വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ഒരിക്കല്‍ ഒരു ആരാധകന്‍ തനിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ അയാള്‍ തന്നെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് സാന്യ പറയുന്നത്. ആ സമയം തന്നെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും സാന്യ തുറന്നു പറഞ്ഞിരുന്നു.

സാം ബഹദൂര്‍ ആണ് സാന്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബേബി ജോണ്‍ ആണ് സാന്യയുടെ പുതിയ സിനിമ. പിന്നാലെ മിസിസ്, സണ്ണി സന്‍സ്‌കാരി കി തുല്‍സി കുമാരി എന്ന സിനിമകളും സാന്യയുടേതായി അണിയറയിലുണ്ട്. പിന്നാലെ താരം തെന്നിന്ത്യന്‍ സിനിമയിലേക്കും എത്തുകയാണ്. കമല്‍ഹാസനെ നായകനാക്കി മണിരത്‌നം ഒരുക്കുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിലൂടെയാണ് സാന്യ തമിഴില്‍ അരങ്ങേറുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X