ദംഗലിന്റെ സമയത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പറഞ്ഞു; ആദ്യമായാണ് അങ്ങനെ പറയുന്നത്, ഞെട്ടിപ്പോയി!

ദംഗലിലൂടെ വരവറിയിച്ച നടിയാണ് സാന്യ മല്‍ഹോത്ര. ബിബിത ഫോഘട്ടിനെയാണ് ദംഗലില്‍ സാന്യ അവതരിപ്പിച്ചത്. ആമിര്‍ ഖാന്‍ നായകനായ ചിത്രത്തിലെ സാന്യയുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീടിങ്ങോട്ട് തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു സാന്യ. ഫോട്ടോഗ്രാഫ്, ബദായി ഹോ, പഗ്ലെയ്റ്റ്, പട്ടാക്ക തുടങ്ങിയ സിനിമകളിലെ സാന്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

ഒടിടി കാലം സൃഷ്ടിച്ച താരങ്ങളില്‍ ഒരാളാണ് സാന്യ. ഇപ്പോള്‍ ഷാരൂഖ് ഖാനും വിജയ് സേതുപതിയ്ക്കും നയന്‍താരയ്ക്കുമൊപ്പം ജവാനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സാന്യ. ഇതിനിടെ കത്തല്‍ എന്ന ചിത്രത്തിലും നായികയായി എത്തി. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ കത്തലും സാന്യയുടെ അഭിനയവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദംഗലിന് മുമ്പ് തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് സാന്യ.

Sanya Malhotra

താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയരാകുന്നതും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യിപ്പിക്കുന്നതുമൊക്കെ ബോളിവുഡില്‍ പതിവാണ്. തന്നോടും അത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നാണ് സാന്യ പറയുന്നത്. താരം മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദംഗലിന് മുമ്പുണ്ടായ അനുഭവമാണ് സാന്യ പങ്കുവെക്കുന്നത്.

''ഞാന്‍ ഓര്‍ക്കുന്നുണ്ട്. ദംഗലിന്റെ സമയത്ത് ഒരാള്‍ എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറഞ്ഞു. ഇതെന്താണ് എന്നാണ് ഞാന്‍ ചിന്തിച്ചത്. ഞാന്‍ അങ്ങനൊന്ന് കേട്ടിട്ടില്ലല്ലോ സഹോദരാ എന്ന് ഞാന്‍ ചോദിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറയാന്‍ പറ്റുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. ഇതെന്ത് നിര്‍ദ്ദേശമാണ്'' സാന്യ പറയുന്നു. തന്റെ ശരീരത്തിന്റെ കാര്യത്തില്‍ വളരെ സന്തുഷ്ടയാണെന്നും സാന്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

''ഞാന്‍ എന്റെ ശരീരത്തില്‍ സന്തുഷ്ടയാണ്. മുംബൈയിലേക്ക് വന്ന സമയത്ത് ഒരുപാട് ഓഡിഷനുകള്‍ക്ക് പോകുമായിരുന്നു. മിക്കപ്പോഴും മേക്കപ്പില്ലാതെയാണ് പോവുക. അത്രയും ആത്മവിശ്വാസമുണ്ട് എനിക്ക്. എടുക്കണമെങ്കില്‍ എടുത്തോളൂ. ഇല്ലെങ്കില്‍ ഞാന്‍ പോവുകയാണ്. അതാണ് എന്റെ ആത്മവിശ്വാസം'' എന്നാണ് സാന്യ പറയുന്നത്. അന്ന് ആ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച സാന്യയെ തേടി തന്റെ കഴിവ് മനസിലാക്കുന്ന സിനിമകള്‍ എത്തി. ഇന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടമുണ്ട് സാന്യയ്ക്ക്.

Sanya Malhotra

ജവാനില്‍ സാന്യ അഭിനയിക്കുന്നു എന്ന വാര്‍ത്ത കുറച്ചുനാളുകളായി ഗോസിപ്പ് കോളങ്ങള്‍ നിറച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളോട് സാന്യ പ്രതികരിച്ചിരുന്നില്ല. തന്നോട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മിണ്ടരുത് എന്ന് പറഞ്ഞതിനാലാണ് പറയാതിരുന്നത് എന്നാണ് സാന്യ പറയുന്നത്. ഇപ്പോള്‍ പറയാന്‍ പറ്റുന്ന സാഹചര്യമായി. എന്നും കൂടെ അഭിനയിക്കണം എന്ന് സ്വപ്‌നം കണ്ടിരുന്നവരുടെ കൂടെയാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സാന്യ പറയുന്നു.

സാന്യ പോലീസ് ഉദ്യോഗസ്ഥയായി എത്തി ചിത്രമാണ് കത്തല്‍. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയ ചിത്രം മുന്നോട്ടു വച്ച രാഷ്ട്രീയവും ശ്രദ്ധിക്കപ്പെട്ടു. ജവാന് പിന്നാലെ ശ്യാം ബഹദൂര്‍ ആണ് സാന്യ അഭിനയിക്കുന്ന ചിത്രം. വിക്കി കൗശല്‍ നായകനായ ചിത്രത്തിന്റെ സംവിധാനം മേഘ്‌ന ഗുല്‍സാര്‍ ആണ്. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈയ്യടുത്താണ് പൂര്‍ത്തിയായത്. ബോളിവുഡ് സാന്യയെ നോക്കി കാണുന്നത് ഭാവിയിലെ മുന്‍നിര നായികയായിട്ടാണ്.

More from Filmibeat

Read more about: dangal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X