സാറയെ കടന്നു പിടിച്ച് ആരാധിക! നടന്നത് ദുര്‍മന്ത്രവാദമോ മോഷണമോ? കയ്യടി നേടി സാറയുടെ പ്രതികരണം
ബോളിവുഡിലെ യുവനടിമാരിലെ മുന്‍നിരക്കാരിയാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളായ സാറ താരകുടുംബത്തിലെ മൂന്നാം തലമുറക്കാരിയാണ്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സാറ അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഹിറ്റുകളിലെ നായികയായ സാറയെ ഭാവിയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായാണ് കരുതപ്പെടുന്നത്.
ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ജനപ്രീയയാണ് സാറ അലി ഖാന്‍. തന്റെ തുറന്ന സംസാരത്തിലൂടേയും തമാശ പറഞ്ഞ് സദസിനെ കയ്യിലെടുക്കാനുള്ള മികവിലൂടേയും ഒരുപാട് ആരാധകരെ സാറ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ സാറയുടെ വീഡിയോകള്‍ വൈറലായി മാറാറുണ്ട്. തന്റെ ലാളിത്യം കൊണ്ടും സാറ കയ്യടി നേടാറുണ്ട്.

എന്നാല്‍ ഇപ്പോഴിതാ സാറയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വീഡിയോ കണ്ട ആരാധകരാകെ അമ്പരന്നിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വരുന്ന സാറയുടെ വീഡിയോയാണ് വൈറലാകുന്നത്. വെള്ള സില്‍ക്ക് കുര്‍ത്തയും പിങ്ക് ദുപ്പട്ടയും ധരിച്ചാണ് സാറ വരുന്നത്. സിമ്പിള്‍ ലുക്കിലാണ് സാറയുടെ വരവ്. എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരുന്ന സാറ തന്നെ കാണാനെത്തിയ ആരാധകരുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
അവര്‍ക്കിടയില്‍ ഒരു ആരാധിക സാറയെ ഹസ്തദാനം ചെയ്യുന്നുണ്ട്. കൈ കൊടുത്ത് ശേഷം സാറ മുന്നോട്ട് പോകുമ്പോള്‍ ആ സ്ത്രീ സാറയുടെ ദേഹത്ത് മോശമായി രീതിയില്‍ സ്പര്‍ശിച്ചു കൊണ്ട് പിന്നീലേക്ക് കടന്നു പോവുകയായിരുന്നു. ആരാധികയുടെ പെട്ടെന്നുണ്ടായ ആക്ഷനില്‍ സാറ അസ്വസ്ഥയാകുന്നതായി മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കാം. എന്നാല്‍ സാറ നിയന്ത്രണം നഷ്ടപ്പെടാതെ ശാന്തയായി തന്നെ വിഷയം കൈകാര്യം ചെയ്യുകയും മുന്നോട്ടു പോവുകയുമായിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ആത്മനിയന്ത്രണം നഷ്ടപ്പെടാതെ തന്നെ കൈകാര്യം ചെയ്ത സാറയെ ആരാധകര്‍ അഭിനന്ദിക്കുന്നു. അതേസമയം ആരാധികയുടെ ഭാഗത്തു നിന്നുമുണ്ടായ അപ്രതീക്ഷിത നീക്കം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ''അവര്‍ സാറയുടെ കമ്മലിലാണ് ലക്ഷ്യമിട്ടതെന്ന് തോന്നുന്നു. വല്ലാതെ അലോസരപ്പെടുത്തുന്ന കാഴ്ച. താരങ്ങള്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട സുരക്ഷ വേണം. ആ സ്ത്രീ സാറ കടന്നു പോയ ശേഷം തിരിഞ്ഞു നിന്ന രീതി കണ്ടാല്‍ പേടി വരും. തന്റെ പദ്ധതി നടപ്പിലാകാതെ വന്നതിന്റെ വിഷമം അവര്‍ക്കുണ്ട്'' എന്നായിരുന്നു ഒരാളുടെ കമന്റ്.

അതേസമയം ആരാധികയായി വന്ന സ്ത്രീ സാറയുടെ മുടിയേയാണ് ലക്ഷ്യമിട്ടതെന്നും എന്തോ ദുര്‍മന്ത്രവാദത്തിനുള്ള ശ്രമമായിരുന്നുവെന്ന് വരെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. എന്നാല്‍ അതില്‍ അസാധാരണമായൊന്നുമില്ലെന്നും കൈ കൊടുത്ത് മുന്നോട്ട് പോകവെ അപ്രതീക്ഷിതമായി തട്ടി പോയതാകാമെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. സംഭവത്തോട് സാറ അലി ഖാന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡില്‍ അരങ്ങേറുന്നത്. സര ഹട്ട്‌കെ സര ബച്ച്‌കെ ആണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മെട്രോ ഇന്‍ ദിനോം ആണ് സാറയുടെ പുതിയ സിനിമ. പിന്നാലെ യേ വദന്‍ മേരെ വദന്‍, മര്‍ഡര്‍ മുബാറക്ക് തുടങ്ങിയ സിനിമകളും സാറയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











