കേട്ടത് ശരിയോ? രശ്മികയും വിജയ് ദേവരക്കൊണ്ടയും പ്രണയത്തിലെന്ന് സൂചിപ്പിച്ച് സാറ അലി ഖാന്‍

ഒരുപാട് ആരാധകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. ആരാധകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് അഭിമുഖകള്‍ കോഫി വിത്ത് കരണ്‍ നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. സീസണ്‍ 7 നുമായാണ് കരണ്‍ ജോഹര്‍ എത്തിയിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. രണ്ടാം എപ്പിസോഡില്‍ അതിഥികളായി വന്നത് സാറ അലി ഖാനും ജാന്‍വി കപൂറുമായിരുന്നു.

വലിയൊരു താരനിര തന്നെ ഷോയില്‍ അതിഥികളായി എത്താനുണ്ട്. സമാന്ത, അക്ഷയ് കുമാര്‍, ഗൗരി ഖാന്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി തുടങ്ങിയവര്‍ അതിഥികളായി എത്താനിരിക്കുകയാണ്. അതേസമയം, രസകരമായ ഒരുപാട് തുറന്നു പറച്ചിലുകളാണ് ഷോയില്‍ സാറയും ജാന്‍വിയും നടത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

കോഫി വിത്ത് കരണ്‍


കോഫി വിത്ത് കരണിന്റെ പ്രൊമോയില്‍ തനിക്ക് വിജയ് ദേവരക്കൊണ്ടയോട് ക്രഷ് ഉണ്ടെന്ന് സാറ അലി ഖാന്‍ പറഞ്ഞതും ഇതിന് വിജയ് ദേവരക്കൊണ്ട പ്രതികരിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. ഷോയ്ക്കിടെ വിജയ് ദേവരക്കൊണ്ടയുടെ പ്രണയ ജീവിതത്തെക്കുറിച്ച് സാറ നല്‍കിയ സൂചനയും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. വിശദമായി വായിക്കം തുടര്‍ന്ന്.

റാപ്പിഡ് ഫയര്‍ റൗണ്ടിനിടെ രശ്മിക മന്ദാനയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് പെട്ടെന്ന് കൂടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ സമയം സാറ ഇടപെടുകയും വിജയ് ദേവരക്കൊണ്ടയുടെ പേര് പരാമര്‍ശിക്കുകയും ചെയ്യുകയായിരുന്നു. വിജയും രശ്മികയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം വരാറുണ്ട്. വിവാഹ വാര്‍ത്തകളും ഒരിടയ്ക്ക് സജീവമായിരുന്നു.

വിജയ് ദേവരക്കൊണ്ട

അതേസമയം, കേദാര്‍നാഥിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായില്ലെങ്കിലും സാറ ശ്രദ്ധ നേി. പിന്നീട് സിമ്പ, ലവ് ആജ് കല്‍, അത് രംഗി രേ, തുടങ്ങിയ സിനിമകളില്‍ സാറ അഭിനയിച്ചു. നിരവധി സിനിമകളാണ് സാറയുടേതായി അണിയറയിലുണ്ട്. ബോളിവുഡിലെ ഭാവി സൂപ്പര്‍ നായികമാരായാണ് സാറ അലി ഖാനേയും ജാന്‍വി കപൂറിനേയും കാണുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയിലേയും താരങ്ങളാണ്.ട

ലൈഗര്‍ ആണ് വിജയ് ദേവരക്കൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. കരണ്‍ ജോഹര്‍ ആണ് സിനിമയുടെ നിര്‍മ്മാണം. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. പിന്നാലെ ഖുഷിയില്‍ സമാന്തയ്‌ക്കൊപ്പവും ദേവരക്കൊണ്ട അഭിനയിക്കുന്നുണ്ട്. മിഷന്‍ മജ്‌നുവാണ് രശ്മികയുടെ പുറത്തിറങ്ങാനുള്ള സിനിമ. സൂപ്പര്‍ ഹിറ്റായി മാറിയ പുഷ്പയാണ് രശ്മികയുടെ ഒടുവിലിറങ്ങിയ സിനിമ. താങ്ക് ഗോഡ്, പുഷ്പ 2 എന്നിവയാണ് പുറത്തിറങ്ങാനുള്ള രശ്മികയുടെ സിനിമകള്‍.

ജാന്‍വി

അതേസമയം, ധഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ ഒരിടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ പുതിയ സിനിമ. നയന്‍താര നായികയായ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്കിലും ജാന്‍വിയാണ് നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X