പത്ത് വര്‍ഷം എന്റെ അമ്മ ചിരിച്ച് കണ്ടിട്ടില്ല, അച്ഛനും അമ്മയും പിരിഞ്ഞത് നന്നായി: സാറ അലി ഖാന്‍
താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നതും താരങ്ങളായി മാറുന്നതുമൊക്കെ ബോളിവുഡില്‍ പതിവാണ്. ഇന്നത്തെ പല താരങ്ങളും ഇങ്ങനെ കടന്നു വന്നവരാണ്. ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളായ സാറ അലി ഖാനും കടന്നു വന്നത് ഈ പാതയിലൂടെയാണ്. ബോളിവുഡിന്റെ സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. വളരെ പെട്ടെന്നു തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാനും സാന്നിധ്യം അറിയിക്കാനും സാറയ്ക്ക് സാധിച്ചിട്ടുണ്ട്.
സെയ്ഫ് അലി ഖാനും അമൃത സിംഗും ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനുമാണ് താര ദമ്പതികളുടെ മക്കള്‍. എന്നാല്‍ ഈ ബന്ധത്തില്‍ പിന്നീട് വിള്ളലുകള്‍ ഉടലെടുക്കുകയും സെയ്ഫും അമൃതയും പിരിയാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീടാണ് സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.

തന്റെ അച്ഛനും അമ്മയും പിരിഞ്ഞതിനെക്കുറിച്ച് സാറ അലി ഖാന്‍ തുറന്നു പറയുകയാണ്. ചെറുപ്പത്തില്‍ തന്നെ തനിക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് പക്വത കൂടതലായിരുന്നുവെന്നാണ് സാറ പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ ഒമ്പതാം വയസില്‍ തന്നെ താന്‍ അച്ഛനും അമ്മയും ഒരുമിച്ച് ജീവിക്കുന്നതില്‍ സന്തുഷ്ടരല്ലെന്ന് മനസിലാക്കിയെന്നാണ് സാറ പറയുന്നത്. സന്തോഷം എന്നത് ജീവിതത്തിലെ ചെറിയ ചെറിയ നിമിഷങ്ങളിലാണെന്നും സാറ പറയുന്നു. വിശദമായി വായിക്കാം.

തന്റെ അച്ഛനും അമ്മയും പിരിഞ്ഞപ്പോള്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സാറ അലി ഖാന്‍. ''എന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് വേഗത്തില്‍ പക്വത ആര്‍ജിക്കുന്ന സ്വഭാവമായിരുന്നു എന്റേത്. ഞങ്ങളുടെ വീട്ടിലെ രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ സന്തോഷിക്കുന്നില്ലെന്ന് ഒമ്പതാം വയസില്‍ തന്നെ എനിക്ക് മനസിലായിരുന്നു. പിന്നീട് അവര്‍ രണ്ട് വീടുകളില്‍ ആയപ്പോള്‍ ഒരുപാട് സന്തോഷത്തോടെ കഴിയുന്നത് കണ്ടു. എന്റെ അമ്മ പത്ത് വര്‍ഷത്തിനിടെ ചിരിച്ചിട്ടേയില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി മാറി. സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് രക്ഷിതാക്കള്‍ രണ്ട് വീടുകളിലായി ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ എന്തിന് സങ്കടപ്പെടണം'' എന്നാണ് സാറ പറഞ്ഞത്.

''അതുകൊണ്ട് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അവര്‍ രണ്ട് പേരും ഒരുപാട് സന്തുഷ്ടരും നല്ല നിലയിലുമാണ് ഇന്ന്. എന്റെ അമ്മ സന്തോഷത്തോടെ ചിരിക്കുന്നതും തമാശകള്‍ പറയുന്നതുമൊക്കെ ഇന്ന് ഞാന്‍ കാണുന്നത്. ഒരുപാട് കാലം ഞാനത് മിസ് ചെയ്തിരുന്നു. അവരെ ഇങ്ങനെ കാണാന്‍ സാധിക്കുന്നത് തന്നെ സന്തോഷവും ആശ്വാസവുമാണ്'' എന്നും സാറ പറയുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ സാറ അലി ഖാന്റെ യാത്രയാണ് ചര്‍ച്ചയാകുന്നത്. യുവനടി ജാന്‍വി കപൂറിനൊപ്പം കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് സാറ. ഇവിടെ നിന്നുമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.
Recommended Video

കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ അരങ്ങേറ്റം. സുശാന്ത് സിംഗ് രജ്പുത് ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം പരാജയപ്പെട്ടുവെങ്കിലും സാറയുടെ പ്രതികരണം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ചിത്രമായ സിമ്പയിലൂടെയാണ് സാറയ്ക്ക് വിജയം കൈവരിക്കാന്‍ സാധിക്കുന്നത്. വരുണ്‍ ധവാനൊപ്പം അഭിനയിച്ച കൂലി നമ്പര്‍ വണ്‍ ആണ് സാറയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആനന്ദ് എല്‍ റായിയുടെ അത്‌രംഗി രേയാണ് സാറയുടെ പുതിയ സിനിമ. അക്ഷയ് കുമാറും ധനുഷുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


Click it and Unblock the Notifications