അച്ഛന്‍ തെറിവിളിക്കും, അമ്മ പോണ്‍ സൈറ്റ് നടത്തുന്നു; അച്ഛനേയും അമ്മയേയും കുറിച്ച് സാറ

ബോളിവുഡിലെ യുവതാരങ്ങളില്‍ ഒരാളാണ് സാറ അലി ഖാന്‍. സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സാറ അതിവേഗം തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. ബോളിവുഡിലെ ഭാവി സൂപ്പര്‍ താരമെന്ന നിലയിലാണ് സാറയെ വിലയിരുത്തുന്നത്. അതേസമയം തന്റെ അച്ഛനേയും അമ്മയും പോലെ മറയില്ലാതെ സംസാരിച്ചും സാറ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സാറയുടെ മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം പിരിയുന്നതിനെക്കുറിച്ച് സാറ പറഞ്ഞ വാക്കുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.

തന്റെ അമ്മയെ സന്തോഷത്തോടെ കണ്ടത് വിവാഹ ശേഷമാണെന്ന് സാറ പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അച്ഛനേയും അമ്മയേയും കുറിച്ച് സാറ പറഞ്ഞ ചില വാക്കുകള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ചെറുപ്പത്തില്‍ താന്‍ കരുതിയിരുന്നത് തന്റെ അച്ഛനും അമ്മയും മോശം വ്യക്തികളാണെന്നായിരുന്നു എന്ന് സാറ പറയുന്നു. അമൃതയുമായുള്ള വിവാഹം ബന്ധം പിരിഞ്ഞ ശേഷമാണ് സെയ്ഫ് കരീന കപൂറുമായി പ്രണയത്തിലാകുന്നതും കരീനയെ വിവാഹം കഴിക്കുന്നതും.

അച്ഛനേയും അമ്മയേയും കുറിച്ച്

അച്ഛനേയും അമ്മയേയും കുറിച്ച് തന്റെ മനസിലുണ്ടായിരുന്ന ധാരണകളെക്കുറിച്ച് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാറ മനസ് തുറന്നത്. ഓംകാരയിലേയും കല്‍യുഗിലേയും കഥാപാത്രങ്ങള്‍ക്ക് അച്ഛനേയും അമ്മയേയും കുറിച്ചുള്ള ധാരണകള്‍ വളര്‍ത്തുന്നതില്‍ തന്നില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്നാണ് സാറ പറയുന്നത്. ഓംകാരയില്‍ ലംഗ്ഡാ ത്യാഗി എന്ന നെഗറ്റീവ് കഥാപാത്രമായാണ് സെയ്ഫ് എത്തിയത്. കല്‍യുഗില്‍ അഡള്‍ട്ട് സൈറ്റ് ഉടമയുടെ വേഷത്തിലായിരുന്നു അമൃത എത്തിയത്. സാറയുടെ വാക്കുകള്‍ വിശദമായി വായിക്കാം.

ഓംകാരയും കല്‍യുഗും

''എനിക്ക് ആകെ ഓര്‍മ്മയുള്ളത് ഓംകാരയും കല്‍യുഗും കണ്ട് എന്റെ അച്ഛനും അമ്മയും മോശം വ്യക്തികളാണെന്ന് തെറ്റിദ്ധരിച്ചതാണ്. ഞാന്‍ നന്നേ ചെറുപ്പമായിരുന്നു. ഞാന്‍ കരുതിയിരുന്നത് എന്റെ അച്ഛന്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നയാളും അമ്മ ഒരു പോണ്‍ സൈറ്റ് നടത്തുകയാണെന്നുമായിരുന്നു. തമാശയ്ക്ക് പറയുകയല്ല. എന്റെ അച്ഛനും അമ്മയും മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള നോമിനേഷന്‍ ഒരേ വര്‍ഷം നേടിയവരാണ്. ഇതെന്താണ് ഇങ്ങനെ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്'' സാറ പറയുന്നു. ഇതേ അഭിമുഖത്തില്‍ തന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹമോചനത്തെ താനൊരു നല്ല കാര്യമായിട്ടാണ് കാണുന്നതെന്നും സാറ പറഞ്ഞിരുന്നു.

ചിരിച്ചിട്ടേയില്ല

ചെറുപ്പത്തില്‍ തന്നെ തനിക്ക് മറ്റ് കുട്ടികളെ അപേക്ഷിച്ച് പക്വത കൂടതലായിരുന്നുവെന്നാണ് സാറ പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ ഒമ്പതാം വയസില്‍ തന്നെ താന്‍ അച്ഛനും അമ്മയും ഒരുമിച്ച് ജീവിക്കുന്നതില്‍ സന്തുഷ്ടരല്ലെന്ന് മനസിലാക്കിയെന്ന സാറയുടെ വാക്കുകളാണ് വാര്‍ത്തയായത്. പിന്നീട് അവര്‍ രണ്ട് വീടുകളില്‍ ആയപ്പോള്‍ ഒരുപാട് സന്തോഷത്തോടെ കഴിയുന്നത് കണ്ടുവെന്നും സാറ പറയുന്നു. എന്റെ അമ്മ പത്ത് വര്‍ഷത്തിനിടെ ചിരിച്ചിട്ടേയില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ വിവാഹ മോചനത്തോടെ അവര്‍ പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി മാറിയെന്നാണ് സാറ പറയുന്നു.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
ഞാനത് മിസ് ചെയ്തിരുന്നു

എന്റെ അമ്മ സന്തോഷത്തോടെ ചിരിക്കുന്നതും തമാശകള്‍ പറയുന്നതുമൊക്കെ ഇന്ന് ഞാന്‍ കാണുന്നത്. ഒരുപാട് കാലം ഞാനത് മിസ് ചെയ്തിരുന്നു. അവരെ ഇങ്ങനെ കാണാന്‍ സാധിക്കുന്നത് തന്നെ സന്തോഷവും ആശ്വാസവുമാണ്'' എന്നും സാറ പറയുന്നു. ഈയ്യടുത്ത് യുവനടി ജാന്‍വി കപൂറിനൊപ്പം കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയിരിന്നു സാറ. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. കൂലി നമ്പര്‍ വണ്‍ ആണ് സാറയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അത്‌രംഗി രേയാണ് സാറയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

Read more about: sara ali khan saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X